കേരളപ്പിറവി ചരിത്രം

0



നവംബര്‍ ഒന്ന് കേരളപ്പിറവി. ഭാതതത്തിന്‍റെ തെക്കേ അറ്റത്ത് ഒരു കൊച്ചു സംസ്ഥാനം പിറവികൊണ്ടു. നാട്ടുരാജ്യങ്ങളെയും രാജവാഴ്ചയെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റി 1956 നവംബര്‍ ഒന്നിന് മലയാള നാട് ജനിച്ചു.

പെണ്‍കൊടികള്‍ മുണ്ടും നേര്യതും സെറ്റു സാരിയുമെല്ലാം അണിഞ്ഞ് മലയാളിമങ്കമാരാകുമ്പോള്‍ കോടിമുണ്ടണിഞ്ഞ് കേരളപ്പിറവി ആഘോഷിക്കാന്‍ പുരുഷകേസരികളും തയ്യാറെടുക്കും. മാനുഷരെല്ലാവരും ഒന്നു പോലെ വാണ മഹാബലിയുടെ ഭരണകാലത്തെക്കുറിച്ചുള്ള കഥയും പരശുരാമന്‍ മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയെന്ന കഥയും കേരളപ്പിറവി ദിനാഘോഷങ്ങളില്‍ മുറതെറ്റാതെ മുഴങ്ങും. ഓഫീസുകളിലും വാഹനങ്ങളിലും പാതയോരങ്ങളിലുമെന്നു വേണ്ട, കേരളത്തിന്റെ മുക്കിലും മൂലയിലുമെല്ലാം ഇന്ന് മലയാളിത്തിളക്കം പ്രതിഫലിക്കും. മലയാളി എന്ന വികാരം ഈ ഒരു ദിനത്തിലെങ്കിലും നമുക്കിടയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അതോര്‍ത്തെങ്കിലും നമുക്ക് സന്തോഷിക്കാം.


ചരിത്രം

കേരള സംസ്ഥാനം രൂപീകരിച്ചത് നവംബര്‍ ഒന്നിനാണ്. ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായതിനുശേഷം ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍, മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങള്‍ എല്ലാംകൂടി ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനമായി ആഘോഷിക്കപ്പെടുന്നു.

കേരളം രൂപീകൃതമാകുമ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. ഭസഅലി തലവനായും സര്‍ദാര്‍ കെ എം പണിക്കര്‍, പണ്ഡിറ്റ് ഹൃദയനാഥ് കുര്‍സരു എന്നിവര്‍ അംഗങ്ങളുമായുള്ള സംസ്ഥാന പുനഃസംഘടനാ കമ്മിഷന്‍ രൂപീകരിച്ചത് 1953 ലാണ്. 1955 സെപ്തംബറില്‍ കമ്മിഷന്‍ കേന്ദ്ര ഗവണ്‍മെന്റിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അതില്‍ കേരള സംസ്ഥാനം രൂപീകരിക്കുന്നതിനും ശുപാര്‍ശയുണ്ടായിരുന്നു. സംസ്ഥാന പുനസംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി 13 മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്. തിരുവിതാംകൂറിലെ തോവാളം, അഗസ്ഥിശ്വരം, കല്‍കുളം എന്നീ താലൂക്കുകളും ചെങ്ങറ താലൂക്കിലെ ഒരു ഭാഗവും ഉള്‍പ്പെടുത്തി മദ്രാസ് സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുവിതാംകൂര്‍ കൊച്ചി സംസ്ഥാനങ്ങളോട് മലബാര്‍ ജില്ലയും തെക്ക് കാനറ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു ഫലത്തില്‍ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു.

നവംബര്‍ ഒന്നിനു ശ്രീ ചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ മഹാരാജാവ് തിരുകൊച്ചി രാജാ പ്രമുഖ സ്ഥാനത്തില്‍ നിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജാവ് പ്രമുഖനുപകരം ബി രാമകൃഷ്ണറാവു ആദ്യ ഗവര്‍ണറായി. തിരുകൊച്ചിയില്‍ പ്രസിഡന്റ് ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുനസംഘടന നടന്നത്. സംസ്ഥാനത്തെ ആദ്യചീഫ് ജസ്റ്റിസ് കെ ടി കോശിയായിരുന്നു. ആദ്യ ചീഫ് സെക്രട്ടറി എന്‍ ഇ എസ് രാഘവാചാരി, ആദ്യ പൊലീസ് ഐ ജി എന്‍ ചന്ദ്രശേഖരന്‍ നായര്‍. കേരള സംസ്ഥാനത്തിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28 ന് നടന്നു.

