കേരള സർക്കാർ സ്കൂൾ സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങൾ

0


നമ്മുടെ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ പൗരന്മാരെ രൂപപ്പെടുത്തി എടുക്കുന്നതിൽ മുക മുടെ പങ്ക് നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ സുര ക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പു വരുത്തേണ്ട വളരെ അത്യാവശ്യമാണ്. ഏതൊരു ദുരന്തത്തിൽ നിന്നും കുട്ടി കളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. 2004-ൽ കുംഭ കോണം സ്കൂളിൽ ഉണ്ടായ അഗ്നി ദുരന്തം; ഉത്തരാഘ ണ്ട്, ചെന്നൈ വെള്ളപ്പൊക്കങ്ങൾ. അതുപോലെ തന്നെ ഭൂത ഭൂകമ്പം എന്നിവയിൽ സ്കൂൾ കെട്ടിടങ്ങൾ തക ർന്നത് മൂലം ഉണ്ടായ അത്യാഹിതങ്ങൾ തുടങ്ങിയവ തെല്ലാം സ്കൂൾ സുരക്ഷയുടെ പ്രാധാന്യം മനസ്സിലാക്കി തരുന്നു. സുരക്ഷിതമായ ഒരു സ്കൂൾ ഉറപ്പാക്കുന്നത് വഴി അടിയന്തിര ഘട്ടങ്ങളിൽ ആളുകളെ സുരക്ഷിതമായി മാറ്റി പാർപ്പിക്കുവാനും സാധിക്കും.

ദുരന്ത സാധ്യതാ ലഘൂകരണ പ്രവർത്തനങ്ങൾ സ്കൂൾ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരേണ്ടതിന്റെ ആവശ്യകൾ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ ദേശീയ സ്കൂൾ സുരക്ഷാ നയത്തിന്റെ മാനദണ്ഡങ്ങളിൽ അത്യധികം പ്രാധാന്യ ത്തോടെ വിശദീകരിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാ രണ അതോറിറ്റിയും വിദ്യാഭ്യാസ വകുപ്പും സംയുക്ത മായി ഇതിനായി പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നൈപുണ്യ വികസന പദ്ധ തികളും, വിവിധങ്ങളായ ബോധവൽക്കരണ പരിപാടി കളും ആസൂത്രണം ചെയ്യാവുന്നതാണ്. ഓരോ പ്രദേ ശത്തെ സ്കൂളുകളിൽ ഉണ്ടായേക്കാവുന്ന ദുരന്തങ്ങളെ നേരിടാൻ വിദ്യാരത്ഥികൾക്കും അധ്യാപകർക്കും അടി യന്തിരഘട്ട പ്രതികരണ മാർഗങ്ങൾ പരിചയപ്പെടുത്തിയി രിക്കണം.

ദുരന്ത നിവാരണത്തിനായി ദേശീയതലത്തിൽ സ്ഥാപിതമായ നിയമമാണ്. ദേശീയ ദുരന്ത നിവാരണ നിയമം (2005) ദുരന്തനിവാരണം സാധ്യമാക്കുന്നതിനായി നിയമപരവും സാമ്പത്തികപരവും ഏകോപനപരവുമായ വ്യവസ്ഥകൾ ഈ നിയമത്തിൽ സ്ഥാപിതമാണ്. ദേശീയ തലത്തിൽ മാത്രമല്ല സംസ്ഥാന തലത്തിലും ജില്ലാതല ത്തിലും പ്രാദേശിക തലത്തിലും ഈ നിയമത്തിന് സാധുതയുണ്ട്. അധ്യാപകർക്കിടയിലും വിദ്യാർത്ഥി കൾക്കിടയിലും സുരക്ഷാബോധം വളർത്തുവാനുള്ള നട പടികൾ സ്വീകരിക്കുവാൻ ഈ നിയമം അനുശാസിക്കുന്നു .



To View Full PDF Click Here 👇

കേരള സർക്കാർ സ്കൂൾ സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങൾ




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top