പാര്‍ലമെന്റ് ക്വിസ്സ് ചോദ്യങ്ങളും ഉത്തരങ്ങളും Indian Parliament Quiz in Malayalam Question and Answers
#Parliamentquiz #quizmalayalam
✍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിയമനിര്‍മ്മാണസഭ ?
Ans : പാര്‍ലമെന്റ്
✍ പാര്‍ലമെന്റ് മന്ദിരം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
Ans : ന്യൂഡല്‍ഹിയില്‍
✍ ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം രൂപകല്‍പ്പന ചെയ്തവര്‍ ആരെല്ലാം ?
Ans : എഡ്വിന്‍ ല്യൂട്ടെന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍
✍ ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തിന് തറക്കല്ലിട്ടത് എന്നാണ് ?
Ans : 1921 ഫെബ്രുവരി-12 ന്
✍ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത് എത്ര വര്‍ഷം കൊണ്ടാണ് ?
Ans : 6 വര്‍ഷം
✍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതാരാണ് ?
Ans : ഇന്ത്യന്‍ വൈസ്രോയി ആയിരുന്ന ഇര്‍വിന്‍ പ്രഭു
✍ പാര്‍ലമെന്റ് മന്ദിരത്തിന്റെ വിസ്തൃതി ?
Ans : 6 ഏക്കറോളം
✍ പാര്‍ലമെന്റ് സമുച്ചയത്തിന് എത്ര കവാടങ്ങള്‍ ഉണ്ട് ?
Ans : 12
✍ പാര്‍ലമെന്റ് മന്ദിരത്തിനു ചുറ്റുമുള്ള വരാന്തയില്‍ കാണുന്ന വന്‍ തൂണുകളുടെ എണ്ണം ?
Ans : 144
✍ ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യക്കാരിലേക്ക് 1947 ആഗസ്റ്റ്-15 ന് അധികാര കൈമാറ്റം നടന്നത് എവിടെ വച്ചാണ് ?
Ans : പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച്
✍ സെന്‍ട്രല്‍ ഹാളിന്റെ പ്രത്യേകത എന്താണ് ?
Ans : പാര്‍ലമെന്റ് മന്ദിരത്തിന്റെ മധ്യത്തിലാണ് സെന്‍ട്രല്‍ ഹാള്‍
✍ പാര്‍ലമെന്റിലെ ലോകസഭാ ഹാളിന്റെ വിസ്തീര്‍ണം എത്രയാണ് ?
Ans : 446 ചതുരശ്രമീറ്റര്‍
✍ ലോകസഭയിലെ സീറ്റുകള്‍ സംവിധാനം ചെയ്തിരിക്കുന്നത് എപ്രകാരമാണ് ?
Ans : കുതിരലാടത്തിന്റെ ആകൃതിയില്‍
✍ ലോകസഭയില്‍ എത്ര അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള സൌകര്യമുണ്ട് ?
Ans : 550 അംഗങ്ങള്‍ക്ക്
✍ ലോകസഭയില്‍ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം ?
Ans : പച്ച
✍ പാര്‍ലമെന്റില്‍ ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും ഇരിപ്പിടങ്ങള്‍ എപ്രകാരമാണ് ?
Ans : ലോകസഭാ അധ്യക്ഷ വേദിയുടെ വലതുവശത്ത് ഭരണപക്ഷവും, ഇടതുവശത്ത് പ്രതിപക്ഷവുമാണ് ഇരിക്കുക
✍ ലോകസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നതാരാണ് ?
Ans : ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്നു
✍ ലോകസഭാംഗത്തിന്റെ കാലാവധി എത്ര വര്‍ഷമാണ് ?
Ans : 5 വര്‍ഷം
✍ ലോകസഭയുടെ അധ്യക്ഷന്‍ ആരാണ് ?
Ans : സ്പീക്കര്‍
✍ ലോകസഭയുടെ ഉപാധ്യക്ഷന്‍ ആരാണ് ?
Ans : ഡെപ്യൂട്ടി സ്പീക്കര്‍
✍ ലോകസഭാംഗമാകാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം ?
Ans : 25 വയസ്സ്
✍ ലോകസഭയുടെ പരമാവധി അംഗസംഖ്യ എത്ര വരെയാകാം ?
Ans : 552
✍ ഓരോ ലോകസ്ഭയിലേക്കും ആവശ്യമെങ്കില്‍ 2 ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതാരാണ് ?
