ഗാന്ധി ക്വിസ് | ചോദ്യങ്ങളും ഉത്തരങ്ങളും Gandhi Quiz in Malayalam

0

  


#gandhi #mahatmagandhi #october2 #gandhijayanti

ഗാന്ധി ക്വിസ്  | ചോദ്യങ്ങളും ഉത്തരങ്ങളും  Mahatma Gandhi Quiz in Malayalam



Q .  ഗാന്ധിജിയുടെ ജനനം എന്ന്, എവിടെ വച്ചായിരുന്നു?

Ans : 1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍


Q .  ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു?

Ans : പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ്


Q .  ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു?

Ans : മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി


Q .  ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്?

Ans : കസ്തൂർബായെ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍)


Q .  ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു?

Ans : അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)


Q .  ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?

Ans : സുബാഷ് ചന്ദ്രബോസ്


Q .  ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്?

Ans : രവീന്ദ്ര നാഥ ടാഗോര്‍


Q .  ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?

Ans : 1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)


Q .  ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?

Ans : ചമ്പാരന്‍ സമരം (ബീഹാര്‍)


Q .  ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?

Ans : വിന്‍സ്റ്റന്‍ ചര്‍ച്ചില്‍


Q .  സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?

Ans : ഭഗവദ് ഗീത


Q .  “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

Ans : ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍


Q .  ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?

Ans : ഗോപാലകൃഷ്ണ ഗോഖലെ


Q .  ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?

Ans : 1922-ല്‍ ജയില്‍ വാസത്തിനിടയില്‍


Q .  “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?

Ans : ഗുജറാത്തി


Q .  എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?

Ans : “സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍


Q .   ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?

Ans : ബര്‍ദോളി


Q .  ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?

Ans : ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍


Q .   ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു?

Ans : ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)


Q .   ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?

Ans : തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്


Q .  കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?

Ans : ആഖാഘാന്‍ പാലസ്


Q .   നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?

Ans : ചൌരിചൌരാ സംഭവം


Q .  “ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?

Ans : വാര്‍ദ്ധയില്‍


Q .   ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്?

Ans : ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)


Q .  തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?

Ans : ഹിന്ദ് സ്വരാജ്


Q .  ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?

Ans : ജോഹന്നാസ് ബര്‍ഗില്‍


Q .   ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?

Ans : അയ്യങ്കാളിയെ


Q .   ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?

Ans : ദണ്ഡിയാത്ര


Q .   ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം?

Ans : നവ്ഖാലി


Q .   “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?

Ans : ക്ഷേത്ര പ്രവേശന വിളംബരത്തെ


Q .   “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?

Ans : ക്രിപ്സ് മിഷന്‍


Q .   1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം?

Ans : പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക


Q .  ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?

Ans : കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )


Q .  ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്?

Ans : സി.രാജഗോപാലാചാരി


Q .  ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?

Ans : നവ ജീവന്‍ ട്രസ്റ്റ്


Q .   ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത?

Ans : എന്റെ ഗുരുനാഥന്‍


Q .   ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?

Ans : മഹാദേവ ദേശായി


Q .   ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?

Ans : 1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍


Q .   മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?

Ans : മഡലിന്‍ സ്ലേഡ് (Madlin Slad)


Q .   ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം?

Ans : ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്


Q .   സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?

Ans : യേശുക്രിസ്തു


Q .  “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

Ans : ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍


Q .   ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?

Ans : 1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)


Q .   “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ Ans : ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?

Ans : ജവഹര്‍ലാല്‍ നെഹ്രു


Q .   റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?

Ans : ജോണ്‍ ബ്രെയ് ലി


Q .  ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?

Ans : സുഭാഷ് ചന്ദ്രബോസ്


Q .  ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?

Ans : ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു


Q .  ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?

Ans : ശ്യാം ബെനഗല്‍


Q .  ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?

Ans : നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്


Q .  ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?

Ans : രാജ്ഘട്ടില്‍


Q .  രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?

Ans : 1948-ജനുവരി 30-നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു.





Tags:

Gandhi Jayanti,gandhi jayanti 2021,gandhi jayanti speech,gandhi jayanti 2022,gandhi jayanti 2021 how many years,151 gandhi jayanti,gandhi jayanti celebration in school,gandhi jayanti essay,gandhi jayanti speech in malayalam pdf,ഗാന്ധിജി പ്രസംഗം മലയാളം pdf,ഗാന്ധി ജയന്തി കുറിപ്പ്,ഗാന്ധിജി കുറിപ്പ് മലയാളം,ഗാന്ധിജി പ്രസംഗം മലയാളം കുട്ടികള്ക്ക്,സ്വാതന്ത്ര്യ ദിന പ്രസംഗം,mahatma gandhi speech,ഗാന്ധിജി പ്രസംഗം മലയാളം 2021,ഗാന്ധിജി മരിച്ച ദിവസം,ഗാന്ധിജി മരിച്ച വര്ഷം,ഗാന്ധിജി ജനിച്ച വര്ഷം,ഗാന്ധിജിയുടെ ജനനം,ഗാന്ധിജി പ്രസംഗം മലയാളം pdf,ഗാന്ധിജിയുടെ മക്കളുടെ പേര്,ഗാന്ധിജിയുടെ ഭാര്യയുടെ പേര്,ഗാന്ധിജിയുടെ ബാല്യകാലം,ഗാന്ധിജി കുറിപ്പ്,ഗാന്ധിജി ക്വിസ്,ഗാന്ധിജി ജനിച്ചത് എവിടെ,ഗാന്ധിജിയുടെ മക്കളുടെ പേര്,ഗാന്ധിജിയും കേരളവും,ഗാന്ധിജിയുടെ അമ്മ,ഗാന്ധിജിയുടെ കഥകള്,ഗാന്ധിജിയുടെ ജനനം,short note on mahatma gandhi in malayalamshort note on gandhiji,mahatma gandhi biography,mahatma gandhi history in english,mahatma gandhi - wikipedia,mahatma gandhi, (born),what did mahatma gandhi do,mahatma gandhi education,mahatma gandhi religion,ഗാന്ധി ക്വിസ്​,ഗാന്ധിജയന്തി ദിന ക്വിസ്,gandhi jayanti 2021,Gandhi Jayanti Quiz 2021,gandhi jayanti quiz,

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top