വാഹനങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകൾ ഉത്തരങ്ങളും

0



#riddles #riddlesmalayalam  #kadamkathakal 

വിവിധ വാഹനങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകൾ ഉത്തരങ്ങളും Malayalam Kadamkadha about Vehicles With Answers

Hi Welcome To School Bell Channel

School Bell Youtube Channel  is a learning channel mainly focusing Primary school studens.




ചവിട്ടുന്നോനെത്തന്നെ ഏറ്റി നടക്കും 

- സൈക്കിൾ


കൂക്കിവിളിച്ചോടി വന്നു ഒരുപാടിറക്കി ഒരുപാടേറ്റി 

- തീവണ്ടി


മൂളും വണ്ടി മുചക്രവണ്ടി 

- ഓട്ടോറിക്ഷ


ചീറും വണ്ടി ചിറകുള്ള വണ്ടി 

- വിമാനം


മണിയടിച്ചാൽ മലമ്പാമ്പോടും 

- തീവണ്ടി


ചക്രം വേണ്ട പെട്രോൾ വേണ്ട മിണ്ടാതോടും വെള്ളത്തിൽ 

- തോണി


കൂകിവിളിച്ചോടിവരുന്നു, കാടുവെട്ടി തോടുവെട്ടി, പാലമിട്ടു പാളമിട്ടു 

- തീവണ്ടി


വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ ഓടും 

- സൈക്കിൾ


കൈയുണ്ട് നീന്തുന്നില്ല, കൊമ്പുണ്ട് കുത്തുന്നില്ല 

- തോണി


ആളെക്കണ്ടാൽ നിലവിളിക്കും കൈകാണിച്ചാൽ നിന്നീടും 

- ബസ്


മുചക്രവണ്ടി ഞാൻ മൂന്നാൾക്ക് വേണ്ടി ഞാൻ ഒറ്റക്കണ്ണൻ ഞാൻ 

- ഓട്ടോറിക്ഷ


പള്ള നിറച്ചും ആളെക്കേറ്റും ഒന്നടിച്ചാൽ അപ്പോൾ നിൽക്കും. രണ്ടടിച്ചാൽ അപ്പോൾ നീങ്ങും 

- ബസ്


താങ്ങുതൂങ്ങു പിണ്ടി ചങ്ങല പൂണ്ട പിണ്ടി നാലാൾക്കു ഭാരം ഒരാൾക്ക് സൗഖ്യം 

- മഞ്ചൽ


പുറത്തുകയറി ചെവിയിൽ പിടിച്ചപ്പോ ഓടെടാ ഓട്ടം 

- ബൈക്ക്


പുകതുപ്പി വരുന്നൊരു നീളൻ പാമ്പ് 

- തീവണ്ടി


ഒറ്റക്കണ്ണൻ കുതിച്ചു പാഞ്ഞു 

- തീവണ്ടി


കയ്യില്ലാത്തോൻ കാലില്ലാത്തോൻ ആറ് നീന്തിക്കേറി 

- തോണി


മീലാരെപ്പോയതും പാണ്ടിപ്പട്ടാളം, കീഴാരെപ്പോയതും പാണ്ടിപ്പട്ടാളം, കരയ്ക്കടുത്തതും പാണ്ടിപ്പട്ടാളം 

- വഞ്ചി


താങ്ങുതൂങ്ങുമരം, നാട് വളഞ്ഞ മരം, നാലാളുചെയ്‌ത പാപം, ഒരാളു ചെയ്‌ത പുണ്യം 

- മഞ്ചൽ


കീഴാറെ പോകും, മേലാറെ പോകും, കരയ്‌ക്കിട്ടടിക്കും, കാട്ടാളൻ കൂകും 

- വള്ളം


കാടുവെട്ടി തോടുവെട്ടി, പാലമിട്ടു പാളമിട്ടു, നീണ്ടൊരുത്തൻ തീ വിഴുങ്ങി, കൂക്കിവിളിച്ചോടിയെത്തി 

- തീവണ്ടി


വടിയെടുത്താൽ മലമ്പാമ്പോടും 

- തോണി


ചത്തകാള വടിയെടുത്താലോടും 

- തോണി


കാടുവെട്ടി തോടുവെട്ടി കല്ലുവെട്ടി, പുല്ലുചെത്തി കുണ്ടുതൂർത്തു കുഴി നികത്തി, തണ്ടിട്ടു മണ്ടിപ്പായും തീവിഴുങ്ങിപ്പിശാച്ചിന്റെ, കൂക്കിവിളികേട്ട് കുട്ട്യോളും മക്കളും പേടിച്ചോടി 

- തീവണ്ടി

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top