നമ്പൂതിരി ഫലിതങ്ങൾ | Namboori Phalithangal
🤣😂 നമ്പൂതിരിക്ക് ഷൊര്‍ണ്ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോണം. പക്ഷെ ആദ്യം വന്നത്എറണാകുളത്തേയ്ക്കുള്ള വണ്ടിയാണ്. ഇതറിയാതെ അകത്തുകയറി ബര്‍ത്തില്‍ ഒരുതോര്‍ത്തും വിരിച്ച് കിടന്നുകൊണ്ട് നമ്പൂതിരി താഴെയുള്ളയാളോട് “ എബടെയ്ക്കാ?”“എറണാകുളത്തേയ്ക്ക്”അത്ഭുതത്തോടെ നമ്പൂതിരി “ എന്താ കഥ?. ശാസ്ത്രത്തിന്റെ ഓരോ കണ്ടുപിടുത്തങ്ങളേയ്..ഒരേ വണ്ടീല് മോളിലിരിക്കണയാള് വടക്കോട്ടേയ്ക്ക്, താഴെയുള്ളയാള് തെക്കോട്ടേയ്ക്ക്”
🤣😂 ആദ്യമായി ബസിൽ യാത്ര ചെയ്ത നമ്പൂതിരി സ്റ്റോപ്പിൽ ഇറങ്ങി ബസിന്റെ അടിയിലേക്ക് സൂക്ഷിച്ചു നോക്കുന്നത് കണ്ട് ബസിലെ ക്‌ളീനർ : എന്താ തിരുമേനി നോക്കണേ ?നമ്പൂതിരി : നോം പടി കയറുന്നതിനു മുമ്പ് ചെരിപ്പു താഴെ ഊരി ഇട്ടിരുന്നു. അതിപ്പോ കാണാനില്യ. ഏതോ എഭ്യന്മാർ കട്ടോണ്ട് പോയിന്നാ തോന്നണേ.
🤣😂 ഒരു നമ്പൂതിരി ബാര്‍ബര്‍ഷാപ്പില്‍ ഇരിക്കുമ്പോളാണ് റോഡിലൂടെ ഒരു ആന നടന്നു പോകുന്നത് കണ്ടത്...അപ്പോള്‍ ബാര്‍ബര്‍:ഏതാ ആന?ഉടനെ നമ്പൂതിരി:ആ കറുത്ത് തടിച്ച് കൊഴുത്ത്,വെള്ള കൊമ്പും ഒക്കെ ഉള്ളത് ആന, കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ആ ആനക്കാരന്റെ രണ്ടുകാലുകള്‍ക്കിടയില്‍ ഉള്ളതാണ് ആന!!!!!!!
🤣😂 നമ്പൂതിരിയോട് വളരെകാലംകൂടി കണ്ട ഒരു സുഹ്യത്ത് : മക്കളൊക്കെ എങ്ങനേണ്ട് ?
ഞാന്‍ എല്ലാവരേം ഓരോരോ വഴിക്കാക്കി.ഇപ്പൊ അവരൊക്കെക്കൂടി എന്നെ വഴീലാക്കാന്‍ നോക്ക്വാ. !
🤣😂 സദ്യക്കിരുന്ന നബൂതിരിയുടെ ഇലയില്‍ വിളബുകാരന്‍ തന്റെ മന്തുകാല്‍ ചവിട്ടിനില്ക്കുകയായിരുന്നു കുറേ കഴിഞ്ഞപ്പോള്‍
നബൂതിരി : "അതേ ശുംഭന്‍ തന്‍റെ കാലിനി ആ കാളനിലേക്കു മാറ്റിച്ചവ്വിട്ടാ.. എനിക്ക് ഓലന്‍ ശ്ശി കൂട്ടിയാല്‍ കൊള്ളാന്നുണ്ട്....
🤣😂 മറ്റൊരു ഇല്ലത്തെ അടിയ്ന്തരത്തിനു നമ്പൂതിരി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണൂ.
ആദ്യം വിളമ്പിയ ചോറു കാലിയാക്കി രണ്ടാം ചോറിനു കത്തിരിക്കുകയായിരുന്ന നമ്പൂതിരിയുടെ മുന്നില്‍ ചോറുമായി വിളമ്പുകാരന്‍ എത്തി.
ചോറു വിളമ്പോള്‍ അബ്ദ്ധത്തില്‍, വിളമ്പുന്നയാളുടെ കയില്‍ നിന്നും പാത്രം വഴുതി ആ പാത്രത്തിലെ ചോറു മുഴുവന്‍ നമ്പൂതിരിയുടെ ഇലയില്‍ വീണു.
അതു കണ്ട് നമ്പൂതിരി പറഞ്ഞു : ഭേഷ് ,താനാളു മിടുക്കന്‍ തന്നെ !ഇങ്ങനെയാണെങ്കില്‍ മറ്റ് വിഭവങ്ങള്‍ കൂടി ആ പിശുക്കന്‍മാരെ ഏല്‍പ്പിക്കാതെ തനിക്ക്തന്നെയിങ്ങട് വിളമ്പാന്‍ മേലായിരുന്നോ ?
🤣😂 ഒരിക്കള്‍ നമ്പൂതിരി തന്‍റെ കൊച്ചു മകനേം കൊണ്ടു ഒരു സദ്യക്കു പോയി. നമ്പൂതിരിയുടെ അടുത്തായി കൊച്ചുമകനും ഇരുന്നു. വിളമ്പുകാര്‍ വിഭവങ്ങള്‍ ഓരോന്നായി വിളമ്പി നടന്നപ്പോള്‍ ഇലയില്‍ വിളമ്പിയ ചോറു അധികമായി.ചോര്‍ ശ്ശി അധികം വിളമ്പീരക്ക്‌ണു ഇനി എന്താ ചെയ്യാ ?കൊച്ചുമകണ്റ്റെ ചോദ്യം കേട്ട് നമ്പൂതിരി പറഞ്ഞു.ഏയ് ഉണ്ണി ഒട്ടും പരിഭ്രമിക്കേണ്ടാ അധികമായ് ചോറു പൊര്‍ങ്ക്യ്യോണ്ടങ്ങ്ട് വകഞ്ഞ് മാറ്റാ ന്നട്ട് അതങ്ങ്ടാദ്യം ഉണ്ണുകാ..... ഉണ്ണി..
🤣😂 ഭക്ഷണപ്രീയനായ നമ്പൂതിരി മറ്റൊരു ഇല്ലത്തേക്ക് സദ്യയുണ്ണാനായി തന്‍റെ പല്ലക്കില്‍ പോവുകയാണു . പോകും വഴി പല്ലക്കു ചുമക്കുന്നവരോടായി നമ്പൂതിരി പറഞ്ഞു ::
ഇവിടുത്തെ സദ്യ കഴിഞ്ഞു നമുക്ക് വേറൊരിടം വരെ പോകണംസദ്യ നടക്കുന്ന ഇല്ലത്തെത്തിയ നമ്പൂതിരി അവിടെ ഒരുക്കിയിരുന്ന വിഭവസ്മ്യതമായ സദ്യമൂക്കറ്റം കേറ്റി .സ്വന്തം വയറു മറന്നു ഓരോരോ വിഭവങ്ങളായി അകത്താക്കിയ നമ്പൂതിരിയ്ക്ക് ഊണുകഴിഞ്ഞപ്പോള്‍ ത്ണ്റ്റെ കുടവയറും താങ്ങി എഴുന്നേല്‍ക്കാന്‍ പറ്റാത്ത് അവസ്ഥയായി .രണ്ട് മൂന്നു പേര്‍ ചേര്‍ന്നു താങ്ങിപിടിച്ചു അദ്ദേഹത്തിനു പല്ലക്കില്‍ കൊണ്ടൂ വന്നു കിടത്തി . ഒരക്ഷരം ഉരിയാടാതെ പല്ലക്കില്‍ കിടന്ന നമ്പൂതിരിയെ താണു തൊഴുതുകൊണ്ട് പല്ലക്ക് ചുമക്കുന്ന്ന ഒരാള്‍ ചോദിച്ചു :
ഇനിയൊങ്ങോട്ടാണൂ തമ്പ്രാനു പോകേണ്ടത് ?അതിനു മറുപടിയായി കുറേ ആംഗ്യങ്ങളാണൂ നമ്പൂതിരി കാണിച്ചത് . അദ്ദേഹം എന്താണൂ ഉദ്ദേശിച്ചതെന്നു അവര്‍ക്കാര്‍ക്കും മനസ്സിലായില്ല ,അതുകൊണ്ടു തന്നെ അവരില്‍ മറ്റൊരാള്‍ ചോദിച്ചു :
അടിയങ്ങള്‍ക്കൊന്നും മനസ്സിലായില്ല , എങ്ങോട്ടാണു പോകേണ്ടതെന്നു തമ്പ്രാന്‍ പറഞ്ഞാലും ?അതുകൂടെ കേട്ട നമ്പൂതിരി കിടന്ന കിടപ്പില്‍ നിന്നും വായില്‍ നിന്നും എന്തോ ഒരു സാധനം ഊക്കോടെ പുറത്തേക്കു തുപ്പി ഇപ്രകാരം പറഞ്ഞു :ഏഭ്യന്‍മാര്‍, വയറ്റിലേക്കിറങ്ങാത്തതുകൊണ്ട് നോം പഴം വായില്‍ വച്ചിരിക്കുകയായിരുന്നു ,വയറ്റില്‍ ്‌കുറച്ചിടം വരുമ്പോള്‍ അകത്തേക്കിറക്കാലോന്നു കരുതി . നിണ്റ്റെയെൊക്കെ മുടിയാന്‍ നേരത്ത്ര്‍ ചോദ്യം കാരണം വായില്‍ കരുതി വച്ച് പഴം നമുക്ക് നഷ്ടമായി!