നവംബര്‍ ഒന്ന് കേരളപ്പിറവി. ഭാരതത്തിന്റെ തെക്കേ അറ്റത്ത് ഒരു കൊച്ചു സംസ്ഥാനം പിറവി കൊണ്ടു. നാട്ടുരാജ്യങ്ങളെയും സ്മൃതിയുടെ ചെപ്പിലേക്കു മാറ്റി. മലയാള ഭാഷാദിനവും കേരളപ്പിറവി ദിനവും, രണ്ടും ഒന്നായതില്‍ ഒരുപാടര്‍ഥങ്ങളുണ്ടാവും. ദേശവും ഭാഷയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാന്‍ ഇതിലുമേറെ പറ്റിയ ദിവസം വേറെ ഏത്? ഭാഷ നിലനില്‍ക്കുന്നത് ദേശവുമായി ബന്ധപ്പെട്ടും ദേശം ജനതയുമായി ബന്ധപ്പെട്ടുമാണ്. ഭാഷ കേവലം ഒരു ഉപകരണമല്ല സാംസ്‌ക്കാരിക സൂചനയാണ്. മലയാളി ജീവിക്കുന്നതും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും മലയാളത്തിലാണ്. പല തലമുറകളായി ജനിച്ചു വളര്‍ന്നുപഠിച്ചതും ഒക്കെ മറ്റു ഭാഷയാവാം. അപ്പോഴും തലമുറകളുടെ അങ്ങേ തലയ്ക്കല്‍ നിലകൊള്ളുന്ന മലയാളത്തിന്റെ-കേരളത്തിന്റെ സാംസ്‌ക്കാരിക ബന്ധങ്ങള്‍ അയാളില്‍ നിലകൊള്ളുന്നു. ഒരിക്കലും ഇതൊന്നും പൂര്‍ണമായി തിരോഭവിക്കുന്നില്ല. ഇതൊക്കെയാണ് ശാസ്ത്രീയ നിരീക്ഷണങ്ങളെങ്കിലും ഭാഷയുടെ നിലനില്‍പും വളര്‍ച്ചയും സമകാലിക സമൂഹത്തെ വല്ലാതെ ആശ്രയിക്കുന്നുണ്ട്.

സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും അഭിമാനമില്ലാത്ത ഒരു ജനതയെ ഏത് അധിനിവേശ ശക്തികള്‍ക്കും വളരെവേഗം കീഴടക്കാനാവും. ആ ബോധത്തോടെ 'മാറ്റിവയ്‌ക്കാനുള്ളതല്ല മാതൃഭാഷ' എന്ന തിരിച്ചറിവ് സമൂഹത്തില്‍ വളര്‍ത്തേണ്ടിയിരിക്കുന്നു. നമ്മുടെ പുതുതലമുറകളെ നമ്മുടെ ഭാഷയിലും സംസ്‌കാരത്തിലും ഉറപ്പിച്ചുനിര്‍ത്തേണ്ടിയിരിക്കുന്നു. വേരുകളറ്റ ഒരു സമൂഹമായി, മേല്‍വിലാസമില്ലാത്ത ഒരു ജനതയായി മാറിപ്പോവാതിരിക്കാന്‍ ഈ നിലയ്‌ക്കുള്ള മാതൃഭാഷാ പ്രസ്ഥാനത്തിന് ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു.


വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനംതിരുവനന്തപുരമാണ്‌. കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവയാണ്‌ മറ്റു പ്രധാന നഗരങ്ങള്‍. കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം, തെയ്യംതുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന ഘടകമാണ്.

വിവിധ സാമൂഹിക മേഖലകളില്‍ കൈവരിച്ച ചില നേട്ടങ്ങള്‍ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കാണ്‌. 2005- ട്രാന്‍സ്പരര്‍സി ഇന്റര്‍നാഷണല്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്‌. കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേര്‍ഷ്യന്‍ ഗള്‍ഫ്രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു.1950കളില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വന്‍മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെകേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.




