ഹിരോഷിമ ദിന പ്രസംഗം | മലയാളം വരികൾ

0



#hiroshimaday #nagasakiday #speechmalayalam #speech 

ഹിരോഷിമ ദിനം പ്രസംഗം |  Hiroshima Nagasaki Day Speech Malayalam


മാന്യസദസ്സിന് നമസ്കാരം 

ബഹുമാനപെട്ട അധ്യാപകരെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ, ഇത്  ആഗസ്റ്റ് മാസം, നമ്മൾ ഇന്ത്യക്കാരെ സംബന്ധിച്ച് ഒരു സന്തോഷത്തിന്റെ മാസമാണ്.പതിറ്റാണ്ടുകളുടെ അടിമത്വത്തിൽനിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ആഗസ്റ്റ് മാസത്തിലാണ്.എന്നാൽ മാനവരാശിയെ സംബന്ധിച്ച് ഈ മാസം വലിയ ദുർവിധിയുടെ ഓർമ്മപ്പെടുത്തലാണ്.ആണവായുധം എന്ന മഹാ വിപത്തിന്റെ പേടിപ്പെടുത്തുന്ന ചിത്രങ്ങളെ ബാക്കിയാക്കിയ ഹിരോഷിമ നാഗസാക്കി ദുരന്തങ്ങളുടെ മാസമാണിത്. ആഗസ്റ്റ് മാസം ലോകത്ത് ആദ്യമായുള്ള അണുബോംബ് പ്രയോഗം നടന്നിട്ട് 77 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.ഇത്രയും കാലം പിന്നിട്ടിട്ടും ആറ്റംബോംബ് വർഷിച്ച തീവ്രതയും ദൈന്യതയും കുറയുന്നില്ല.

1945 ആഗസ്റ്റ് ആറിനാണ് ജപ്പാനിലെ ഹിരോഷിമ നഗരം അമേരിക്ക വർഷിച്ച അണുബോംബിൽ തകർന്നടിഞ്ഞത്.മൂന്നര ലക്ഷം ജനസംഖ്യ ഉണ്ടായിരുന്ന നഗരത്തിലെ രണ്ട് ലക്ഷം പേരും മരണമടഞ്ഞു.സ്ഫോടനം നടന്ന ഹിരോഷിമയിൽ ഏകദേശം എല്ലാ കെട്ടിടങ്ങളും തകർന്നടിഞ്ഞു. രണ്ടുലക്ഷത്തിലധികം പേർ ആണവവികിരണത്തിന്റെ ഫലമായി ജനിതക വൈകല്യം ഉളളവർ ആയിത്തീർന്നു.മാറാരോഗങ്ങൾ ഇന്നും ആയിരങ്ങളെ വേട്ടയാടുന്നു.

ഹിരോഷിമ ദുരന്തത്തിന്റെ മൂന്നാം നാൾ തന്നെ അമേരിക്ക നാഗസാക്കി നഗരത്തെയും തകർത്തെറിഞ്ഞു.ഓരോ യുദ്ധങ്ങളിലും ഇല്ലാതാവുന്നത് നിർഭരമായ മനുഷ്യസംസ്കാരമാണ്.സാമ്രാജിത്ത ശക്തികൾ അധികാര മേൽക്കോയ്മ നേടാനും നിലനിർത്താനും നടത്തുന്ന യുദ്ധങ്ങളിൽ ഇല്ലാതായത് നിഷ്കളങ്കമായ ജീവിതങ്ങൾ ആയിരുന്നു.മറ്റൊരു മഹാ യുദ്ധത്തിനായി ലോകരാജ്യങ്ങൾ മുന്നിട്ടിറങ്ങാത്തത്,ഇനിയും മാറാത്ത ദാരുണ ചിത്രങ്ങളായി ഹിരോഷിമയും നാഗസാക്കിയും നമ്മുടെ മുന്നിൽ അവശേഷിക്കുന്നത് കൊണ്ടാണ്. മനുഷ്യരാശിയുടെ ചരിത്രത്തിൽ ആധുനികതയിലേക്കുള്ള വളർച്ചയിൽ ശാസ്ത്രത്തിൻറെ പങ്ക് വളരെ വലുതാണ്. എന്നാൽ അതിന് മറ്റൊരു മുഖം കൂടിയുണ്ട്. ഹിരോഷിമയുടേയും നാഗസാക്കിയുടെയും മുഖം. ഭീതിയുടെയും ദൈന്യതയുടെയും മുഖം. അമേരിക്കയെ കൂടാതെ ലോകത്തിലെ മുൻനിര രാജ്യങ്ങളെല്ലാം തന്നെ ഇന്ന് ആണവ ശക്തികളായി മാറിക്കഴിഞ്ഞു എന്നുള്ളത് മനുഷ്യരാശിയുടെ നിലനിൽപ്പിന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ചതിനേക്കാൾ ആയിരം മടങ്ങ് സംഹാര ശേഷിയുള്ള ആണവായുധങ്ങളാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ ആഗോള ആണവ നിരായുധീകരണം ഇന്നിന്റെ ആവശ്യകതയാണ്. 

യുദ്ധം മരണമാണ്. സമാധാനം ജീവിതവും.ലോക സമസ്ത സുഖിനോ ഭവന്തുലോകത്തിലെ സർവ്വ ചരാചരങ്ങൾക്കും സന്തോഷം ഭവിക്കട്ടെ

നന്ദി നമസ്കാരം 






Tags:

ഹിരോഷിമ ദിനം,ഹിരോഷിമ ദിനം പ്രവര്ത്തനങ്ങള്,ഹിരോഷിമ ദിന പ്രസംഗം,ഹിരോഷിമ നാഗസാക്കി ദുരന്തം,ഹിരോഷിമ ദിനം ചിത്രം,ഹിരോഷിമ ദിനം കവിത,ഹിരോഷിമ ദിനം പോസ്റ്റര്,ഹിരോഷിമ നാഗസാക്കി കുറിപ്പ്,ഹിരോഷിമ നാഗസാക്കി കൊളാഷ്,ഹിരോഷിമ നാഗസാക്കി ചോദ്യങ്ങളും ഉത്തരങ്ങളും,Hiroshima Day poster,hiroshima day poster malayalam,യുദ്ധവിരുദ്ധ പോസ്റ്റര് in malayalam,യുദ്ധവിരുദ്ധ പോസ്റ്റര് in english,യുദ്ധവിരുദ്ധ മുദ്രാവാക്യം,hiroshima day quiz malayalam,hiroshima day quiz questions and answers,hiroshima day speech in malayalam,

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top