🤣😂 ഒരു നംബൂതിരി ഒരു നദിയുടെ തീരത്തു കൂടി പോവുകയായിരുന്നു। നദിയുടെ മറുവഷത്ത് നിന്ന ഒരു വഴിപോക്കന്‍ നംബൂതിരിയോട് : അതേ!!! അക്കര കടക്കാനുള്ള വഴിയേതാ?നംബൂതിരി : ഹായ്!!! ശുംഭന്‍!!! താന്‍ അക്കരെയല്ലെ നില്‍ക്കുന്നത്
🤣😂 എന്തോ നിരാശ പറ്റുകയാല്‍ ആത്മഹത്യ ചെയ്തുകളയാം എന്നു കരുതി നബൂതിരി പാതിരാത്രി ഇല്ലത്തിന്റെ ഉത്തരതില്‍ കെട്ടിത്തൂങ്ങി....പക്ഷെ കെട്ടഴിഞ്ഞ് താഴെ വീണു...വീണ്ടും തൂങ്ങി വീണ്ടും വീണു വീണ്ടും തൂങ്ങി വീണ്ടും വീണു...വീണുകിടക്കേ നബൂതിരിയുടെ ആത്മഗതം : "കഷ്ടം തൂങ്ങിച്ചാകാന്‍ വശമില്ല്യാച്ചാല്‍ മരിക്കന്ന്യാ ഭേദം "
🤣😂 നമ്മുടെ നമ്പൂരിച്ചന് കുറെ കാലമായി ഒരാഗ്രഹം
ഒരു സിനിമയ്‌ക്ക് പോകണമെന്ന് !
പലരും പറഞ്ഞുകേട്ടിട്ടുള്ളതല്ലാതെ, എന്താണ് സിനിമയെന്നോ, എങ്ങിനെയാണ് സിനിമ കാണാൻ പോകേണ്ടതെന്നോ മൂപ്പർക്ക് വലിയ നിശ്ചയം ഒന്നും ഉണ്ടായിരുന്നില്ല ഒടുവിൽ ഒരുദിവസം രണ്ടും കൽപ്പിച്ച് പോകാമെന്ന് തന്നെ തീരുമാനിച്ചു തീയേറ്ററിൽ എത്തിയപ്പോൾ ടിക്കറ്റെടുക്കാനായി അസാമാന്യതിരക്ക് ! ആരോ പറഞ്ഞുകൊടുത്തു - “ഈ വരിയുടെ പിറകിൽ നിന്നാൽ മതി, കുറച്ചുകഴിയുമ്പോൾ ടിക്കറ്റുകിട്ടും “പക്ഷെ, തിരുമേനി നാലാമതുതവണയും ഒരേ ഷോയ്‌ക്ക് തന്നെ ക്യൂനിന്ന് ടിക്കറ്റ് വാങ്ങുന്നതുകണ്ട് ആരോ ചോദിച്ചു - “എന്താ തിരുമേനീ, നാലുപേരുകൂടിയാണോ വന്നത് ? എങ്കിൽ ഈ നാലും ആദ്യം ക്യൂ നിന്നപ്പോഴേ വാങ്ങിയാൽ മതിയായിരുന്നല്ലോ ? എന്തിനാണ് നാലുതവണ ക്യൂനിന്ന് വാങ്ങുന്നത് ?”അതിന് തിരുമേനി കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു - “ഡോ, നോം തനിച്ചന്ന്യാണേ വന്നത് ॥ പക്ഷെ, നോം ഓരോ തവണ ടിക്കറ്റെടുത്ത് ചെല്ലുമ്പോഴും ആ വാതിൽക്കൽ നിൽക്കണ ഏഭ്യൻ നോംന്റെ ടിക്കറ്റ് വാങ്ങി കീറ്യങ്ങട് കളേം ॥! ശുംഭൻ ॥! നോംനും ഇപ്പോ തോന്നണ്‌ണ്ട്, ഒരു നാലഞ്ച് പേരെ കൂട്ടി വരാരുന്നൂന്ന് ..! കുട്ട്യോളായാലും ഇത്രേം അഹങ്കാരം പാടില്ലാലോ ..?”
🤣😂 അങ്ങിനെ നമ്പൂരിച്ചൻ സിനിമ കാണൽ ഒരു പതിവാക്കി। ഇത്തവണ മൂപ്പർ ഇല്ലത്തെ കാര്യസ്ഥൻ രാമനെയും കൂട്ടിയാണ് സിനിമയ്‌ക്ക് പോയത്। ഒരു സീനിൽ, നിരാശ പൂണ്ട നായകൻ രണ്ടാം നിലയുടെ മുകളിൽ നിന്നും ചാടുവാനൊരുങ്ങുന്ന ഭാഗമായപ്പോൾ തിരുമേനി രാമനോടു ചോദിച്ചു -“രാമാ, ആ പയ്യൻ ചാടുമോ, ഇല്ലയോ ?॥”“അതിലെന്താ സംശയം ? അവൻ ചാടും !॥”“ഉറപ്പ് ? ..““എനിക്കുറപ്പാണ് ..”“ന്നാൽ നൂറുരൂപയ്‌ക്ക് പന്തയം .. നോം പറേണൂ , അവൻ ചാടില്ല!”“എങ്കിൽ ശരി ..”പക്ഷെ, തിരുമേനിയുടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് നായകൻ ചാടി ! തിരുമേനി പന്തയത്തുക കൊടുക്കാനൊരുങ്ങിയപ്പോൾ സ്‌നേഹിതൻ -“തിരുമേനീ, എന്നോടു ക്ഷമിക്കണം .. ഞാൻ ഈ പടം മുമ്പൊരു തവണ കണ്ടതാണ് ..! അതുകൊണ്ട് പന്തയത്തുക തരണ്ടകാര്യമില്ല !”തിരുമേനിയുടെ മറുപടി ഇങ്ങിനെയായിരുന്നു -“ഡോ, നോമും ഈ പടം മുമ്പൊരു തവണ കണ്ടതാ ..! കഴിഞ്ഞ തവണ ചാടിയപ്പോൾ അവന്റെ കയ്യും കാലും ഒടിഞ്ഞിരുന്നു .. ആ അനുഭവം ഉള്ളതുകൊണ്ട് അവൻ ഇത്തവണ ചാടില്ലെന്നാ നോം നിരീച്ചത് ! ങ്ഹാ .. എന്താപ്പോ പറയ്യാ .. ഇവനൊക്കെ ഇനി എപ്പോഴാണാവ്വോ ദൊക്കെ പഠിക്ക്യാ ..!??”
