മഹാത്മാ ഗാന്ധി സന്ദേശം | ഗാന്ധി വചനങ്ങള്‍

0

 


#gandhi #mahatmagandhi #october2 #gandhijayanti

മഹാത്മാ ഗാന്ധി സന്ദേശം മഹാത്മാ ഗാന്ധി വചനങ്ങൾ  Message and words of Mahatma Gandhi 



👉   " അഹിംസയുടെ അര്‍ഥം സമസ്ത ചരാചരങ്ങളെയും സ്‌നേഹിക്കുക എന്നാണ്‌" 

 👉   " ആദ്യം നിങ്ങളെ അവർ അവഗണിക്കും,പിന്നെ പരിഹസിക്കും,പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം"

👉   " പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക."

👉   " ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോൽവിയാണു. എന്തന്നാൽ അത് വെറും നൈമിഷികം മാത്രം."

👉   " എന്‍റെ  ജീവിതമാണ് എന്‍റെ   സന്ദേശം"

👉   " പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക."

👉   " കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടു പോകും."

👉   " കഠിനമായ ദാരിദ്യത്താൽ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് 

റൊട്ടിയായിട്ടെ പ്രത്യകഷപ്പെടനാവൂ."

👉   " ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി."

👉   " സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത."

👉   " നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.

👉   " സത്യം ദൈവമാണ്."

👉   " ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം"

👉   " ലോകത്തിന്‍റെ  വെളിച്ചമാണ് പുസ്തകങ്ങൾ"

👉   " കോപം അഗ്നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ."

👉   " സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവൻ സത്യമാക്കി തീർക്കണം"

👉   " ഞാൻ ചോക്ലേറ്റുകളിൽ മരണത്തെ കാണുന്നു"

👉   " പ്രാർഥനാനിരതനായ ഒരു മനുഷ്യൻ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലർത്തും."

👉   " ഞാൻ ഒരു പടയാളിയാണ്. സമാധാനത്തിന്‍റെ  പടയാളി."

👉   " സത്യം ആണ് എന്റ ദൈവം .ഞാൻ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഞാൻ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു."

👉   “എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ്”

👉   “ഈശ്വരനെ നമുക്ക് ഭയവും വിശ്വാസമുണ്ടെങ്കിൽ നാം മറ്റൊന്നും ഭയപ്പെടേണ്ടതില്ല.”

👉   “എന്റെ പരിമിതികളെപ്പറ്റി എനിക്ക് നല്ല ബോധമുണ്ട് അതാണ് എന്റെ ബലവും.”

👉   “ഒരു വിദ്യാർത്ഥിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പാഠപുസ്തകം അധ്യാപകൻ ആയിരിക്കണം”

👉   “മനുഷ്യ ജീവിതത്തിലെ വിലപ്പെട്ട സമയങ്ങൾ കടന്നുപോകുന്നു അത് ആരെയും കാത്തു നിൽക്കുന്നില്ല അത് സ്വന്തമാക്കൂ.”

👉   “സമുദ്ര ജലത്തിലെ ഏതാനും തുള്ളികൾ മലിനമായതുകൊണ്ട് സമുദ്രജലം മുഴുവൻ മലിനമാകുന്നില്ല മനുഷ്യനും മനുഷ്യവംശവും അതുപോലെയാണ്.”

👉   “ആദർശമില്ലാത്ത മനുഷ്യൻ വഴിതെറ്റിയ കപ്പൽ പോലെയാണ്.”

👉   “ഗ്രാമങ്ങളിലാണ് ഭാരതത്തിന്റെ ജീവൻ കുടികൊള്ളുന്നത്.”

👉   “അധ്വാനിക്കുക, അന്വേഷിക്കുക, കണ്ടുപിടിക്കുക, കീഴടക്കാതിരിക്കുക ഇതായിരിക്കട്ടെ നിങ്ങളുടെ ജീവിത ലക്ഷ്യം.”

👉   “എല്ലാ ഭയത്തെയും ജയിച്ച ആൾക്കേ അഹിംസ പൂർണമായി അനുഷ്ഠിക്കുവാൻ കഴിയുകയുള്ളൂ.”

👉   “എത്ര ന്യായമായ കാര്യത്തിനാണെങ്കിലും ആക്രമത്തിന്റെ മാർഗ്ഗം ഉപയോഗിക്കുന്നത് ശരിയല്ല”

👉   “ഒരാളുടെ ഹൃദയം നിർമ്മലമാണെങ്കിൽ അത്യാഹിതങ്ങളോടോപ്പം അവയെ നേരിടുന്നതിനുള്ള മറ്റ് ഏർപ്പാടുകളും തനിയെ ഉണ്ടാകും.”

