കമ്പ്യൂട്ടർ ചരിത്രം | Computer History

0

 


#computer #computerhistory  #computertips 

കമ്പ്യൂട്ടർ ചരിത്രം | Computer history in malayalam | computer tips malayalam

Hi Welcome To School Bell Channel ,School Bell Youtube Channel  is a learning channel mainly focusing Primary school studens.

കമ്പ്യൂട്ടർ ചരിത്രം  - അടിസ്ഥാന വിവരങ്ങൾ


പൗരാണിക കാലത്ത്‌ കണക്കുകൂട്ടാഌപയോഗിച്ചിരുന്ന ഉപകരണങ്ങളാണ്‌ കംപ്യൂട്ടറുകളുടെ ആദ്യകാല രൂപങ്ങള്‍. വസ്‌തുക്കളുടെ എണ്ണമെടുക്കാന്‍ കൈവിരലുകള്‍ തികയാതെ വന്നപ്പോഴായിരിക്കണം കണക്കുകൂട്ടാഌള്ള ഉപകരണത്തെക്കുറിച്ച്‌ മഌഷ്യന്‍ ആദ്യമായി ചിന്തിച്ചത്‌. മരക്കമ്പുകളും, മണ്ണും ഉപയോഗിച്ച്‌ പ്രത്യേക ഉപകരണങ്ങള്‍ ഇതിനായി നിര്‍മിച്ചു. അബാക്കസ്‌ എന്ന ഉപകരണമാണ്‌ കംപ്യൂട്ടറുകളുടെ ഏറ്റവും പഴയ രൂപമായി പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ബി.സി. 2400 കാലത്ത്‌ ഇത്‌ ബാബിലോണിയക്കാര്‍ ഉപയോഗിച്ചിരുന്നു. ഒരു മരപ്പലകയില്‍ ഒന്നിലേറെ മുത്തുകള്‍ ഘടിപ്പിച്ച ഒരു സംവിധാനമായിരുന്നു അത്‌. പിന്നീട്‌ അബാക്കസിന്റെ വ്യത്യസ്‌ത രൂപങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തില്‍ വന്നു. മികച്ച അബാക്കസ്‌ രൂപങ്ങള്‍ ചൈനക്കാരാണ്‌ ഉപയോഗിച്ചിരുന്നത്‌. (നോ. അബാക്കസ്‌) ജ്യോതിശ്ശാസ്‌ത്രപരമായ കണക്കുക്കൂട്ടലുകള്‍ നടത്താന്‍ പ്രത്യേക യന്ത്ര സംവിധാനങ്ങള്‍ ബി.സി. 150100 കാലത്ത്‌ ഗ്രീക്കുകാര്‍ ഉപയോഗിച്ചിരുന്നു. മെക്കാനിക്കല്‍ അനലോഗ്‌ കംപ്യൂട്ടറുകളുടെ പുരാതന രൂപങ്ങള്‍ എന്ന്‌ ഇവയെ വിശേഷിപ്പിക്കാം.

എ.ഡി. 17-ാം നൂറ്റാണ്ടിന്റെ തുടക്കംമുതലാണ്‌ മികച്ച കണക്കുക്കൂട്ടല്‍ യന്ത്രങ്ങള്‍ വികസിപ്പിക്കപ്പെട്ടു തുടങ്ങിയത്‌. ലോഗരിഥത്തിന്റെ ഉപജ്ഞാതാവായ ജോണ്‍ നേപ്പിയര്‍ 1614ല്‍ വികസിപ്പിച്ചെടുത്ത "നേപ്പിയേര്‍സ്‌ റോഡ്‌' (Napier's Rod) ഉപയോഗപ്പെടുത്തി ഗുണനം, ഹരണം, വര്‍ഗം കണ്ടുപിടിക്കല്‍ എന്നിവ ചെയ്യാമായിരുന്നു. അബാക്കസിനോട്‌ രൂപസാദൃശ്യമുള്ള ഒന്നായിരുന്നു ഇത്‌. 1620കളില്‍ ഇംഗ്ലണ്ടിലെ വില്യം ഒഫ്‌ ട്രഡ്‌ കണ്ടുപിടിച്ച "സ്ലൈഡ്‌ റൂള്‍' ആണ്‌ പ്രചാരം നേടിയ മറ്റൊരു ഉപകരണം. 1623ല്‍ ജര്‍മന്‍കാരനായ "വില്‍ഹം ഷിക്കാര്‍ഡ്‌' കണ്ടുപിടിച്ച ഉപകരണം ആദ്യത്തെ ഡിജിറ്റല്‍ മെക്കാനിക്കല്‍ കംപ്യൂട്ടര്‍ എന്നാണ്‌ അറിയപ്പെടുന്നത്‌. കംപ്യൂട്ടര്‍ യുഗത്തിന്റെ പിതാവ്‌ എന്ന്‌ ഷിക്കാര്‍ഡിനെ വിശേഷിപ്പിക്കാറുണ്ട്‌. ക്ലോക്കുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള പല്‍ച്ചക്രങ്ങളും, ഗിയര്‍ സംവിധാനവും ഈ ഉപകരണത്തില്‍ ഉപയോഗിച്ചിരുന്നു.