🤣😂 നബൂതിരിയുടെ കയ്യില്‍ ഒരു ചെറിയ പഴവും വലിയ പഴവും ഉണ്ട്।ചെറിയ പഴം മറ്റെ നബൂതിരിക്കു കൊടുത്തിട്ട് നമ്മുടെ നബൂതിരി വലിയ പഴം തിന്നാന്‍ തുടങ്ങി॥ഇതുകണ്ട മറ്റെ നബൂതിരി :ശേ॥ശേ॥മോശം ॥മോശം ...ഞാനാച്ചാ ആ വലിയ പഴം തനിക്കു തന്നിട്ട് ചെറിയ പഴം ഞാന്‍ എടുക്കയെ ഉള്ളൂ॥നമ്മുടെ നബൂതിരി :" ഞാനും അതന്ന്യല്ലേ ചെയ്തത്"
🤣😂 രണ്ടു നമ്പൂതിരിമാര്‍ വഴിനടക്കുകയാണു . മാര്‍ഗ്ഗമധ്യേ ഒഴിഞ്ഞ പറമ്പില്‍ തളിച്ചിരിക്കുന്ന ആനയെ കണ്ട് ഒരാള്‍."ദാ... ആ നിക്കണ നീലാണ്ഢന്‍ എല്ലാവരെയും കുത്തും !""ഏയ് അതൊന്നൂല്യാ""എന്താ തനിക്കിത്ര നിശ്ശം ?""എന്നെ കുത്തീട്ടില്ല്യാ... "മറ്റേ ആളുടെ മറുപടി കേട്ട് ആദ്യ നമ്പൂതിരി ചോദിച്ചു :"അതെന്താ തന്നെ കുത്താത്തെ ?""ഞാന്‍ അവണ്റ്റെയടുത്തു പോയീട്ടില്ല്യാ , അവന്‍ എണ്റ്റെയടുത്ത് വന്നീട്ടുമില്യാ , അതോണ്ടന്നെ !
🤣😂 ഒരിക്കല്‍ നമ്പൂരിയും കാര്യസ്ഥന്‍ രാമനും കൂടി ഒരു യാത്ര പുറപ്പെട്ടു। ഇല്ലത്തു നിന്നും അധികം നീങ്ങിയില്ല, വഴിയില്‍ കിടന്ന ഒരു പഴത്തൊലിയില്‍ ചവിട്ടീ തിരുമേനി ദാ കിടക്കുന്നു താഴെ! വീണ പരുക്കും വേദനയും മൂലം നമ്പൂരി കാര്യസ്ഥനേയും കൂട്ടി യാത്ര മാറ്റി വച്ച് ഇല്ലത്തേക്കു തിരിച്ചു പോയി।പിറ്റേ ദിവസം വീണ്ടും നമ്പൂരിയും രാമനും വീണ്ടും യാത്ര തിരിച്ചു। തലേ ദിവസത്തെ അനുഭവം മൂലം ശ്രദ്ധയോടെ വഴിയില്‍ നോക്കിയായിരുന്നു യാത്ര। മുന്‍പ് വീണ സ്ഥലമെത്തിയപ്പോള്‍ പെട്ടെന്ന് നമ്പൂരി ഒരൊറ്റ കരച്ചില്‍. അമ്പരന്നു പോയ രാമന്‍ ചോദിച്ചു “എന്തു പറ്റി തിരുമേനീ? അങ്ങ് എന്തിനാണ്‍ കരയുന്നത്?”നമ്പൂരി ദു:ഖത്തോടെ പറഞ്ഞു “രാമാ, താന്‍ കാണുന്നില്ലേ, ഇന്നലത്തേ പോലെ വീണ്ടും അതാ വഴിയില്‍ ഒരു പഴത്തൊലി കിടക്കുന്നു. ഇന്നും നോം ആ പഴത്തൊലിയില്‍ ചവുട്ടി തെന്നി വീഴണമല്ലോന്നു നിരീച്ച് കരഞ്ഞു പോയതാ”
🤣😂 ഒരിക്കല്‍ നമ്പൂതിരി കല്‍പാത്തി അഗ്രഹാരത്തില്‍ താമസിക്കുന്ന തണ്റ്റെ പരിചയക്കാരന്‍ പട്ടരെ കാണാന്‍ പുറപ്പെട്ടതാണ്ണ്. ഷൊര്‍ണൂരില്‍ നിന്നും പാലക്കാട്ടേക്ക് തീവണ്ടിയിലായിരുന്നു യാത്ര. യാത്രയ്ക്കിടയില്‍ അദ്ദേഹം സഹയാത്രൈകനെ പരിചയപ്പെടാമെന്നു കരുതി ചേദിച്ചു.എങ്ങടാ?പാലക്കാട്ടേയ്ക്ക്‌പാലക്കാട്ടെങ്ങ്ടാ?നൂര്‍ണീക്ക്‌പാലക്കാടുള്ള മറ്റൊരു അഗ്രഹാരമാണ്ണ് നൂര്‍ണീ, ആ പേരുകേട്ട നമ്പൂതിരി അയാളോട് ചോദിച്ചു:താന്‍ ബാക്കി ണീലൊക്കൊപോയിക്കഴിഞ്ഞടക്കുണ്വോ ?നമ്പൂതിരി ചോദിച്ച്തിണ്റ്റെ പൊരുള്‍ മനസ്സിലാവാതെ അന്തംവിട്ടിരിക്കുന്ന അയാളോട് തുടര്‍ന്ന് കാര്യം വിശദമാക്കി.അല്ല, നാം ചോദിച്ചതെന്താച്ചാല്‍ തൊണ്ണൂറ്റൊമ്പത് 'ണി' കഴിഞ്ഞിട്ട് വേണേലോ നൂര്‍ണീല്‍ പുവ്വാന്‍? അതോണ്ടാ!
🤣😂 തീവണ്ടിയാപ്പീസില്‍ വണ്ടി കാത്തു നില്‍ക്കുന്ന നമ്പൂതിരി കാര്യസ്ഥനോട്: 'രാമാ വണ്ടി വരാറായാ പറയണംട്ടോ..പരിഭ്രമിക്കാന്‍ തൊടങ്ങാനാ..'
🤣😂 ഒരു നംബൂതിരി ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു। ഒരു ഗുണ്ട നംബൂതിരിയോട് ചോദിച്ചു : താനാണോ രാമന്‍ കുട്ടി. നംബൂതിരി : അതേ. നാം തന്നെയാണ് രാമന്‍ കുട്ടി. എന്താണ് കാര്യം?ഗുണ്ട നംബൂതിരിയെ തല്ലാന്‍ തുടങ്ങി. പത്തു മിനിറ്റ് നിര്‍ത്താതെ അവന്‍ നംബൂതിരിയെ തല്ലി. തല്ലി കഴിഞ്ഞ് പോയപ്പോള്‍ നംബൂതിരി ചിരിക്കാന്‍ തുടങ്ങി. യാത്രക്കാര്‍ നംബൂതിരിയോട് ചോദിച്ചു : എന്താ നംബൂതിരി ഇത്രയും തല്ലു കിട്ടിയിട്ട് ചിരിക്കുന്നത്.നംബൂതിരി : നാം അവനെ പറ്റിച്
🤣😂 ഒരു നബൂതിരി ബസില്‍ കയറി യാത്ര ചെയുകയായിരുനു, നബൂതിരി നൊകിയപൊല് വഴിവകില്‍ മരങലെലാം പിന്നിലൊട്ട് വെഗതില്‍ ഓടുനു, കുറെ ദുരം കഴിഞപൊല്, റൊഡില്‍ ഒരു മരം വീണുകിടന്‍ ബസ് യാത്ര നിന്നു, അപൊ നബുതിരി " ഈ ഓട്ടം കന്ടപൊഴെ എനികറിയാമായിരുനു എവിടെയെങ്കിലും മറിഞു വീഴും എന്ന്
🤣😂 നമ്പൂരിച്ചനും രാമനും കൂടി ബസ്സില്‍ യാത്ര ചെയ്യുവാരുന്നു...വഴിമദ്ധ്യേ ഒരു ഹോട്ടലിനടുത്തെത്തിയപ്പോള്‍ (നല്ല) വറുത്ത മീന്റെ മണ(/നാറ്റം)മടിക്കുന്നു!നമ്പൂരി ഉടനേ മൂക്കുപൊത്തി॥അതുകണ്ട് രാമനും മൂക്കുപൊത്തി!!ആ സ്ഥലം കഴിഞ്ഞ് പിടിവിട്ട നമ്പൂരി:“രാമ॥എന്തിനാ നിയ്യ് മൂക്കുപൊത്ത്യേ?!”രാമന്‍: “ അതുപിന്നെ നമ്പൂര്യേ॥ആ മീനിന്റെ വൃത്തികെട്ട നാറ്റം മൂക്കില്‍കയറണ്ടാന്നു വച്ചിട്ട്...!നമ്പൂരിച്ചനെന്തിനാ മൂക്കില്‍ പിടിച്ചത്?!”നമ്പൂരി:“ഡോ...ശവീ..!! മൂക്കില്‍ കയറിയ ആ നല്ല മണം പുറത്തു പോകണ്ടാന്നു വച്ചിട്ടല്ലേ നോം മൂക്കുപൊത്തിയത്!”