👉   “ഓരോ വിദ്യാലയവും വിശുദ്ധിയുടെ സ്ഥലമാണ് വിശുദ്ധമല്ലാത്തതും അധമമായിട്ടുള്ളതുമായ യാതൊന്നും അവിടെ ഉണ്ടാകാൻ പാടില്ല.”

👉   “പ്രാർത്ഥന പ്രഭാതത്തിന്റെ താക്കോലും രാത്രിയുടെ സാക്ഷയുമാണ്.”


👉   “ചെയ്ത തെറ്റിനെപ്പറ്റിയുള്ള കുറ്റസമ്മതം ചപ്പുചവറുകൾ നീക്കം ചെയ്തു ഉപരിതലം കൂടുതൽ വൃത്തിയാക്കുന്ന ചൂല് പോലെയാണ്.”

👉   “എന്തു ത്യാഗം സഹിച്ചും ചെയ്യേണ്ടത് ചെയ്യാൻ ധൈര്യപ്പെടുകയാണ് ശരിയായ ധർമ്മം.”

👉   “അധ്വാനവും, അദ്ധ്യായനവും, പ്രാർത്ഥനയുമാണ് ആരോഗ്യത്തിന്റെ മൂന്ന് താക്കോൽ ഏതെങ്കിലും ഒന്നിന്റെ അഭാവം ആരോഗ്യത്തെ ബാധിക്കും.”

👉   “ദാരിദ്ര്യമാണ് കുറ്റങ്ങളുടെ അമ്മയെങ്കിൽ വിവേകശൂന്യതയാണ് അവയുടെ അച്ഛൻ.”

👉   “നമുക്കു നീതി ലഭിക്കുവാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം അപരനോട് നീതി കാണിക്കുകയാണ്.”

👉   “സ്വന്തം വിയർപ്പുകൊണ്ട് അപ്പം നേടുന്നതിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്.”

👉   “ചിന്തയേക്കാൾ വലിയ ശക്തിയില്ല”

👉   “എവിടെ ചിന്ത ഉദാത്തവും പരിശുദ്ധവുമാകുന്നുവോ, അവിടെ എല്ലായ്‌പ്പോഴും ഫലവും ഉദാത്തവും പരിശുദ്ധവുമായിരിക്കും”

👉   “സത്യവും അഹിംസയും എല്ലാ മതങ്ങളും ഒരുപോലെ അംഗീകരിക്കുന്ന സിദ്ധാന്തങ്ങളാണ്”









Tags:

Gandhi Jayanti,gandhi jayanti 2021,gandhi jayanti speech,gandhi jayanti 2022,gandhi jayanti 2021 how many years,151 gandhi jayanti,gandhi jayanti celebration in school,gandhi jayanti essay,gandhi jayanti speech in malayalam pdf,ഗാന്ധിജി പ്രസംഗം മലയാളം pdf,ഗാന്ധി ജയന്തി കുറിപ്പ്,ഗാന്ധിജി കുറിപ്പ് മലയാളം,ഗാന്ധിജി പ്രസംഗം മലയാളം കുട്ടികള്ക്ക്,സ്വാതന്ത്ര്യ ദിന പ്രസംഗം,mahatma gandhi speech,ഗാന്ധിജി പ്രസംഗം മലയാളം 2021,ഗാന്ധിജി മരിച്ച ദിവസം,ഗാന്ധിജി മരിച്ച വര്ഷം,ഗാന്ധിജി ജനിച്ച വര്ഷം,ഗാന്ധിജിയുടെ ജനനം,ഗാന്ധിജി പ്രസംഗം മലയാളം pdf,ഗാന്ധിജിയുടെ മക്കളുടെ പേര്,ഗാന്ധിജിയുടെ ഭാര്യയുടെ പേര്,ഗാന്ധിജിയുടെ ബാല്യകാലം,ഗാന്ധിജി കുറിപ്പ്,ഗാന്ധിജി ക്വിസ്,ഗാന്ധിജി ജനിച്ചത് എവിടെ,ഗാന്ധിജിയുടെ മക്കളുടെ പേര്,ഗാന്ധിജിയും കേരളവും,ഗാന്ധിജിയുടെ അമ്മ,ഗാന്ധിജിയുടെ കഥകള്,ഗാന്ധിജിയുടെ ജനനം,short note on mahatma gandhi in malayalamshort note on gandhiji,mahatma gandhi biography,mahatma gandhi history in english,mahatma gandhi - wikipedia,mahatma gandhi, (born),what did mahatma gandhi do,mahatma gandhi education,mahatma gandhi religion,ഗാന്ധി ക്വിസ്​,ഗാന്ധിജയന്തി ദിന ക്വിസ്,gandhi jayanti 2021,Gandhi Jayanti Quiz 2021,gandhi jayanti quiz,

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top