പ്രസിദ്ധ ശാസ്‌ത്രജ്ഞഌം, തത്ത്വചിന്തകഌമായ ബ്ലെയിസ്‌ പാസ്‌ക്കല്‍ 1642ല്‍ "പാസ്‌കലിന്‍' എന്നൊരു കണക്കുക്കൂട്ടല്‍ യന്ത്രം നിര്‍മിച്ചു. മികച്ചരീതിയില്‍ തയ്യാറാക്കപ്പെട്ട ഈ സംവിധാനമുപയോഗിച്ച്‌ വേഗത്തില്‍ ഗണിതക്രിയകള്‍ ചെയ്യാന്‍ സാധിച്ചിരുന്നു. പിന്നീട്‌ ഏതാണ്ട്‌ 30 വര്‍ഷങ്ങള്‍ക്കുശേഷം ജര്‍മന്‍കാരനായ ഗോട്ട്‌ഫ്രീദ്‌ വില്‍ഹെം ഫൊണ്‍ ലൈബ്‌നിത്‌സ്‌ (Gottfried Wilhelm Von Leibniz) കൂടുതല്‍ മെച്ചപ്പെട്ട ഒരു ഗണന യന്ത്രം വികസിപ്പിച്ചെടുത്തു. ആധുനിക ഡിജിറ്റല്‍ കംപ്യൂട്ടറിന്റെ അടിസ്ഥാനമായിത്തീര്‍ന്ന ബൈനറി സംഖ്യാ സമ്പ്രദായം എന്ന ആശയം അവതരിപ്പിച്ചത്‌ ലൈബ്‌നിത്‌സാണ്‌. 1820ല്‍ ഫ്രഞ്ചുകാരനായ സേവിയര്‍ തോമസ്‌ നിര്‍മിച്ച അരിതോ മീറ്റര്‍ ആയിരുന്നു പിന്നീടുണ്ടായ ശ്രദ്ധേയമായ മറ്റൊരു കണ്ടുപിടിത്തം.

കംപ്യൂട്ടറിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന ചാള്‍സ്‌ ബാബേജ്‌ 1822ല്‍ കണ്ടുപിടിച്ച "ഡിഫറന്‍സ്‌ എന്‍ജിന്‍' ആദ്യത്തെ മെക്കാനിക്കല്‍ കംപ്യൂട്ടറായി കരുതപ്പെടുന്നു. 1801ല്‍ മാരിയ ജകാര്‍ദ്‌ എന്ന ഫ്രഞ്ചുകാരന്‍ വികസിപ്പിച്ചെടുത്ത പഞ്ച്‌ഡ്‌ കാര്‍ഡ്‌ സംവിധാനം വഴിയാണ്‌ ഡിഫറന്‍സ്‌ എന്‍ജിനില്‍ ഇന്‍പുട്ട്‌ നല്‍കപ്പെട്ടിരുന്നത്‌. ആവി യന്ത്രത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഡിഫറന്‍സ്‌ എന്‍ജിനില്‍ ഔട്ട്‌പുട്ട്‌ പ്രിന്റ്‌ ചെയ്യാഌള്ള സൗകര്യവും ലഭ്യമായിരുന്നു. അമേരിക്കയില്‍ 1890ലെ സെന്‍സസ്സില്‍ ജനസംഖ്യാ വിവരങ്ങള്‍ സംഭരിക്കാന്‍ പഞ്ച്‌ഡ്‌ കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നു. പ്രസ്‌തുത സെന്‍സസ്‌ ഫലം വെറും ആറ്‌ ആഴ്‌ചകൊണ്ട്‌ പുറത്തു വിടാന്‍ കഴിഞ്ഞത്‌ പഞ്ച്‌ഡ്‌ കാര്‍ഡുകളുടെ പ്രചാരം വര്‍ധിക്കാന്‍ ഇടയാക്കി. പഞ്ച്‌ഡ്‌ കാര്‍ഡുകള്‍ നിര്‍മിക്കാനായി അക്കാലത്ത്‌ സ്ഥാപിക്കപ്പെട്ട ടാബുലേഷന്‍ കമ്പനിയാണ്‌ പില്‌ക്കാലത്ത്‌ ഐ.ബി.എം. (International Business Machine) ആയി രൂപാന്തരപ്പെട്ടത്‌. മെക്കാനിക്കല്‍ കാല്‍ക്കുലേറ്ററുകളിലും മറ്റ്‌ അഌബന്ധ ഉപകരണ ക്രമീകരണങ്ങളിലും 1890കളോടെ വൈദ്യുത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി തുടങ്ങി. വാക്വംട്യൂബ്‌ സാങ്കേതികവിദ്യ വികസിപ്പിക്കപ്പെട്ടതും ഇക്കാലത്താണ്‌. ഇലക്‌ട്രാണിക്‌ രംഗത്തും അര്‍ധചാലക സാങ്കേതിക വിദ്യാരംഗത്തും അക്കാലത്ത്‌ പുതിയ കണ്ടുപിടുത്തങ്ങള്‍ നടന്നു.