Tags:

kerala piravi in malayalam,kerala piravi history in malayalam,kerala piravi songs,kerala piravi 2021,kerala piravi 2020,kerala piravi ideas,kerala piravi colash,november 1 kerala piravi,kerala piravi history in malayalam,കേരള ചരിത്രം,കേരള പിറവി പോസ്റ്റര്,കേരള പിറവി ദിനം 2021,കേരള ചരിത്രവും സംസ്കാരവും,കേരള പിറവി ദിനം എന്ന്,കേരളം ചോദ്യങ്ങള്,kerala piravi month and date,കേരള ചരിത്രം നൂറ്റാണ്ടുകളിലൂടെ,കേരള ചരിത്രം book pdf,കേരള ചരിത്രം book,കേരളത്തിലെ ജില്ലകള്,കേരള ചരിത്രം ക്വിസ്,മഹാശിലാ സംസ്കാരം കുറിപ്പ്,കേരള സംസ്കാരം,എന്‍റെ കേരളം (ക്ലാസ് 2) | Ente Keralam Class 2 Malayalam Rhymes |  Lyrical Video Song | School Bell,kerala piravi song,കേരളപ്പിറവി,കേരളപ്പിറവി പാട്ട്,malayalam song,kerala piravi song for kids,kerala song,kerala scenery,kerala,november 1,keralappiravi song,kerala piravi song for kids in malayalam,best kerala piravi song,short kerala piravi song,keralapiravi songs,kerala piravi songs,kerala piravi song with lyrics,with lyrics,വരികളോടു കൂടി,kerala piravi song for students,kerala piravi songs for students,kerala piravi kavitha malayalam,Rukkus fun world,kerala piravi song,കേരളപ്പിറവി,കേരളപ്പിറവി പാട്ട്,malayalam song,kerala piravi song for kids,kerala song,kerala scenery,kerala,november 1,keralappiravi song,kerala piravi song for kids in malayalam,best kerala piravi song,short kerala piravi song,keralapiravi songs,kerala piravi songs,kerala piravi song with lyrics,with lyrics,വരികളോടു കൂടി,kerala piravi song for students,kerala piravi songs for students,kerala piravi kavitha malayalam,എൻറെ നാട്,ente naadu,എന്റെ നാട്,kerala piravi quiz questions in malayalam,kerala piravi songs,kerala piravi songs malayalam,kerala piravi songs for kids,കേരള പിറവി pattukal,Ente Nadu Kerala Nadu Song,കേരളപ്പിറവി,കേരളപ്പിറവി പാട്ട്,kerala piravi song for kids,kerala song,kerala,november 1,best kerala piravi song,short kerala piravi song,keralapiravi songs,kerala piravi song with lyrics,kerala piravi song for students,kerala piravi kavitha malayalam,kerala piravi in malayalam,kerala piravi history in malayalam,kerala piravi songs,kerala piravi 2021,kerala piravi 2020,kerala piravi ideas,kerala piravi colash,november 1 kerala piravi,kerala piravi history in malayalam,കേരള ചരിത്രം,കേരള പിറവി പോസ്റ്റര്,കേരള പിറവി ദിനം 2021,കേരള ചരിത്രവും സംസ്കാരവും,കേരള പിറവി ദിനം എന്ന്,കേരളം ചോദ്യങ്ങള്,kerala piravi month and date,കേരള ചരിത്രം നൂറ്റാണ്ടുകളിലൂടെ,കേരള ചരിത്രം book pdf,കേരള ചരിത്രം book,കേരളത്തിലെ ജില്ലകള്,കേരള ചരിത്രം ക്വിസ്,മഹാശിലാ സംസ്കാരം കുറിപ്പ്,കേരള സംസ്കാരം,kerala piravi pattu,new keraka piravi sings for kids,simple kerala piravi songs,latest kerala piravi songs,kerala piravi 2020,best kerala piravi songs,keralapiravi pattukal,songs for kids in malayalam about kerala piravi,new special kerala piravi songs,കേരളപിറവി പാട്ടുകൾ,എളുപ്പത്തിൽ പാടാവുന്ന കേരള പിറവി പാട്ടുകൾ,ചെറിയ കുട്ടികൾക്ക് കേരള പിറവി പാട്ടുകൾ,simple malayalam kerala piravi pattukal,keralapiravi pattukal 2020,Kerala Song,Kerala piravi song,onam song,for kids,kerala,paradise,kera nirakal aadum,kerala places,kerala ,song,nirakalaadum,nirakaladum,nirakal,jalotsavam,ente keralam,എന്റെ കേരളം,എന്‍റെ കേരളം,Class 2,കേരളപ്പിറവി ദിനം,kerala piravi songs,kerala piravi songs malayalam,കേരള പിറവി pattukal,കേരളപ്പിറവി ഗാനം,ente keralam class 2,എന്റെ കേരളം ക്ലാസ്സ് 2,പാടും പുഴകളും തോടും മോടി,padum puzhakalum thodum,കേരള പിറവി കവിത,Ente Nadu Kerala Nadu Song,കേരളപ്പിറവി പാട്ട്,kerala piravi song for kids,kerala song,november 1,best kerala piravi song,kerala piravi song with lyrics,ente keralam song,padum puzhakalum song

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top