🤣😂 യാത്ര പോകാനായി നമ്പൂതിരി ഒരു ബസ്റ്റോപ്പില്‍ നില്‍ക്കുകയാണു. അല്‍പം കഴിഞ്ഞു തണ്റ്റെ മുമ്പില്‍ നിര്‍ത്തിയ ബ്സ്സിലെ കണ്ടക്ടറോട് നമ്പൂതിരി ചോദിച്ചു : ഈ ബസ്സെങ്ങ്ടാഎന്താ സംശയം മുമ്പോട്ട് ! ഒരു പരിഹാസ ചിരിയോടെ കണ്ടക്ടര്‍ പറഞ്ഞത് കേട്ട് മിണ്ടാതെ നമ്പൂതിരി ബസില്‍ കയറിടിക്കറ്റുമായി നമ്പൂതിരിയുടെ അടുക്കലെത്തിയകണ്ടക്ടറ്‍ അദ്ദേഹത്തോട് ചോദിച്ചു :തിരുമേനി എങ്ങോട്ടാ ? ന്താ ,, സംശയം ? മുമ്പോട്ട്തന്നെ ഉരുളയ്ക്കുപ്പേരി കണക്കെ നമ്പൂതിരി പറഞ്ഞു.... !
🤣😂 ബസ്സില്‍ കയറുന്ന നമ്പൂരിയോടു കണ്ടക്ടര്‍, 'ചില്ലറ വേണം' എന്ന് പറഞ്ഞപ്പോള്‍ നമ്പൂരി : "ഭാഗ്യം ! നോട്ടു വേണം എന്ന് പറഞ്ഞില്ല്യല്ലോ...!"
🤣😂 ബസ്സില്‍ കയറിയിരിക്കുന്ന നമ്പൂരിയോടു പുറത്ത് നിന്ന് ഒരു യാചകന്‍ : " വല്ലതും തരണേ...!""തരണം എന്നൊക്കെയുണ്ട്, എന്ത് ചെയ്യാനാ? 'യാത്രക്കാര്‍ കയ്യും തലയും പുറത്തിടരുത്' എന്നല്ലേ എഴുതി വെച്ചിരിക്കുന്നത്, ബസ്സില് ?"
🤣😂 ഒരു യാത്രക്കിടയില്‍ നമ്പൂതിരി ഉച്ചഭക്ഷണത്തിനായി ഹോട്ടലില്‍ കയറി .അരി ശരിക്കും അരിക്കാതെ പാചകം ചെയ്തിരിക്കുന്നതിനാല്‍ നമ്പൂതിരിയ്ക്ക് ലഭിച്ച ചോറില്‍ ധാരാളം കല്ലുണ്ടായിരുന്നു . അദ്ദേഹം യാതൊരുവിധ പരാതിയും പറയാതെ ഊണുകഴിച്ചെന്നു വരുത്തി കൈകഴുകി . ബില്ലിനോടൊപ്പം രണ്ട് കല്ലും ചേര്‍ത്ത് നല്‍കിയപ്പോള്‍ ഹോട്ടലിലെ കാഷ്യര്‍ ചോദിച്ചു :ഇതെന്തിനാ കാശിണ്റ്റെ കൂടെ കല്ല് ?നോം , മര്യദ ചെയ്യാനെ ശീലിച്ചിട്ടുള്ളു . കല്ല്ള്ള ചോറിനു കല്ല്ള്ളകാശ്!!!!
🤣😂 നമ്പൂതിരിയുടെ ഇല്ലത്തിന്റെ നോക്കെത്താ ദൂരത്തെ അതിര്‍ത്തിയില്‍ നിന്ന് ചാരായം വാറ്റുന്ന ഉപകരണങ്ങള്‍ കണ്ടെടുത്തതിന്റെ പേരില്‍ നമ്പൂതിരിയെ അറസ്റ്റ് ചെയ്യാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ഇല്ലത്തു വന്ന് നമ്പൂതിരിയോട് പറഞ്ഞു.എക്സൈസ് ഉദ്യോഗസ്ഥന്‍ന്‍: തിരുമേനീ, യു ആര്‍ അണ്ടര്‍ അറസ്റ്റ്.നമ്പൂതിരി: ഹയ്, നോം എന്ത് തെറ്റാ ചെയ്തേന്ന് കൂടി ഒന്നങ്ങട് പറഞ്ഞോളു.എക്സൈസ് ഉദ്യോഗസ്ഥന്‍: തിരുമേനീ, അങ്ങ് ഈ ഇല്ലത്തിന്റെ അതിര്‍ത്തിയില്‍ വാറ്റ് ചാരായം ഉണ്ടാക്കി വിതരണം ചെയ്തു എന്നാണ് കേസ്.നമ്പൂതിരി: ഹയ്, ഹയ്.. ഇതാപ്പൊ നന്നായേ... നോം കുടിക്ക്യേ, വലിക്ക്യേ ഒന്നും ചെയ്യില്യാ. നമുക്കത് അശ്രീകരാ... അസാരം വെറ്റില മുറുക്ക് ഇണ്ടേനും.. എന്നട്ടല്ലേ ചാരായം വാറ്റണത്. ശുദ്ധ അസംബന്ധം.എക്സൈസ് ഉദ്യോഗസ്ഥന്‍: അതൊന്നും ഞങ്ങള്‍ക്കറിയേണ്ട തിരുമേനി. അങ്ങയുടെ വളപ്പില്‍ നിന്നും വാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തു... അതുകൊണ്ട് അറസ്റ്റ് ചെയ്യാതെ പറ്റില്ല.നമ്പൂതിരി: എന്നാ പിന്നെ ഒരു കാര്യം കൂടി അങ്ങട് ചെയ്തോളു. ഒരു ബലാത്സംഗത്തിനു കൂടി എന്നെ അറസ്റ്റ് ചെയ്തോളു.എക്സൈസ് ഉദ്യോഗസ്ഥന്‍: അതെന്തിനാ തിരുമേനി, അങ്ങ് അതിന് ബലാത്സംഗം ഒന്നും ചെയ്തില്ലല്ലോ..നമ്പൂതിരി: ഇല്യാ... പക്ഷെ അതിന്റെ ഉപകരണം എന്റെ കയ്യിലുണ്ടല്ലോ...!”