Ans : രാഷ്ട്രപതി
✍ സാധാരണയായി ഒരു വര്‍ഷത്തില്‍ എത്ര തവണ ലോകസഭ സമ്മേളിക്കാറുണ്ട് ?
Ans : 3
✍ ലോകസഭാ സമ്മേളനങ്ങള്‍ എപ്പോഴാണ് നടക്കുക ?
Ans : ആറു മാസത്തിലൊരിക്കല്‍ സമ്മേളിക്കേണ്ടതുണ്ട്
✍ ബജറ്റുകള്‍ അവതരിപ്പിക്കുന്നത് പാര്‍ലമെന്റിന്റെ ഏത് സഭയിലാണ് ?
Ans : ലോകസഭയില്‍
✍ പാര്‍ലമെന്റിന്റെ സ്ഥിരം സഭ ഏതാണ് ?
Ans : രാജ്യസഭ
✍ രാജ്യസഭയില്‍ എത്ര അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള സൌകര്യമുണ്ട് ?
Ans : 250
✍ രാജ്യസഭയിലെ ഇരിപ്പിടങ്ങള്‍ എപ്രകാരമാണ് ?
Ans : അര്‍ദ്ധവൃത്താകൃതിയില്‍
✍ രാജ്യസഭയില്‍ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം ?
Ans : ചുവപ്പ്
✍ രാജ്യസഭാംഗത്തിന്റെ കാലാവധി ?
Ans : 6 വര്‍ഷം
✍ രാജ്യസഭയിലേക്ക് എത്ര പേരെയാണ് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നത് ?
Ans : 12
✍ രാജ്യസഭയുടെ അധ്യക്ഷന്‍ ആരാണ് ?
Ans : ഉപരാഷ്ട്രപതി
✍ രാജ്യസഭാധ്യക്ഷനെ വിളിക്കുന്ന പേര് ?
Ans : ചെയര്‍മാന്‍
✍ ലോകസഭ, രാജ്യസഭ എന്നിവയുടെ സംയുകത സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതാരാണ് ?
Ans : രാഷ്ട്രപതി
✍ പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരിക്കും ?
Ans : ലോകസഭാ സ്പീക്കര്‍
✍ ലോകസഭ പിരിച്ചു വിടാന്‍ അധികാരമുള്ളത് ആര്‍ക്കാണ് ?
Ans : രാഷ്ട്രപതിക്ക്
✍ ലോകസഭ ആദ്യമായി സമ്മേളിക്കുമ്പോള്‍ ആധ്യക്ഷം വഹിക്കുന്നത് ആരായിരിക്കും ?
Ans : പ്രോട്ടേം സ്പീക്കര്‍
✍ സാധാരണയായി ആരെയാണ് പ്രോട്ടേം സ്പീക്കറായി നിയമിക്കപ്പെടുക ?
Ans : ലോകസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെ
✍ പ്രോട്ടേം സ്പീക്കറെ നിയമിക്കുന്നത് ആരാണ് ?
Ans : രാഷ്ട്രപതി
Tags:
indian parliament questions and answers,indian parliament questions and answers pdf,indian parliament questions and answers in english,ഇന്ത്യന് ഭരണഘടന ക്വിസ് pdf,ഇന്ത്യന് ഭരണഘടന ക്വിസ് 2022ഇന്ത്യന് ഭരണഘടന psc pdf,ഇന്ത്യന് ഭരണഘടന psc ചോദ്യങ്ങള്,ഇന്ത്യന് ഭരണഘടനയില് എത്ര ആര്ട്ടിക്കിള് ഉണ്ട്,ഇന്ത്യന് ഭരണഘടന pdf download,ഇന്ത്യന് ഭരണഘടന പി എസ് സി,ഇന്ത്യക്ക് ഒരു ഭരണഘടന വേണം എന്ന ആശയം,ഇന്ത്യന് ഭരണഘടന pdf download,ഇന്ത്യന് ഭരണഘടന ശില്പി ആര്,ഇന്ത്യന് ഭരണഘടന psc pdf,ഇന്ത്യന് ഭരണഘടന psc ചോദ്യങ്ങള്,ഇന്ത്യന് ഭരണഘടന മലയാളം,ഇന്ത്യന് ഭരണഘടന അടിസ്ഥാന വിവരങ്ങള്,ഇന്ത്യന് ഭരണഘടന തയ്യാറാക്കിയത് ആര്,