വിവിധതരം സങ്കലനയന്ത്രങ്ങളും, ഡസ്‌ക്‌ കാല്‍ക്കുലേറ്ററുകളും ഘടിപ്പിച്ച മാര്‍ക്ക്‌ ക എന്ന ഡിജിറ്റല്‍ കംപ്യൂട്ടര്‍ 1944ല്‍ പ്രാവര്‍ത്തികമായി. വൈദ്യുത പരിപഥ വിശ്ലേഷണത്തിഌവേണ്ടിയാണ്‌ ഈ കംപ്യൂട്ടറുകള്‍ ഉപയോഗിച്ചിരുന്നത്‌. ഇതിന്റെ വിജയത്തെത്തുടര്‍ന്ന്‌ കൂടുതല്‍ പരിഷ്‌കാരങ്ങളോടെ മാര്‍ക്ക്‌ II എന്ന പേരില്‍ മറ്റൊരു കംപ്യൂട്ടര്‍ അടുത്ത വര്‍ഷംതന്നെ നിലവില്‍ വന്നു.

ആദ്യത്തെ ഇലക്‌ട്രാണിക്‌ ഡിജിറ്റല്‍ കംപ്യൂട്ടര്‍ ആയ എനിയാക്‌ (ENIAC - Electronic Numerical Integrator and Calculator) 1945ല്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിര്‍മിതമായത്‌ കംപ്യൂട്ടര്‍ ചരിത്രത്തിലെ നാഴികക്കല്ലാണ്‌. 18000 വാക്വം ട്യൂബുകളും, ധാരാളം അര്‍ധചാലക ഡയോഡുകളും ഉള്‍ക്കൊള്ളുന്ന ഈ ഉപകരണത്തില്‍ സെക്കന്റില്‍ 5000 സങ്കലനങ്ങളോ 500 ഗുണനങ്ങളോ നടത്താന്‍ കഴിഞ്ഞിരുന്നു. 30 ടണ്‍ ഭാരവും 150 ച.മീ. തറ വിസ്‌തീര്‍ണവും ഒരാളുയരവും ഇതിഌണ്ടായിരുന്നു.

1945ല്‍ ഫൊണ്‍ ന്യൂമാന്‍ ആര്‍ക്കിടെക്‌ച്വര്‍ എന്ന പേരില്‍ "സ്റ്റോര്‍ഡ്‌ പ്രാഗ്രാം' (stored program) സാങ്കേതികവിദ്യ അവതരിപ്പിച്ചു. സംഭരിക്കപ്പെട്ട നിര്‍ദേശങ്ങളും വിവരങ്ങളും ഉപയോഗിച്ച്‌ കംപ്യൂട്ടര്‍ പ്രവര്‍ത്തനം സാധ്യമാക്കുക എന്നതായിരുന്നു ഇതിന്റെ അടിസ്ഥാന ആശയം. 1949ല്‍ പ്രവര്‍ത്തനക്ഷമമായ എഡ്‌സാക്‌ (EDSAC - Elec-tronic Delay Storage Auto-matic Calculator) ആണ്‌ ഈ രീതിയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ കംപ്യൂട്ടര്‍. പിന്നീട്‌ എനിയാകും ഈ രീതിയിലേക്ക്‌ മാറ്റപ്പെട്ടു.