🤣😂 വളരെക്കാലം മുമ്പാണ്, നമ്മുടെ നമ്പൂരിശ്ശന് ബൊംബെയൊന്നു കാണണമെന്നാശ പൂത്തു। ഒട്ടും താമസിച്ചില്ലാ, വേളീമൊത്ത് യാത്രതിരിച്ചു, രണ്ടീസം ട്രെയിനില്‍ കുളീംജപോന്നുമില്ലാതെ രണ്ടാളും നന്നേ പാടുപെട്ടു. ഒരുവിധം അവിടെത്തിപ്പെട്ട രണ്ടാള്ളും റെയില്‍വേസ്റ്റേഷനില്‍ തിരക്കൊഴിയാന്‍ കാത്തുനിന്ന്, നേരം ഇരുട്ടി. പിന്നെന്താചെയ്യാ ഒരു മുറിയെടുത്തു താമസിക്കതന്നെന്നു കരുതി ചെന്ന ഒരു ഹോട്ടലിലും ഒരു വൃത്തീംവെടിപ്പുമൊന്നൂല്ലാ. ഒടുക്കം ഒരു 5 സ്റ്റാറിലാണ് ഒരുവക ഒത്തുവന്നത്. മേലോട്ടും താഴോട്ടും പോവുന്ന ആ കുന്ത്രാണ്ടം ലിഫ്റ്റ് ഇഷ്ടന് ‘ക്ഷ’ പിടിച്ചു. ഒന്നാം നിലയിലെ ലക്ക്ഷൂറി റൂമില്‍ കൊണ്ടാക്കി റൂം ബോയ് പോയുടനെ നമ്പൂരിശ്ശന്‍ ഓടി ലിഫ്റ്റിനരുകില്‍ വന്നുനോക്കുമ്പോള്‍ ഒരുജോഡി വൃദ്ധദമ്പതിമാര്‍ അതില്‍ കയറി മേല്‍പ്പോട്ടു പോകുന്നതു കണ്ടു. അല്പം കഴിഞ്ഞ് താഴേയ്ക്കുവന്ന ലിഫ്റ്റില്‍ നിന്നും ഒരു ജോഡി യുവദമ്പതിമാരിറങ്ങിപ്പോയി. ഉടനേ നമ്പൂരിശ്ശന്‍ ഓടി മുറിയില്‍ നിന്നും വേളിയെക്കോണ്ടുവന്ന് ലിഫ്റ്റില്‍ കയറ്റിവിട്ടു. കാര്യം മനസ്സിലാകാതെ അമ്പരന്നു പോയ വേളിയെ ലിഫ്റ്റ് ഓപ്പറേറ്റര്‍ അവസാത്തെ നിലയില്‍ ഇറക്കി വിട്ടു. ലിഫ്റ്റ് തിരിച്ചുവരുന്നതു കാത്തുനിന്ന നമ്പൂരിശ്ശനു മുമ്പില്‍ ഇടയ്ക്കുവച്ചു കയറിയ ചെറുപ്പക്കാരി വന്നിറങ്ങി ഗൌനിക്കാതെ കടന്നു പോകുന്നു.സഹിക്കുമോ നമ്പൂരിശ്ശനീ അഹമ്മതി,ചെന്നൊന്നു കൊടുത്തു കരണക്കുറ്റിക്കിട്ട്......
🤣😂 ടിക്കറ്റ് ഇല്ലാതെ വണ്ടി കയറിയ നമ്പൂരിയോട് ടി ടി ആര്‍ : " നമ്പൂരിമാരും ഇങ്ങനെ കള്ളവണ്ടി കയറാന്‍ തുടങ്ങിയോ?"അത് കേട്ട് നമ്പൂരി ഒട്ടും ഭാവഭേദമില്ലാതെ : " അപ്പൊ ഇത് കള്ളവണ്ടിയാണോ? ഞാന്‍ നല്ല വണ്ട്യാച്ചിട്ട് കേറീതാ...ഇനി പ്പോ എന്താ ചെയ്യാ...?"
🤣😂 നമ്പൂതിരി ആദ്യമായി ടാക്സിയില്‍ കയറി। കാറിന്‍റെ ചില്ല് ഉയര്‍ത്തി വച്ചിരിക്കുന്നത് അറിയാതെ അതിലൂടെ മുറുക്കി തുപ്പി। എത്തേണ്ട സ്ഥലത്ത് എത്തിക്കഴിഞ്ഞപ്പോള്‍ ആണു ടാക്സിക്കാരന്‍ ചില്ലിലെ മുറുക്കാന്‍ തുപ്പല്‍ കണ്ടത്. നമ്പൂതിരിയുടെ ചെവിക്കുറ്റിക്ക് ഒന്നു കൊടുത്താണയാള്‍ അരിശം തീര്‍ത്തത്. നമ്പൂതിരിയോട് ടാക്സി യാത്രയെ കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ ഉടന്‍ പറയും. “എല്ലാം കൊള്ളാം. അവസാനം ഇറങ്ങുമ്പോള്‍ കന്നത്ത് ഒരടി തരും. അതു മാത്രമാ ശ്ശി കട്ടി.”
🤣😂 സംശയംരണ്ട് ദിവസത്തെ അവധിക്കു ശേഷം ജോലിയില്‍ പ്രവേശിച്ച കാര്യസ്സ്ഥനോട് നമ്പൂരി:അല്ലാ॥രാമാ..നോന് ഒരു സംശയണ്ടേ...ഇന്നലെ മരിച്ചതു നീയാ നിന്റെ ഏട്ടനാ?
🤣😂 കാര്യസ്ഥനോടൊപ്പം ആദ്യമായി റെയില്‍വേ സ്റ്റേഷനിലെത്തിയ നമ്പൂതിരി ഏറെ നേരം വണ്ടി കാത്തു നിന്ന് അസ്വസ്ഥനായി। അവസാനം ദൂരെ നിന്നും വണ്ടി വരുന്നതു കണ്ട നമ്പൂതിരി ട്രെയിനിനു കൈ കാണിച്ചു। ട്രെയിനിന്റെ കമ്പാര്‍ട്ടുമെന്റുകളുടെ നീളം കണ്ട് അത്ഭുതപ്പെട്ടു കൊണ്ട് രാമനോട്: “രാമാ... ഇത്ര നേരോം ഒറ്റ വണ്ടി പോലും വന്നില്യ। എന്നാ,ദാ വന്നപ്പോ ഇതെത്ര എണ്ണമാ ഒരുമിച്ചു വന്നിരിക്കുന്നെ?”
🤣😂 നമ്പൂതിരി എങ്ങോട്ടോ പോകാന്‍ സ്റ്റേഷനില്‍ നില്‍ക്കുകയാണ്। വണ്ടി വന്നപ്പോള്‍ കമ്പാര്‍ട്ട്മെണ്റ്റിലുള്ളവരെല്ലാം കൂടി മറ്റാരും കയറാതിരിക്കുവാന്‍ വാതിലടച്ചു പിടിച്ചുകൊണ്ട് ഇതില്‍ സ്ഥലമില്ല എന്നു പറഞ്ഞു। നമ്പൂതിരി അതൊന്നും വകവെക്കാതെ തള്ളി അകത്തു കയറി. ഇതില്‍ കുപിതരായ യാത്രക്കാരോട് നമ്പൂതിരി: ദേഷ്യപ്പെടണ്ട. അടുത്ത സ്റ്റേഷന്‍ മൊതല് നിങ്ങളൊടൊപ്പം ഞാനും ഉത്സാഹിച്ചോളാം എന്തിന?് കേറണോരെ തടുക്കാന്‍!
🤣😂 ഒരു സായാഹ്നത്തില്‍ നമ്പൂതിരിയും സുഹ്യത്തുക്കളും ആല്‍ത്താറയിലിരുന്ന് വെടിപറഞ്ഞുകൊണ്ടിരിക്കുകയാണു. "കാര്‍ന്നോന്‍മാര്‍ എങ്ങനെയോ അങ്ങനെയേ മക്കളും വരൂ" ഒരാള്‍ പറഞ്ഞു.താന്‍ പറഞ്ഞത് വളരെ ശരിയാ"നമ്പുതിരി ശരിവച്ചപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു:"നമ്മുടെ ആ പനന്തോപ്പിലെ മാധവന്‍ കള്ളനല്ലേ? അവണ്റ്റെ അച്ഛനും കള്ളനായിരിന്നു" അപ്പോള്‍ വേറൊരാള്‍:"ചായക്കട നടത്തണ ചെല്ലമ്മ ആരാ?പെഴയാ!അവളുടെ അമ്മ ആരാ?അവളും പെഴയായിരുന്നു!"ഏവരുടേയും അഭിപ്രായവും ശരിവച്ചുകൊണ്ട് നമ്പൂതിരി പറഞ്ഞു:"മാരിപ്പുലയണ്റ്റെ കെട്ട്യോള്‍ മച്ചിയല്ലേ? അവളുടെ അമ്മയും മച്ചിയായിരുന്നു!"
