ബഷീർ ദിന പ്രസംഗം മലയാളം

0



#basheerday #ബഷീർദിനം  #basheerdayquiz #ബഷീർദിനപ്രസംഗം #basheerdayspeech #vaikommuhammadbasheer #മലയാളംപ്രസംഗം #ബഷീർദിനം

ബഷീർ ദിന പ്രസംഗം | Basheer Day Speech In Malayalam | ബഷീര്‍ അനുസ്മരണ ദിന പ്രസംഗം



ബഹുമാന്യരായ ഗുരുക്കന്മാരെ എന്റെ പ്രിയ കൂട്ടുകാരെ എല്ലാവർക്കും ആദ്യം തന്നെ എന്റെ വിനീതമായ നമസ്കാരം.

ഞാൻ ഇന്നിവിടെ പറയാൻ പോകുന്നത് കഥയെഴുതി കഥയെഴുതി സ്വയം കഥയായി മാറിയ മനുഷ്യൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചാണ് . ഇന്ന് ജൂലൈ 5 നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്രസമര സേനാനിയുമായിരുന്ന ഭേപ്പുർ സുൽത്താൻ അഥവാ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിവസം , മലയാള സാഹിത്യ മണ്ഡലത്തിൽ ഇതിഹാസ തുല്യമായ സ്ഥാനം അലങ്കരിക്കുന്ന കഥാകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. മലയാള സാഹിത്വത്തിൽ ഒരേയൊരു സുൽത്താനേയുള്ളൂ. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തു നിർത്തിയ ബേപൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ.1908 ജനുവരി 21 ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ.

രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌ കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. ലളിതമായതും നർമ്മരസം തുളുമ്പുന്നതുമായ സവിശേഷമായ ഒരു രചനാരീതിയാണ് അദ്ദേഹത്തിന്റെ ചെറു കഥകൾക്കും നോവലുകൾക്കും എല്ലാം പൊതുവേയുള്ളത്.

ഒരിക്കലും അലക്കിത്തേച്ച വടിവൊത്ത ഭാഷയിൽ അദ്ദേഹം എഴുതിയില്ല. ഇത് മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെട്ടാൻ സാധിക്കാത്തവിധം ബഷീറിനെ ജനകീയനാക്കി. തന്റേതുമാത്രമായ വാക്കുകളും ശൈലികളുമായുന്നു ബഷീറിന്റെ സവിശേഷത. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രചനാരീതി ബഷീറിയൻ ശൈലി എന്നു തന്നെ അറിയപ്പെട്ടു.

സാധാരണക്കാരന്റെ ജീവിതത്തോട് ചേർന്നുനിൽക്കുന്നതാണ് ബഷീറിന്റെ രചനകൾ .സാഹിത്യ സുൽത്താൻ നമ്മെ വിട്ടുപിരിഞ്ഞ കാൽനൂറ്റാണ്ടിലധികമായെങ്കിലും പാത്തുമ്മ,ഒറ്റക്കണ്ണൻ പോക്കർ,പൊന്കുരിശ് തോമ,മജീദ്,സുഹറ,കേശവൻനാ യർ സാറാമ്മ ആനവാരി രാമൻ നായർ തുടങ്ങിയവർ സുൽത്താനോപ്പം നമുക്കിടയിൽ ജീവിക്കുന്നു.

സംസാര ഭാഷയെ വെറും സാധാരണ വാക്കുകൾ കൊണ്ട് സാഹിത്യ മായാജാലം കാണിച്ച ബഷീറിനെ ഓർമ്മിക്കുന്നത് തന്നെ ഒരു പുണ്യ അനുഭവമാണ് 

നന്ദി നമസ്കാരം





Tags:

basheer dinam,basheer pusthaka parichayam,basheer story characters,basheer novels summary in english,suhara majeed,basheer story pathummayude aadu,basheerinte maranashesham prasidheekaricha novel,ntuppuppakkoranendarnnu book review in english,manthrika poocha novel pdf,ബഷീര് ദിന ക്വിസ് ചോദ്യങ്ങള്,ബഷീർ ക്വിസ്,വൈക്കം മുഹമ്മദ് ബഷീർ,ബഷീർ ദിന ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,ബഷീര് ദിന ക്വിസ് pdf,ബഷീര് ദിന ക്വിസ്സ്,ബഷീര് ദിന ക്വിസ് 2021,ബഷീര് ദിന ക്വിസ് 2022,ബഷീര് ദിന ക്വിസ് 2023,ബഷീര് ദിന പോസ്റ്റര്,ബഷീര് ദിന പ്രസംഗം,ബഷീര് ദിനം എന്നാണ്,basheer dinam poster,basheer dinam date,basheer dinam quiz malayalam,basheer dinam malayalam,basheer dinam drawing,basheer dinam prasangam,basheer dinam speech in malayalam,basheer dinam photos,Basheer Quiz 2022,ബഷീര്,വൈക്കം മുഹമ്മദ് ബഷീര് കൃതികള്,വൈക്കം മുഹമ്മദ് ബഷീര് quiz,വൈക്കം മുഹമ്മദ് ബഷീര് പുസ്തകങ്ങള് pdf,വൈക്കം മുഹമ്മദ് ബഷീര് wikipedia,വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ കൃതി ഏത്,വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥകള്,ബഷീര് കൃതികളുടെ സവിശേഷതകള്,basheer day speech in malayalam,



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top