എന്താണ് അധിവർഷം അഥവാ ലീപ് ഇയർ | അറിയേണ്ടതെല്ലാം

0



#leapyear #leapyeardescription  #malayalammonth

എന്താണ് അധിവർഷം അഥവാ ലീപ് ഇയർ | What is Leap Year Everything you need to know | അറിയേണ്ടതെല്ലാം

Hi Welcome To School Bell Channel

School Bell Youtube Channel  is a learning channel mainly focusing Primary school studens.


2020നെ നാലുകൊണ്ടു ശിഷ്ടം വരാതെ പൂർണമായും ഹരിക്കാൻ കഴിയും. ഇത്തരത്തിൽ ഹരിക്കാനാവുന്നവയാണ് ലീപ് ഇയർ( അധിവർഷം). അധിവർഷത്തിൽ ഫെബ്രുവരി മാസത്തിൽ 29 ദിവസങ്ങളാണുണ്ടാവുക. എന്നാൽ നൂറ്റാണ്ടുകൾ 400 കൊണ്ടു ഹരിക്കാനാവുമ്പോഴേ അധിവർഷമാവൂ (ഉദാ. 1200, 1600, 2000).

സാധാരണ വർഷങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ജനുവരിയിലെയും ഡിസംബറിലെയും ഒരേ ദിവസമായിരിക്കും. (ഉദാ. 2019 ജനുവരി ഒന്നും ഡിസംബർ 31ഉം ചൊവ്വ ആണ്). അധിവർഷത്തിൽ ജനുവരിയിൽ വർഷം തുടങ്ങിയ ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ആയിരിക്കും ഡിസംബർ 31 വരുന്നത്.




ഏഴു ദിവസങ്ങളുള്ള 52 ആഴ്ചകളാണ് ഓരോ വർഷത്തിനുമുള്ളത്. ഇതു കഴിഞ്ഞു വരുന്നതാണ് odd day. അധിവർഷത്തിൽ മാത്രം ജനുവരി, ജൂലൈ മാസങ്ങളിലെ കലണ്ടർ ഒരുപോലെയായിരിക്കും.

വർഷത്തിൽ 365 ദിവസത്തിനുശേഷം ഏതാനും മണിക്കൂറുകളും മിനിറ്റുകളും കൂടിവരുന്നു. വർഷത്തിന്റെയും ദിവസത്തിന്റെയും ആരംഭം ഒരേ നിമിഷത്തിലുമാവണം. ഇതു ക്ലിപ്തപ്പെടുത്താനാണ് അധികസമയത്തെ ഒരു ദിവസമാക്കി അതിനെ നാലു വർഷത്തിലൊരിക്കൽ ചേർത്ത് അധിവർഷമാക്കുന്നത്.

ഭൂമി ഒരു പ്രാവശ്യം സൂര്യനെ പ്രദക്ഷിണം ചെയ്യാനെടുക്കുന്നതിനെ സൗരവർഷം എന്നു പറയുന്നു. ഈ കാലയളവ് കൃത്യമായി പറഞ്ഞാൽ 365.242199 ദിവസമാണ്. അതായത് 365 ദിവസം, 5 മണിക്കൂർ, 48 മിനിറ്റ്, 46 സെക്കൻഡ് എന്നു കൃത്യപ്പെടുത്താം. ഇതിനെയാണ് 365 1/4 ദിവസം എന്നു പറയുന്നത്.




ഒരു സൂര്യോദയം മുതൽ അടുത്ത ഉദയം വരെയാണ് ഒരു ദിവസമെന്നു പറഞ്ഞിരുന്നത്. ഇത് അസ്തമയം മുതൽ അസ്തമയം വരെയുമാവാം. എന്നാൽ ഇതിനു കൃത്യതയില്ലാത്തതിനാൽ രണ്ട് അർധരാത്രികൾക്കിടയിലുള്ള സമയത്തെ ഒരു ദിവസമായി കണക്കാക്കാനാരംഭിച്ചു.

ഒരു ദിവസത്തെ 24 മണിക്കൂർ ആയി വിഭജിച്ചത് മെസപ്പൊട്ടേമിയക്കാരാണ്. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറുണ്ടാക്കിയതും ഇവർ തന്നെ. സൗര കലണ്ടർ ഈജിപ്ത്കാരുടെ സംഭാവനയാണ്. സോസിജിൻസി എന്ന വാനശാസ്ത്രജ്ഞന്റെ നിർദേശങ്ങൾക്കനുസരിച്ച് ബി.സി. 46–ൽ ജൂലിയസ് സീസറാണ് ജൂലിയൻ കലണ്ടർ നിർമിച്ചത്.




Tags:

leap year meaning in malayalam,അധിവർഷം,leap meaning in malayalam,leap year meaning in english,leap year has how many days,അധിവര്ഷം ഉണ്ടാകുന്നത് ,ത്ര വര്ഷത്തിലൊരിക്കലാണ്,അധിവര്ഷം എങ്ങനെ കണ്ടെത്താം,അടുത്ത അധിവര്ഷം എപ്പോഴാണ്,a leap year has – days,2020 leap year or not,ഒരു വര്ഷത്തില് എത്ര,ഒരു വര്ഷത്തില് എത്ര ആഴ്ചകള് ഉണ്ട്,അടുത്ത അധിവര്ഷം എപ്പോഴാണ്,ഒരു വര്ഷത്തില് ശരാശരി എത്ര ആഴ്ചകള് ഉണ്ട്,2024 അധിവര്ഷമാണോ,മില്ലേനിയം എന്ന് പറഞ്ഞാല് എത്ര വര്ഷം,ഒരു വര്ഷത്തില് എത്ര സെക്കന്ഡ് ഉണ്ട്,പത്തായത്തെ പട്ടിണിക്കിടരുത് എന്ന,malayalam nalukal in order,nalukal malayalam,malayalam nalukal 2021,malayalam nalukal in english,malayalam nalukal today,janma nakshatra malayalam,മലയാളം നക്ഷത്രം ലിസ്റ്റ് | 27 stars in malayalam |malayalam nalukal in order | മലയാളം നാളുകൾ | മലയാള മാസങ്ങൾ | Malayalam Months,മലയാളം ജന്മനക്ഷത്രം ,ഏറ്റവും നല്ല നക്ഷത്രം 2022,തൃക്കേട്ട നക്ഷത്രം മൃഗം,ഇന്നത്തെ മലയാളം നക്ഷത്രം,നക്ഷത്ര പൊരുത്തം മലയാളം,സ്ത്രീ നക്ഷത്രം,എന്താണ് നക്ഷത്രം,പൂരം നക്ഷത്രം ദൈവം,ഇന്നത്തെ മലയാളം നക്ഷത്രം,birth star in malayalam,janma nakshatra malayalam,birth star animals in malayalam,birth star trees in malayalam,27 stars in tamil,27 nakshatras characteristics,27 നക്ഷത്രം,malayala masam in malayalam,vrischikam in malayalam,malayalam masam 2021,malayalam masam 2022,malayalam months and constellations,malayalam masam names,| മലയാള മാസങ്ങൾ | Malayalam Months,malayala masam in malayalam,vrischikam in malayalam,malayalam masam 2021,malayalam masam 2022,malayalam months and constellations


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top