🤣😂 സദ്യക്കിരുന്ന നമ്പൂതിരി പരിപ്പ് പ്രദമന്‍ കൂട്ടി കഴിഞപ്പോള്‍ വിളംബുന്ന മറ്റൊരു നമ്പൂരി॥ “ കൊറചൂടി വെളംബട്ടെ ???“ “ഹെയ് വെണ്ടാ വേണ്ടാ... വയറ്റിലിനി ലവലേശം സ്തലമില്ല്യാന്നാ...”വിളംബുന്ന നമ്പൂരി: “കഷ്ടായെ !!!”“ന്താ കഷ്ടം ???”വിളംബുന്ന നമ്പൂരി: “അതെ പോയതു പാലട ആണെയ്!!!”“അന്നാ ഇങൊട് വിളംബിക്കൊളൂ....”വിളംബുന്ന നമ്പൂരി: “അതെ വയറ്റില്‍ ലവലേശം സ്തലമില്ല്യാന്നല്ലെ പറഞെ ? പിന്നെങന്യാ ??”“അതൊ !!പൂഴി ഇട്ടാ തഴാത്ത പുരുഷാരത്തിനിടെലും ആന വരുംബൊ താനെ വഴി ഉണ്ടാവണില്ല്യെ... അതൊണ്ട് വിളംബിക്കൊളോ॥”
🤣😂 പണ്ടുകാലത്ത് നായന്‍മാര്‍ കുടുമ വളര്‍ത്തുമായിരുന്നു .ആ കാലത്ത് പട്ടനത്തില്‍ പോയി പടിച്ച ഒരു യുവാവ്പരിഷ്കാരത്തിണ്റ്റെ ഭാഗമായി തണ്റ്റെ കുടുമ മുറിച്ച് മാറ്റി. നാട്ടിലെത്തെയപ്പോള്‍ അതി ശ്രദ്ധിക്കിനിടയായ് ഒരു നമ്പൂതിരി പറഞ്ഞു :താന്‍ പഴനീപ്പോയിരുന്നൂല്യേ !!നമ്പൂതിരിയുടെ ചോദ്യം കേട്ട് കാര്യം മനസ്സിലാവാതെ അന്തം വിട്ടു നില്‍ക്കുന്ന യുവാവിനോട് കൂടെയുള്ള ആള്‍ പറഞ്ഞു :നിണ്റ്റെ കുടുമ കണ്ടിട്ട തിരുമേനി അങ്ങനെ ചോദിച്ചത് .ഏയ് , അങ്ങനെയല്ല ; കുടുമ കാണാത്തോണ്ടാ !എന്നായിരുന്നു നമ്പൂതിരിയുടെ മറുപടി...31) സാധാരണ നമ്പൂതിരിമാർ പരസ്പരം പേര് വിളിക്കുന്നതിനു പകരം ഇല്ലപേരാണ് വിളിക്കാറ്। അങ്ങിനെയിരിക്കെ ഒരു നാൾ രണ്ട് നമ്പൂതിരിമാർ റയിൽവേ സ്റ്റേഷനിൽ എത്തി. ടിക്കറ്റ് എടുക്കാനായി ഒരു നമ്പൂതിരി ചെന്നു. "എനിക്കും എടവട്ടത്തേക്കും ഒരു ടിക്കറ്റ്". എടവട്ടം എന്നത് ഒരു സ്ഥലപേരാണന്ന് ധരിച്ച ടിക്കറ്റ് കൊടുക്കന്നയാൾ "എടവട്ടത്തേക്ക് ടിക്കറ്റ് ഇല്ല" എന്ന് പറഞ്ഞു. ഇത് കേട്ട നമ്പൂതിരി രണ്ടാമത്തെ നമ്പൂതിരിയെ ഉറക്കെ വിളിച്ച് പറഞ്ഞു. "എടോ എടവട്ടം, തനിക്ക് ടിക്കറ്റ് തരില്ല്യന്നാ പറേണെ!!!"
🤣😂 ഒരിക്കല്‍ ഇല്ലത്തിണ്റ്റെ പൂ മുഖത്ത് മുറുക്കാനും ചവച്ച് കൊണ്ടിരിക്കുകയായിരുന്നു നമ്പൂതിരി. അപ്പോള്‍ ഒരു പാത്രവില്‍പ്പനക്കാരന്‍ അങ്ങോട്ട് കയറി വന്ന് അദ്ദേഹത്തോട് :തിരുമേനി സ്റ്റീല്‍ പാത്രം ,ഓട്ടുപാത്രം ,അലൂമിനിയം പാത്രം അങ്ങ്നെ എല്ലാമുണ്ട്, എന്താണാവോ അങ്ങയ്ക്ക് വേണ്ടത് ?ഇപ്പൊന്നും വേണ്ടനമ്പൂതിരിയുടെ മറുപടി കേട്ട് പാത്രക്കാരന്‍ പറഞ്ഞു :എന്നാല്‍ പഴയ പാത്രങ്ങുളുണ്ടെകിലും എടുക്കുംഅതുകേട്ട നമ്പൂതിരി ദേഷ്യത്തോടെ ചാടിയെഴുന്നേറ്റു പാത്രക്കാരനോട് പറഞ്ഞു :താനെന്താ പറഞ്ഞെ , ഇവ്ടെ പ്ഴ്‌യേ പാത്രങ്ങ്ളുണ്ടെങ്കില്‍ താനെടുക്കൂന്നോ ? അതും നോമിവിടിങ്ങിനെ ഇരിക്കുമ്പോ ! ന്നാ അതൊന്നു കണണമല്ലോ , താനിവിടുത്ത്പാത്രങ്ങളൊന്നെടുത്ത് നോം കാണട്ടെ !!!!
🤣😂 പുമുഖത്തെ ചാരുകസ്സേരയില്‍ ഇരുന്നു നാലും കൂട്ടി മുറുക്കി രസിക്കുകയാണു നമ്പൂതിരി ."തമ്പ്രാ രക്ഷിക്കണേ അടിയനേ പാമ്പു കടിച്ചേ !!"പറമ്പില്‍ പണിയെടുക്കുകയായിരുന്ന ചേന്നന്‍ പുലയന്‍ ഒാടി വന്നു മുറ്റത്തു നിന്നുകൊണ്ട് കരഞ്ഞു പറഞ്ഞതു കേട്ട നമ്പൂതിരി ചോദിച്ചു "പാമ്പ് എവിടെയ്യാ കടിച്ചത് ?""അടിയണ്റ്റെ അരയിലാണേ ""എന്നാ അരയ്ക്കു താഴെ രണ്ടു കാലിമ്പിലും ഒാരോകെട്ടങ്ങട് മുറിക്കി കെട്ട്വാ.... വിഷം താഴേക്കിറങ്ങില്ല ! നമ്പൂതിരിയുടെ വാക്കുകള്‍ കേട്ട ചേന്നന്‍ ചോദിച്ചു :"അപ്പോ തമ്പ്രാ വിഷം അരയ്ക്കു മുകളിലോട്ടു കയറില്ലേ ?""ശുംഭാ , അതിനെല്ലെ നിനക്കു അരക്കെട്ടുള്ളതു ?!"
🤣😂 നമ്പൂതിരിയും കാര്യസ്ഥനും യാത്ര കഴിഞ്ഞു വരുന്ന വഴി രണ്ടുപേരേയും പാമ്പ് കടിച്ചു.ആശുപത്രിയില്‍ ഇവരെ പരിശോധിച്ച ഡോക്ടര്‍ നേഴ്‌സിനോട് പറഞ്ഞു' രണ്ടു പേര്‍ക്കും മൂര്‍ഖന്റെ ആന്റിവെനം കുത്തിവെച്ചോളൂ'ഇതു കേട്ട നമ്പൂതിരി 'ഡോക്ടറേ..മാനം കളയരുത്..അവന് നീര്‍ക്കോലീടെ ആന്റിവെനം കുത്തിവെച്ചാല്‍ മതി'ഒരാള്‍ നമ്പൂതിരിയോട് 'പ്രേതങ്ങളില്‍ വിശ്വാസണ്ടോ?'നമ്പൂതിരി ' താനിങ്ങനെ മുന്‍പീ വന്നു നിന്നു ചോദിക്കുമ്പോ വിശ്വസിക്കാണ്ടെ പറ്റ്വോ?
