രസകരമായ കടങ്കഥകൾ ചോദ്യങ്ങളും ഉത്തരങ്ങളും

0


#kadamkadha #malayalamkadamkadha #കടങ്കഥകൾ 

മലയാളം കടങ്കഥകൾ ചോദ്യങ്ങളും ഉത്തരങ്ങളും | Malayalam Kadamkadha With Answers | Riddles Malayalam 


അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്.

Ans :  വെറ്റില മുറുക്ക്


മുള്ളുണ്ട് മുരിക്കല്ല, പാലുണ്ട് പശുവല്ല, വാലുണ്ട് വാനരനല്ല, നൂലുണ്ട് പട്ടമല്ല

Ans :  ചക്ക


ഞാന്‍ നോക്കിയാലെന്നെ നോക്കും ഞാന്‍ ചിരിച്ചാലവനും ചിരിക്കും

Ans :  കണ്ണാടി


പകലെല്ലാം മിന്നിമിന്നി രാത്രി ഇരുട്ടറയില്‍

Ans :  കണ്ണ്


കാലില്‍ പിടിച്ചാല്‍ തോളില്‍ കയറും

Ans :  കുട


കണ്ടാൽ സുന്ദരൻ തൊട്ടാൽ ഭയങ്കരൻ

Ans :  തീ


ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര്

Ans :  തീപ്പട്ടി കൊള്ളികള്‍


പിടിച്ചാല്‍ ഒരു പിടി അരിഞ്ഞാല്‍ ഒരു മുറം

Ans :  ചീര


അങ്ങേ വീടിലെ മുത്തശ്ശിക്ക് ഇങ്ങേ വീട്ടില്‍ മുറ്റമടി

Ans :  മുള


രണ്ടു കിണറിന് ഒരു പാലം

Ans :  മൂക്ക്


കിലുകിലുക്കം കിക്കിലുക്കം ഉത്തരത്തിൽ ചത്തിരിക്കും

Ans :  താക്കോൽ കൂട്ടം


ഒരു കുപ്പിയിൽ രണ്ടെണ്ണ

Ans :  കോഴി മുട്ട


കാള കിടക്കും കയറോടും

Ans :  മത്തൻ


മുറ്റത്തെ ചെപ്പിനടപ്പില്ല

Ans :  കിണർ


തിന്നില്ല കുടിക്കില്ല, തല്ലാതെ മിണ്ടില്ല

Ans :  ചെണ്ട 


ഏറ്റവും ഉള്ളില്‍ അറബിക്കടല്‍ അതിനു മേലെ വെള്ളിത്തകിട്‌ അതിനുമേലെ പൊന്നിന്‍ തകിട്‌ ചുറ്റിലും പൊന്തം പൊന്തം

Ans :  തേങ്ങ


ഇത്തിരി മുറ്റത്തഞ്ച്‌ കഴുകോല്‍

Ans :  കൈവിരല്‍


ഞെട്ടില്ല വട്ടയില

Ans :  പപ്പടം


ചട്ടിത്തൊപ്പിക്കാരന്റെ കുടവയർ കണ്ടാല്‍ കാലികളുടെ വായില്‍ തേനൂറും

Ans :  വൈക്കോല്‍


അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു

Ans :  ചൂല്


മിണ്ടാതെ കാര്യം പറയാൻ മുഖംമൂടിയെടുത്തു മുട്ടിലിടും

Ans :  പേന


കഴുത്തുണ്ട് കാതില്ല, കൈയ്യുണ്ട് കാലില്ല

Ans :  ഷർട്ട്


ആനയ്ക്ക് നിൽക്കാൻ നിഴലുണ്ട്, ജീരകം പൊതിയാൻ ഇലയില്ല

Ans :  പുളിമരം


അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു

Ans :  കുരുമുളക്


അകത്തിരുന്നു പുറത്തേക്കു നാവു നീട്ടി

Ans :  ഓവ്


മണ്ണു വെട്ടി പാറ കണ്ടു പാറ വെട്ടി വെള്ളി കണ്ടു വെള്ളി വെട്ടി വെള്ളം കണ്ടു

Ans :  തേങ്ങാ


ആകാശം മുട്ടെ വളരും മരം, കാക്കക്കിരിക്കാൻ പറ്റൂല

Ans :  പുക


അകത്തറുത്താൽ പുറത്തറിയും

Ans :  ചക്കപ്പഴം


പിടിച്ചാൽ പിടികിട്ടില്ല, വെട്ടിയാൽ വെട്ടേൽക്കില്ല

Ans :  വെള്ളം


അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല

Ans :  ചേമ്പില 


അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു.

Ans :  കുരുമുളക് 


താഴെയും മുകളിലും തട്ടിട്ടിരിക്കു കുഞ്ഞിരാമന്‍

Ans :  ചെണ്ട 


അനുജത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, മൂത്താച്ചി മഞ്ഞച്ച്

Ans :  ഇല  


അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം മുക്കിലിരിക്കും.

Ans :  ചൂല്


ഇത്തിരി മുറ്റത്തു അഞ്ചു കാവൽക്കാർ

Ans :  കൈവിരൽ


അകം എല്ലും തോലും പുറം പൊന്ത പൊന്തം

Ans :  വൈക്കോൽത്തുറു


അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും

Ans :  തുലാസ്


അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു.

