സ്കൂൾ തുറക്കുമ്പോൾ രക്ഷിതാക്കളറിയാൻ

0


❇ സീരിയലുകൾ ഒഴിവാക്കുക.

❇ 8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ.

❇ പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ.

❇ ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക.

❇ ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക.

❇ വീട്ടിലെ പണികളിൽ പങ്കാളിയാക്കുക.

❇ യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക.

❇ ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക.

❇ ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക.

❇ പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക.

❇ വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ.

❇ ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, പഴങ്ങൾ, ഏത്തപ്പഴം പുഴുങ്ങിയത് എള്ളുണ്ട, മുതലായ ആരോഗ്യകരമായ ഭക്ഷണം നൽകൂ.

❇ രാത്രി ഭക്ഷണം മിതമായിരിക്കട്ടേ. നേരത്തേയും.

❇ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കൂ.

❇ മനസിന് സന്തോഷം വരുന്ന കാര്യങ്ങൾ മാത്രം ആ സമയം സംസാരിക്കുക.

  മാതാപിതാക്കൾമൊബൈൽ മാറ്റി വച്ച് ഇത്തിരി നേരം സംസാരിക്കൂ.

❇ അനാവശ്യ ദേഷ്യപ്പെടലുകൾ ഒഴിവാക്കുക.

❇ വ്യക്തി ശുചിത്യം പാലിക്കുക.

❇ സ്വന്തം മുറി ,പഠന ഇടം എന്നിവ കുട്ടി സ്വയം വ്യത്തിയാക്കട്ടേ.

❇ സാധനങ്ങൾ അടുക്കും ചിട്ടയോടെയും വയ്ക്കാൻ ശീലിപ്പിക്കുക.

❇ പച്ചക്കറി അരിയാനും, തേങ്ങ ചിരകാനും അവശ്യ പാചകങ്ങളും പഠിപ്പിക്കുക.

❇ ദോശ ചുടാനും ,ചപ്പാത്തിക്ക് പരത്താനും ഒക്കെ സഹായിക്കാൻ ശീലിപ്പിക്കുക.

❇ മിതത്വം ശീലിപ്പിക്കുക.

❇ പ്രാതലില്ലെങ്കിൽ കാതലില്ല.

❇ പ്രഭാത ഭക്ഷണം നിർബന്ധമായും കഴിപ്പിക്കുക.

❇ പഠനം, വായന, ഒരല്പം കൃഷി, ചെടി വളർത്തൽ, വീട്ടുകാരോടൊപ്പം കുറച്ച് സമയം, കൂട്ടുകാർക്കൊപ്പം കളി ഇതൊക്കെ ഉണ്ടാവണം.

❇ കുളി, കേശ സംരക്ഷണം, പാദ സംരക്ഷണം, വ്യത്തിയുള്ള കൈകൾ, ഇവയൊക്കെ ആരോഗ്യ ശീലങ്ങളാണ്.

❇ ഞായറാഴ്ചകളിൽ ഷൂസും ബാഗുമൊക്കെ വെയിലത്ത് ഉണക്കാൻ ശീലിപ്പിക്കുക.

❇ ഹോം വർക്ക് ക്യത്യമായി ചെയ്യിക്കുക.

❇ രാത്രി തന്നെ ടൈം ടേബിൾ നോക്കി പുസ്തകം അടുക്കി വയ്ക്കുക.

❇ രക്ഷിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളുടെ തലയിൽ വയ്ക്കരുത്.

മറിച്ച് അവർ സ്വന്തമായി സ്വപ്നങ്ങൾ കാണട്ടേ....

അതനുസരിച്ച് അവർ അവരെ വാർത്തെടുക്കട്ടെ.




Tags:

kerala school pravesanolsavam,kerala school pravesanolsavam 2022,kerala school opening,kerala school opening date 2021,kerala school opening date 2022,സ്കൂളുകള്‍ തുറക്കും,


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top