മാമ്പഴം കവിത വരികൾ | Mambazham Kavitha With Lyrics | Mabazham song

0


Malayalam Lyrics

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ

അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ

നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ

ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ

അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ

അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ

ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-

പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ

മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ

പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ

പൈതലിൻ ഭാവം മാറി വദനാംബുജം വാടീ

കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്

മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ

മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ

വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ

ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ

തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-

ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ

മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ

പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി

വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്

ക്രീഡാരസ ലീലനായവൻ വാഴ്‌കെ

അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-

ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു

പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു

പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു

വാസന്തമഹോത്സവമാണവർക്കെന്നാൽ

അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം

പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ

ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ

തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത

മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ

ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി

വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ

പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ

കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ

വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ

സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ

ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ

അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു



English Lyrics


Mambazham Kavitha Lyrics in English

Ankana thaimavil ninnadhyathe pazham veezhke

Ammathan nethrathil ninnuthirnnu chudukannir

Nalumasathin mumbil eere nal kothichitti

Balamakandham poovittunikal viriyave

Ammathan manikuttan poothirikathichapol

Ammalarchondonnodichahladhichappol

Chodichu mathavappol unnikal virinja

Pooviruthu kalanjallo kusruthikurunne nee

Mankani veezhumneram odichennudekkendon

Poonkula thallunnathu thallukollanjittalle

paithalin bhavam, mari vadhanambhujam vadi

Kaithavam kanakannu kannuneerthadakam

Mambhazham perukkuvan nan varunnilla ennavan

Manpezhum malarkulayerinju verum mannil

Vakkukal kootichollan vayyatha kidangale

Dheergadarshanam cheyym daivanjarallo ningal

Thungamam meenachoodal thaimavin

Marathakakingini soughandika swarnamay theerum mumbai

Mankani veezhan kathu nilkathe

Mathavinte poonkuyil koodum vittu

Paralokathe pooki

Vanavarkkaromalai parinekurichudaseenanayi

Kreedarasaleenanai avan vazhke

Ankana thaimavil ninnadhyathe pazham veezhke

Ammathan nethrathil ninnuthirnnu chudukannir

Thanmakannamudhekan thazhottu nipathicha ponpazham

Muttatharkkum vendathe kidakkave

Ayalpakkathe kochukuttikal

Ulsahathodavarthan mavinchottil kaliveedundakkunnu

Poovalanannrkanna mambhazham tharika

Ennu poovalum kothiyode vilichupadeedunu

Uthirum madhurangalodichennedukkunnu

Muthirum kolahalamankaladhvanathodum

vasanthamaholsavamanavarkku

Ennal avalkahantha kanneerinal andhamam varshakalam

vasanthamaholsavamanavarkku

Ennal avalkahantha kanneerinal andhamam varshakalam

Purathonisthabdhanay thellida ninnittu than

Dhurithaphalam polulla aah pazhameduthaval

Thannunnikidavinte tharudal maracheytha

Mannil thaan nikshepichu

Mandhamay eevam chonnal

Unnikaikkedukkuvan unnivaykunnan vendi

Vannathanee mambhazham vasthavamariyathe

Neerasam bhavichu nee poithenkilum

Kunje neeyithu nukarnnale ammakku sughamavu

Pinangipoyidilum pinne nan vilikkumbol

Kunungikunungi nee unnuvan vararille

Varika kannal kanan vayyathoren kannane

Tharasanukarnnalum thaythan naivedhyam nee

Oru thaikulirkattay arikathananju

Appol

Arumakunjil pranan ammaye asleshichu




Tags:

മാമ്പഴം കവിത pdf,വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിത,മാമ്പഴം കവിത ആസ്വാദനം,മാമ്പഴം കൃതി,മാമ്പഴം കവിത mp3 download,മാവ് മാമ്പഴം എന്നിവ പ്രമേയമായി വരുന്ന കവിതകള്,വൈലോപ്പിള്ളി കവിതകള് വരികള്,വൈലോപ്പിള്ളി കവിതകള് pdf,മാവ് മാമ്പഴം എന്നിവ പ്രമേയമായി വരുന്ന കവിതകള്,മാമ്പഴം കവിത വരികള് pdf,വൈലോപ്പിള്ളി കവിത വരികള്,അങ്കണത്തൈമാവില് നിന്ന്,വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിത,മാമ്പഴത്തെ കുറിച്ചുള്ള കവിതകള്,വൈലോപ്പിള്ളി കവിതകള് pdf,mambazhamam mambazham tamil rhymes lyrics,mambazhamam mambazham lyrics meaning,mambazhamam mambazham song download masstamilan,mambazhamam mambazham rhymes,mambazhamam mambazham tamil mp3 song download,mambalamam mambalam song singer,ghilli song lyrics,vettaikaran song lyrics,vailoppilli mambazham,വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിത,vyloppilli kavithakal list,വൈലോപ്പിള്ളി കവിത വരികള്,മാമ്പഴം കവിത വരികള്,vailoppilli mambazham kavitha lyrics in malayalam,mambazham kavitha summary in malayalam,vyloppilli kavithakal in malayalam,മാമ്പഴത്തെ കുറിച്ചുള്ള കവിതകള്,vailoppilli kavithakal pdf,vailoppilli kavithakal list,vailoppilli kavithakal in malayalam,വൈലോപ്പിള്ളി കവിതകള് pdf,vyloppilli famous poems,vailoppilli kavitha lyrics,mambazham kavitha summary in malayalam,malayalam kavithakal,mambazham kavitha lyrics,വൈലോപ്പിള്ളി കവിതകള് pdf,വൈലോപ്പള്ളി കവിതകള്,മഞ്ഞക്കിളി കവിത വരികള്,മാമ്പഴക്കാലം കവിത ആശയം,മാമ്പഴം കവിത mp3 download,മാമ്പഴം കഥകള്,മാവ് മാമ്പഴം എന്നിവ പ്രമേയമായി വരുന്ന

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top