Ans :  ഇടിവെട്ടി കൂൺ മുളയ്ക്കുക


നീണ്ടു നീണ്ടു മാനം നോക്കി പോകുന്ന പച്ചക്കുപ്പായക്കാരന്‍

Ans :  മുള


നിത്യം കുളിക്കും ഞാന്‍..മഞ്ഞ നീരാടും ഞാന്‍.. പിന്നെ ഇരിക്കും ഞാന്‍ കാക്കയെ പോലെ

Ans :  അമ്മിക്കല്ല്


കുത്തിയാല്‍ മുളക്കില്ല വേലിയില്‍ പടരും

Ans :  ചിതല്‍


മുറ്റത്തുണ്ടൊരു പോലീസേതോ കളവുതേടി നടക്കുന്നു

Ans :  കോഴി


എഴുത്തുണ്ട് പുസ്തകമല്ല, ചിത്രമുണ്ട് ചുവരല്ല, വട്ടത്തിലാണ് ചക്രമല്ല

Ans :  നാണയം


കറുപ്പാണ് എന്‍റെ നിറം, നീ എവിടെ പോയലും നിന്‍റെ കൂടെ ഞാനും വരും

Ans :  നിഴല്‍


ചില്ലക്കൊമ്പേല്‍ ഗരുഡന്‍ തൂക്കം

Ans :  വവ്വാൽ


പോകുമ്പോള്‍ നാലാള്‍ നാലുനിറം വരുമ്പോള്‍ നാലാള്‍ ഒരു നിറം

Ans :  മുറുക്കാൻ


വെള്ളത്തില്‍ പിറന്ന് വായുവില്‍ വളര്‍ന്ന്

Ans :  കൊതുക്‌


താമസമെല്ലാം മൂക്കന്നൂരിൽ, കാലുകൾ രണ്ടും ചെവിയന്നൂരിൽ, ഇടയ്‌ക്കു വാസം കൂടന്നൂരിൽ; ഞാനാരെന്നു പറഞ്ഞീടാമോ?

Ans :  കണ്ണട


ആന കേറാ മല ആടു കേറാ മല ആയിരം കാന്താരി പൂത്തിറങ്ങി

Ans :  നക്ഷത്രങ്ങൾ


കൈയില്ല, കാലില്ല, വയറുണ്ട്‌, വാലുണ്ട്‌ നീരാടാന്‍ പോകുമ്പോള്‍ പിടിക്കും ഞാന്‍ നൂറാളെ

Ans :  വല


കൈപ്പടം പോലെ ഇല, വിരലുപോലെ കായ

Ans :  വെണ്ട


തട്ടിയാല്‍ ചീറ്റും മുട്ടിയാല്‍ ചീറ്റും ഊക്കിലൊന്നൂതിയാല്‍ ആളുമല്ലോ

Ans :  തീക്കട്ട


ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര

Ans :  ചെരുപ്പ്‌


ചത്തു കിടക്കുന്ന പാമ്പ് വടിയെടുത്താൽ ഓടും

Ans :  തോണി 


അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി

Ans :  കണ്‍പീലി





Tags:


Easy riddles in english,riddles in english,riddles with answers,tricky riddles with answers,riddles for kids,50 hard riddles,riddles with answers for adults,funny riddle,Riddles in English hard,കടംകഥകള്‍,കടംകഥകള് in malayalam കടംകഥകള് ഉത്തരം,കുട്ടികളുടെ കടംകഥകള്,കടംകഥകള് pdfപൂമ്പാറ്റയെ കുറിച്ചുള്ള കടംകഥകള്,പുതിയ കടംകഥകള് ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട കടംകഥകള്,കടം കഥ ചോദ്യം,Riddle (കടങ്കഥ),A riddle is a statement, question or phrase having a double or veiled meaning, put forth as a puzzle to be solved. ,കടം കഥ ചോദ്യം ഉത്തരം,ഇംഗ്ലീഷ് റിഡില്സ് കടം,ഇംഗ്ലീഷ് കടങ്കഥകൾ,മലയാളം കടങ്കഥ pdf,കടങ്കഥ മലയാളം ചേന,കടങ്കഥ മലയാളം ചിരവ,കടം കഥ ചോദ്യം,Kadamkathakal Malayalam with Answer,കടങ്കഥകള് ശേഖരണം,ചിരവ വരുന്ന കടം കഥ,കടം കഥ ചോദ്യം ഉത്തരം pdf,കടംകഥ മലയാളം ഉത്തരം,കടംകഥ മലയാളം ഉത്തരം പൂമ്പാറ്റ,കട്ടില് കടംകഥ,കടംകഥ ഭക്ഷണം,കടങ്കഥകള് ശേഖരണം,കടംകഥ മലയാളം ചൂല്,പുതിയ കടംകഥകള്,കടംകഥ കിണര്,kadamkathakal malayalam,മലയാളം കടംകഥകളും ഉത്തരങ്ങളും,kadamkathakal malayalam with answer,kadamkathakal malayalam with answer animals,മലയാളം കടങ്കഥ pdf,കുട്ടികളുടെ കടംകഥകള്,10 കടംകഥകള്,കടങ്കഥ മലയാളം ചേന,കടം കഥ ചോദ്യം ഉത്തരം,കടംകഥ മലയാളം ഉത്തരം ആകാശം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top