1950 മുതല്‍ കംപ്യൂട്ടര്‍ സാങ്കേതികവിദ്യയില്‍ മുന്നേറ്റങ്ങളുണ്ടായത്‌ ദ്രുതഗതിയിലായിരുന്നു. കൂടുതല്‍ വേഗതയുള്ളതും വര്‍ധിച്ച സംഭരണശേഷിയുള്ളതുമായ കംപ്യൂട്ടറുകള്‍ വികസിക്കപ്പെട്ടു. വാണിജ്യാടിസ്ഥാനത്തില്‍ അമേരിക്കയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ കംപ്യൂട്ടറാണ്‌ യൂണിവാക്‌ (UNIVAC-Universal Automatic Computer). 1951ല്‍ നിര്‍മിതമായ ഇതില്‍ മെര്‍ക്കുറി ഡിലേ ലൈന്‍ സംവിധാനവും ലോഹടേപ്പുകളും അള്‍ട്രാസോണിക്‌ മെമ്മറിയും ഉപയോഗിച്ചിരുന്നു. 5000ത്തോളം വാക്വം ട്യൂബുകളാണ്‌ യൂണിവാകില്‍ ഉണ്ടായിരുന്നത്‌.

യൂണിവാകിന്റെ പ്രചാരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഐ.ബി.എം. കമ്പനി പുതിയ കംപ്യൂട്ടറുകള്‍ പുറത്തിറക്കാഌള്ള പദ്ധതികള്‍ക്ക്‌ തുടക്കം കുറിച്ചു. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിഌവേണ്ടി "ഐ.ബി.എം. 701' എന്നൊരു കംപ്യൂട്ടര്‍ അവര്‍ നിര്‍മിച്ചു. 15000 അമേരിക്കന്‍ ഡോളറായിരുന്നു അക്കാലത്ത്‌ അതിന്റെ മാസവാടക. പിന്നീടുള്ള വര്‍ഷങ്ങളില്‍ നിരവധി കംപ്യൂട്ടറുകള്‍ ഐ.ബി.എം. പുറത്തിറക്കി. വില്ല്യംസ്‌ ട്യൂബ്‌ സാങ്കേതികവിദ്യയും പിന്നീട്‌ കാന്തിക മെമ്മറിയും കംപ്യൂട്ടറുകളില്‍ ഉപയോഗിച്ചു തുടങ്ങി.