🤣😂 കള്ളുകുടിച്ച് വഴക്കുണ്ടാക്കി ആസ്പത്രിയിലാക്കിയ ഒരാള്‍ക്ക് നല്ല മുറിവുണ്ട്. ബോധം കെടുത്തണമെന്ന് ഡോക്ടര്‍ പറയുന്നതു കേട്ട്നമ്പൂതിരി 'അതിനി വേണോ?'ഡോക്ടര്‍ 'അതെന്താ?'നമ്പൂതിരി 'അല്ലാ..ബോധണ്ടായിരുന്നൂച്ചാ ഇങ്ങനെയൊന്നും വരില്ലാലോ'
🤣😂 കാര്യസ്ഥന്‍ ശങ്കുണ്ണി കള്ളുകുടിച്ച് പലപ്പോഴും നമ്പൂതിരിയുടെ മുന്നില്‍ ചെല്ലുമായിരുന്നു.എങ്കിലും നമ്പൂതിരിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ഒരു ദിവസം രണ്ടുപേരും കൂടി ഒരു യാത്ര പോവുകയായിരുന്നു. കള്ളുഷാപ്പിനു സമീപമെത്തിയപ്പോള്‍ നമ്പൂതിരി 'ഇതെന്താ ശങ്കൂ..ഇവ്‌ടെ എത്തിയപ്പോ നെന്റൊരു വാസന?'
🤣😂 നമ്പൂതിരി സര്‍ക്കസ് കാണുവാന്‍ പോയി. അഭ്യാസി വളയത്തിലൂടെ ചാടുകയാണ്. ആദ്യം വലിയ വളയത്തിലൂടെ, പിന്നെ ചെറുതിലൂടെ, പിന്നെ അതിലും ചെറുതിലൂടെ. ഇതു കണ്ട നമ്പൂതിരി 'ഇക്കണക്കിന് ഇവന്‍ വളയം ഇല്യാണ്ടും ചാടൂലോ'38) നമ്പൂതിരി നൂറു രൂപക്ക് കൊടുക്കാം എന്നു പറഞ്ഞ മരത്തിന് കച്ചവടക്കാരന്‍ അന്‍പതു രൂപ പറഞ്ഞു. നമ്പൂതിരി സമ്മതിച്ചില്ല. തര്‍ക്കമായി. അവസാനം കച്ചവടക്കാരന്‍ പറഞ്ഞു'എന്നാ അറുപതു രൂപ തരാം. തിരുമേനിക്ക് നഷ്ടം വരണ്ട.'ഇതുകേട്ട നമ്പൂതിരി 'എനിക്ക് നഷ്ടം വരരുത് എന്നുള്ളതു കൊണ്ടു തന്നെയാ നൂറു രൂപ തന്നെ വേണംന്ന് പറഞ്ഞത്
🤣😂 “ബാർബർ നമ്പൂരിടെ താടിവടിച്ചുകൊണ്ടിരിക്കുകയാണ്.കത്തിക്ക് തീരെ മൂർച്ചയില്ലാത്തതുകൊണ്ട് നമ്പൂരിക്ക് അസാരം വേദനിക്കുന്നുണ്ട്.നമ്പൂരി ഉടനേ ബാർബറോട്:“രാമൂ,നിന്റെ കത്തീം ന്റെ താടീം കൂടി ആയാൽ നിണംണ്ടാവും നാ തോന്നണേ”41) ഒരു നമ്പൂരി മറ്റൊരു നമ്പൂരിയോട്:കേശവന്‍ എല്ലാവരേയും കുത്തും।"ഹേയ്, അതൊന്നൂല്യ."എന്താ നിശ്ശം?ച്ചാ, എന്നെ കുത്തീട്ടില്യ.അതെന്തേ?ഞാന്‍ അവന്റെ അട്‌ത്ത് പോയിട്ടില്ല്യ, അവന്‍ എന്റെ അട്‌ത്ത് വന്നട്ടൂല്ല്യ42) നമ്പൂതിരി വീട്ടുകോലായില്‍ ഇരിക്കുന്ന ഒരാളോട്: മജിസ്ട്രേട്ടില്ലെ ഇവടെ?ഇവടെക്കെന്താ വേണ്ടത്?ചോയ്ചതിനു മറുപടി പറഞ്ഞാ മതി നീയ്യ്।ഇവിടുന്ന് എവിടുന്നാണാവോ?എട ഏഭ്യാ॥നെന്നോടല്ലേ പറഞ്ഞത് ചോയ്ച്ചതിനു മറുപടി പറഞ്ഞാ മതീന്ന്. മജിസ്ട്രേട്ടില്ലേ ഇവിടെ?ഞാനാ മജിസ്ട്രേട്ട്..വിഡ്ഡി..നെണക്കത് നേര്‍ത്തേ പറയാര്‍ന്നില്ലേ..എന്നാ നിന്നെ ഞാന്‍ ഇങ്ങനെ നീയ്യ്, എടാ, ഏഭ്യാ എന്നൊക്കെ വിളിക്യോ? ..!
🤣😂 ഒരിക്കല്‍ ഒരൊ കേസ്സില്‍ പ്രതിയായി നമ്പുതിരി കോടതിയിലെ കൂട്ടില്‍ കയറി നില്‍ക്കുകയാണു. അദ്ദേഹത്തിമു അഭിമുഖമായിുയര്‍ത്തിലിരിക്കുന്ന് ജഡ്ജി നമ്പൂതിരൊയുടെ നാട്ടുകാരനാണു. കീഴ്ജാതിക്കരനും അഹങ്കാരിയും ആയ ആ ജഡ്ജി , പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന നമ്പൂതിരിയെ നോക്കി ചോദിച്ചു :ഞാന്‍ ഉയരത്തിലിരിക്കുകയും തിരുമേനി താഴത്തിരിക്കുകയും ചെയ്യുന്നതുകെൊണ്ട് വല്ല വിഷമമുണ്ടോ ?ഏയ് ....ഒരു വെഷമോല്യാ... മജിസ്ട്രേറ്റിണ്റ്റെ അച്ഛന്‍ പനകേറ്റക്കാരങ്കോരന്‍ ഇതിലും ഒരുപാടുയരമുള്ള സ്ഥലത്തിരിക്കണത് നോം താഴെ നിന്ന് ശ്ശി , കണ്ടടക്കണൂ
🤣😂 നമ്പൂതിരി വീട്ടുകോലായില്‍ ഇരിക്കുന്ന ഒരാളോട്മജിസ്‌ട്രേട്ടില്ലെ ഇവടെ?ഇവടെക്കെന്താ വേണ്ടത്?ചോയ്ചതിനു മറുപടി പറഞ്ഞാ മതി നീയ്യ്.ഇവിടുന്ന് എവിടുന്നാണാവോ?എട ഏഭ്യാ..നെന്നോടല്ലേ പറഞ്ഞത് ചോയ്ച്ചതിനു മറുപടി പറഞ്ഞാ മതീന്ന്. മജിസ്ട്രേട്ടില്ലേ ഇവിടെ?ഞാനാ മജിസ്ട്രേട്ട്..വിഡ്ഡി..നെണക്കത് നേര്‍ത്തേ പറയാര്‍ന്നില്ലേ..എന്നാ നിന്നെ ഞാന്‍ ഇങ്ങനെ നീയ്യ്, എടാ, ഏഭ്യാ എന്നൊക്കെ വിളിക്ക്യോ?45) ഒരിക്കല്‍ പട്ടണത്തില്‍ എത്തിയ നമ്പൂതിരി തണ്റ്റെ രണ്ട് പഴയ സുഹ്യത്തുകളെ അവിടെ വച്ചു കാണിനിടയായി. സ്വജാതിയില്‍ പെട്ടവരല്ലെങ്കിലും നമ്പൂതിരിക്ക് അവരോടും അവര്‍ക്ക് നമ്പൂതിരിയോടും വലിയ സ്നേഹമായിരുന്നു. കുറെ കാലത്തിനു ശേഷം കാണൌന്നതല്ലേ ? സുഹ്യത്തുകള്‍ അദ്ദേഹത്തെ ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിലേക്കു ക്ഷണിച്ചു.നമ്പൂതിരി ആ ക്ഷണം സ്വീകരിച്ചുകൊണ്ടു അവരോടൊപ്പം ഹോട്ടലിലേക്കു കയറി. നമ്പൂതിരിക്കു ഉഴുന്നു വടയും കപ്പിയും ഓര്‍ഡര്‍ ചെയുതു. അവര്‍ക്ക് കഴിക്കാന്‍ "ബുള്‍സ് ഐ" ആണു പറഞ്ഞിരുന്നത്.കത്തിയും മുള്ളും ഉപയോഗിച്ചു തണ്റ്റെ സുഹ്യത്തുക്കള്‍ തിന്നുന്നതു കണ്ട് അറപ്പ് പ്രകടിപ്പിച്ച നമ്പൂതിരിയോട് സുഹ്യ്ത്തുകളിലൊരാള്‍ ചോദിച്ചു :"എന്താ തിരുമനി ഞങ്ങള്‍ കഴിക്കുന്നത് കണ്ട് അറപ്പ് തോന്നുന്നുണ്ടോ ?".."ഉവ്വോന്നോ ?".... ! "കൈകൊണ്ട് തൊടാനറക്കണത് വായോണ്ട് തിന്നണ കണ്ടാ നമുക്കുന്നല്ല്യാ ആര്‍ക്കയാല്യും അറപ്പ് തോന്ന്ല്യേ ?"
