ഒളിമ്പിക്സ് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും

0



#olympics #olympicsquiz #olympicsquizmalayalam

 ഒളിമ്പിക്സ് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും| Olympics Quiz Questions and Answers Malayalam



Q. ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

Ans : കര്‍ണം മല്ലേശ്വരി

 ( 2000ത്തിലെ സിഡ്നി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കലമെഡൽ നേടി. 1999-ൽ പത്മശ്രീ എന്നീ ബഹുമതി ലഭിച്ചു.)



Q. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം?

Ans : ലിയാണ്ടർ പയസ്

(1996 അറ്റ്ലാന്റ ഒളിമ്പിക്സിൽ ടെന്നിസ് സിംഗിൾസിൽ ഇന്ത്യക്കായി വെങ്കലം നേടിയ പയസ് 40 വയസ്സിനു ശേഷം ഗ്രാൻഡ് സ്ലാം നേടുന്ന ആദ്യ കളിക്കാരൻ എന്ന നേട്ടത്തിനും അര്‍ഹനാണ്)



Q. ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ ആരാണ്?

Ans :അഭിനവ് ബിന്ദ്ര

 ( 2008 ഓഗസ്റ്റിൽ നടന്ന ബെയ്ജിങ്ങ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ റെഫിൾസിൽ സ്വർണ്ണം നേടി..)



Q. ഏഷ്യന്‍ ഗെയിംസില്‍ വനിതാ ഗുസ്തിയില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം?

Ans :വിനേഷ് ഫോഗട്ട്

 ( 2015ൽ ദോഹയിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെളളി മെഡൽ നേടിയ വിനേഷ് 2018ലെ ഏഷ്യന്‍ ഗെയിംസിലാണ് സ്വര്‍ണ മെഡല്‍ ജേതാവായത്.)



Q. താഴെ പറയുന്നവയില്‍ ഏതിനത്തിലാണ് മേരി കോം ഒളിമ്പിക്സ് മെഡല്‍ നേടിയത്?

Ans : ബോക്സിങ്

( 2012ലെ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ മേരി കോം അഞ്ചു തവണ ലോക ബോക്സിങ് ജേതാവ് ആയിട്ടുണ്ട്‌. )



Q. ലണ്ടൻ ഒളിമ്പിക്‌സിലെ ആദ്യ ഇന്ത്യൻ മെഡല്‍ നേടിയ ഗഗന്‍ നാരംഗ് ഏതു ഇനത്തിലാണ് മെഡല്‍ നേടിയത്?

Ans : ഷൂട്ടിംഗ്

 ( 2012-ലെ ഒളിമ്പിക്സിൽ 10 മീറ്റർ എയർ റൈഫിളിൽ 701.1 പോയന്റുകൾ നേടി നാരന്ഗ് വെങ്കലമെഡൽ നേടി..)



Q. 2016 റിയോ ഒള്മ്പിക്സിൽ വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്‌റ്റൈലിൽ വെങ്കലം നേടിയ ഇന്ത്യന്‍ താരം?

Ans :സാക്ഷി മാലിക്

( കോമൺവെൽത്ത് ഗെയിംസ് 2014 വെള്ളി മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ വനിതാ ഇന്ത്യൻ താരമാന് സാക്ഷി.) 



Q. ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരം ആരാണ്?

Ans :സൈന നേവാൾ

( ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരം എന്ന നേട്ടവും ഒളിംപിക്സിൽ ബാഡ്മിന്റൻ സിംഗിൾസിൽ സെമിഫൈനൽ എത്തുന്ന ആദ്യത്തെ ഇന്ത്യൻ താരം എന്ന നേട്ടവും ലണ്ടൻ ഒളിമ്പിക്സിൽ കൈവരിച്ചു..)



Q. ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

Ans :പി വി സിന്ധു

( പുസർല വെങ്കട്ട സിന്ധു ഒളിമ്പിക്‌സിൽ (2016) വെള്ളി മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതയും ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരവുമാണ്..)



Q. ഏതിനത്തിലാണ് യോഗേശ്വർ ദത്ത് 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ മെഡല്‍ കരസ്ഥമാക്കിയത്?

Ans :ഗുസ്തി

(2012 ലണ്ടൻ ഒളിമ്പിക്സിലെ ഗുസ്തിയിൽ 60കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തില്‍ വെങ്കലമെഡൽ നേടി..)




Tags:

ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും 2021,ഒളിമ്പിക്സ് ക്വിസ് 2021,ഒളിമ്പിക്സ് ക്വിസ് pdf,ഒളിമ്പിക്സ് psc,ഒളിമ്പിക്സില് പങ്കെടുത്ത ആദ്യ മലയാളി,ഒളിമ്പിക്സ് പതാകയുടെ നിറം,ഇന്ത്യ ആദ്യമായി ഒളിമ്പിക്സില് പങ്കെടുത്ത,first olympic games were held in which country,history of olympic games pdf,olympic games information for students,when did the ancient olympics start,summer olympic games,ഒളിമ്പിക്സ് - വിക്കിപീഡിയ,ഒളിമ്പിക്സ് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,ഒളിമ്പിക്സ് മ്യൂസിയം എവിടെയാണ്,ഒളിമ്പിക്സ് നിരോധിച്ച റോമന് ചക്രവര്ത്തി ആര്,ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്,ഒളിമ്പിക്സ് മുദ്രാവാക്യം,അടുത്ത ഒളിമ്പിക്സ് നടക്കുന്ന രാജ്യം,ഒളിമ്പിക്സ് പതാകയുടെ നിറം,2024 ഒളിമ്പിക്സ് നടക്കുന്ന രാജ്യം?

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top