1957ല്‍ ഫോര്‍ട്രാന്‍ പ്രാഗ്രാമിങ്‌ ഭാഷ നിലവില്‍ വന്നത്‌ മറ്റൊരു നാഴികക്കല്ലാണ്‌.ട്രാന്‍സിസ്റ്റര്‍ സാങ്കേതികവിദ്യയും തുടര്‍ന്നു കണ്ടുപിടിക്കപ്പെട്ട സമാകലിത പരിപഥ (ഇന്റെഗ്രറ്റഡ്‌ സര്‍ക്യൂട്ട്‌) സാങ്കേതികവിദ്യയും കംപ്യൂട്ടര്‍ രംഗത്ത്‌ അദ്‌ഭുതകരമായ മാറ്റങ്ങള്‍ സൃഷ്‌ടിച്ചു. 1964ല്‍ "ഐ.ബി.എം. സിസ്റ്റം/360' എന്ന പ്രഥമ വാണിജ്യ കംപ്യൂട്ടര്‍ നിലവില്‍വന്നു. ഹൈബ്രിഡ്‌, കാന്തിക മെമ്മറിയും അതില്‍ ഉപയോഗിക്കപ്പെട്ടു. ഓപ്പറേറ്റിങ്‌ സിസ്റ്റങ്ങളും, സോഫ്‌റ്റ്‌വെയര്‍ സംവിധാനങ്ങളും കംപ്യൂട്ടറിന്റെ സുപ്രധാനമായ ഘടകമായിത്തീര്‍ന്നത്‌ ഇക്കാലത്താണ്‌. മിനി കംപ്യൂട്ടറുകള്‍ എന്ന ചെറുതും താരതമ്യേന വില കുറഞ്ഞതുമായ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയതും 1960കളിലാണ്‌. ഇതിനൊരുദാഹരമാണ്‌ പിഡിപി8 (PDP-8). 1970കളില്‍ സൂപ്പര്‍കംപ്യൂട്ടറുകള്‍ നിര്‍മിക്കപ്പെട്ടു തുടങ്ങി. 1972ല്‍ പുറത്തിറങ്ങിയ "സ്റ്റാര്‍' മികച്ച ഒരു സൂപ്പര്‍കംപ്യൂട്ടറാണ്‌. ക്രമേണ ജപ്പാഌം ഇന്ത്യയും സൂപ്പര്‍കംപ്യൂട്ടര്‍ നിര്‍മാണരംഗത്ത്‌ സജീവമായി. "പരം 1000' ആണ്‌ സൂപ്പര്‍കംപ്യൂട്ടര്‍ മേഖലയിലേക്കുള്ള ഇന്ത്യയുടെ പ്രഥമ സംഭാവന. 1975ല്‍ ആള്‍ട്ടയര്‍ എന്ന കംപ്യൂട്ടറിന്റെ കണ്ടുപിടിത്തമാണ്‌ പേഴ്‌സണല്‍ കംപ്യൂട്ടര്‍ യുഗത്തിന്‌ തുടക്കം കുറിച്ചത്‌. സാധാരണക്കാരഌപോലും ഉപയോഗിക്കാവുന്ന തരത്തിലുള്ള കംപ്യൂട്ടറുകളും വിപണിയിലെത്തിത്തുടങ്ങി. മൈക്രാസോഫ്‌റ്റ്‌ എന്ന കമ്പനിയുടെ ആവിര്‍ഭാവം ഓപ്പറേറ്റിങ്‌ സിസ്റ്റം രംഗത്ത്‌ പുതിയ മാറ്റങ്ങള്‍ സൃഷ്‌ടിച്ചു. (നോ. മൈക്രാസോഫ്‌റ്റ്‌) വി.എല്‍.എസ്‌.ഐ. (VLSI - Very Large Scale Integration) സാങ്കേതികവിദ്യ, ലളിതമായ കംപ്യൂട്ടര്‍ പ്രവര്‍ത്തനത്തെ സഹായിക്കുന്ന "ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്‌' (GUI) സംവിധാനം മുതലായവ 1980കളിലാണ്‌ നിലവില്‍ വന്നത്‌. സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകള്‍ വികസിപ്പിക്കുന്നതിനായി "സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ ഫൗണ്ടേഷന്‍' സ്ഥാപിക്കപ്പെട്ടത്‌ 1985ലാണ്‌. 1990കളില്‍ ഇന്റര്‍നെറ്റിന്റെ കടന്നുവരവോടെ പുതിയൊരു ലോകക്രമംതന്നെ സൃഷ്‌ടിച്ച കംപ്യൂട്ടര്‍ രംഗം 21-ാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ നൂതന സാങ്കേതിക വിദ്യകള്‍ക്ക്‌ വേണ്ടിയുള്ള പരിശ്രമങ്ങളിലാണ്‌.




tags

കമ്പ്യൂട്ടര് മനുഷ്യജീവിതത്തില് വരുത്തിയ മാറ്റങ്ങള്, കമ്പ്യൂട്ടര് പഠനം pdf,കമ്പ്യൂട്ടര് മലയാളം, കമ്പ്യൂട്ടര് psc,കമ്പ്യൂട്ടര് ക്വിസ്,കംപ്യൂട്ടര് ചരിത്രം,ഇന്ത്യയില് നിര്മ്മിച്ച ആദ്യത്തെ സൂപ്പര് കമ്പ്യൂട്ടര്?,കമ്പ്യൂട്ടറിനെക്കുറിച്ച് ഒരു ഖണ്ഡിക,കമ്പ്യൂട്ടര് മലയാളം,കംപ്യൂട്ടര് ചരിത്രം,കമ്പ്യൂട്ടര് പഠനം pdf,history of computer,ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര് കമ്പ്യൂട്ടര് ഏത്,കമ്പ്യൂട്ടര് മനുഷ്യജീവിതത്തില് വരുത്തിയ മാറ്റങ്ങള്,computer history in english,കമ്പ്യൂട്ടറിനെക്കുറിച്ച് ഒരു ഖണ്ഡിക,കമ്പ്യൂട്ടറുകളുടെ ചരിത്രം,


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top