🤣😂 സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ നമ്പൂതിരി നല്ല കൈപ്പുണ്യമുള്ള ആളാണു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു തീരെ വിശ്രമമില്ല.ആശുപത്രി ജോലി കഴിഞ്ഞ് ഇല്ലത്തെത്തിയാല്‍ രാത്രി വൈകുവോളം രോഗികളുടെ തിരക്കാണു.ഒരു ദിവസം സ്വന്തം നാട്ടുകാരനായ ഒരു രോഗി ചികിത്സതേടി അദ്ദേഹത്തിണ്റ്റെ അടുക്കലെത്തി. ശരീരത്തിണ്റ്റെ ശേഷിക്കുറവാണു അസുഖം. ഒരു ജോലിയും ചെയ്യാനുള്ള ശക്തി അയാളുടെശരീരത്തിനില്ല. പരിശോധനയ്ക്കുശേഷം മരുന്നിനു കുറിച്ചുകൊടുത്തതിനു പറമെ ഡോക്ടര്‍ നമ്പൂതിരി അയാളോട് പോഷകാംശമുള്ള നല്ല ആഹാരം കുടി കഴിക്കണമെന്ന് പറയുകയും ചെയ്തിരുന്നു. നാലു ദിവസം കഴിഞ്ഞ് തന്നെ വീണ്ടും കാണാനെത്തിയ രോഗിയോട്ഡോക്ടര്‍ ചോദിച്ചു:"നിങ്ങള്‍ പോഷകാംശമുള്ള ഭക്ഷണം കഴിക്കുന്നുണ്ടോ?""ഉവ്വ് ഡോക്ടര്‍, ദിവസവും രാവിലേയും വൈകുന്നേരവും ക്യഷ്ണന്‍ കുട്ടിനായരുടെ കടയില്‍ നിന്നും ഓരോ ഗ്ളാസ് പാലു കുടിക്കുന്നുണ്ട്" സ്വന്തം നാട്ടുകാരനായ രോഗി പറഞ്ഞതുകേട്ട് ഡോക്ടര്‍:"വെറും പാലുംവെള്ളം കുടിച്ചിട്ടു പ്രയോജനമില്ല, വെള്ളമൊഴിക്കാത്ത പാലുതന്നെ കുടിക്കണം""ഏയ് പാലുംവെള്ളമല്ല ഡോക്ടര്‍, പാലു തന്നെയാ ഞാന്‍ കുടിക്കുന്നത്""ഉറപ്പാണോ?""ഉറപ്പുതന്നെ ഡോക്ടര്‍" രോഗി തറപ്പിച്ചു പറയുന്നതുകേട്ട ഡോക്ടര്‍ നമ്പൂതിരി എന്തു പറഞ്ഞുവെന്നോ?"എടോ, ക്യഷ്ണന്‍ കുട്ടിനായരുടെ ചായക്കടയിലേക്ക് ദിവസവും പാലു കൊടുക്കുന്നത് നമ്മുടെ ഇല്ലത്തുനിന്നാ, ആ പാലില്‍ വെള്ളമുണ്ടോ ഇല്ലയോ എന്ന കാര്യം നമ്മേക്കാള്‍ നിശ്ചയം തനിക്കാണോടോ?!"
🤣😂 കുറച്ചു ദിവസമായി നമ്പൂതിരിക്കു ദഹനക്കേട് . അദ്ദേഹത്തിണ്റ്റെ വേളി വൈദ്യശാലയില്‍ നിന്നും നമ്പൂതിരിക്കു കഷായം വാങ്ങിക്കൊണ്ടു വന്നു എന്നിട്ട് വേളി പറഞ്ഞു :കഷായം കഴിക്കുമ്പോ കഞ്ഞിയും ചുട്ട പപ്പടവും മാത്രമേ കഴിക്കാവൂന്ന് വൈദ്യന്‍ പറഞ്ഞിട്ടുണ്ട് ,വേളിയുടെ വാക്കുകള്‍ കേട്ട നമ്പൂതിരി പറഞ്ഞു : ഈ കഞ്ഞീം പപ്പടവും അങ്ങടൊഴിവാക്കാന്‍ പ്റ്റില്ലേന്ന് നിനക്ക് വൈദ്യരോട് ചോദിക്കാതിരുന്നില്ല്യേ? ഊണു കഴിഞ്ഞു കഷായവും പപ്പടവും എല്ലാം കൂടി നോമങ്ങനെ കഴിക്ക്യാ .... ?
🤣😂 നമ്പൂതിരിയുടെ പല്ലു പറിക്കുകയാണു ദന്തഡോക്ടര്‍. താന്‍ പറിക്കുന്ന ല്ലിണ്റ്റെ തൊട്ടടുത്ത രണ്ടു പല്ലുകള്‍ പറിച്ചിരിക്കുന്നതുകണ്ട് ദന്തഡോക്ടര്‍ അദ്ദേഹത്തോടു ചോദിച്ചു:ഈ രണ്ടു പല്ലുകളും ആരാ പറിച്ചത്?അതെണ്റ്റെ മകന്‍ പടിച്ചതാതിരുമേന്നിയുടെ മകന്‍ ദന്തഡോക്ടറാണോ?ജിജ്ഞാസയോടെ ഡോക്ടറുടെ ചോദ്യം കേട്ട നമ്പൂതിരി പറഞ്ഞു:ഏയ് അല്ല, ഒാന്‍ നമ്മുടെ കരണക്കുറ്റി നോക്കി ഒന്നു പൂശിയപ്പോ പറിഞ്ഞുപോയതാ!നമ്പൂതിരിയുടെ മറുപടികേട്ട ഡോക്ടര്‍ ചിരിച്ചുകൊണ്ട് ചോദിച്ചു:എങ്കില്‍ ഈ പല്ലും മകനെക്കൊണ്ട് പറിപ്പിക്കാന്‍ മേലായിരുന്നോ?ഏയ് അതിനി നടക്കുംന്ന് തോന്ന്ണില്ലഅതെന്താ?'നോം ഒാനായിട്ടിപ്പോള്‍ അത്ര രസത്തിലല്ല!' നമ്പൂതിരിയുടെ വക്കുകള്‍ കേട്ട ഡോക്ടക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.
🤣😂 ശക്തമായ രക്തസമ്മര്‍ദ്ധം കാരണം ഒരിക്കല്‍ നമ്പൂതിരി ഡോക്ടറേ കാണാന്‍ ആശുപത്രിയിലെത്തി. അദ്ദേഹത്തെ നല്ലവണ്ണം പരിശോദിച്ച ശേഷം ഡോക്ടര്‍ മരുന്ന് കുറിക്കുന്നതിനോടൊപ്പം പഥ്യം വിധിച്ചു.തിരുമേനി കഴിവതും ഉപ്പ്ംകൂട്ടാതിരിക്കണം , അതിനു പറ്റ്വോ ?പിന്നെന്താ ? നങ്ങളു നമ്പൂരാരു ഉപ്പ്പെല ആചരിക്കാറുള്ളതാമരുന്നു വാങ്ങി നമ്പൂതിരി ഇല്ലത്തേക്ക് മടങ്ങി . കുറേ ദിവസം മരുന്നു കഴിച്ചിട്ടും അസുഖത്തിനു യാത്രു മാറ്റവുമുണ്ടാകാത്തതിനെ തുടര്‍ന്ന് നമ്പൂതിരി വീണ്ടും ഡോക്ടറിണ്റ്റെ അടുത്തെത്തി. നമ്പൂതിരിയെ പരിശോദിച്ച ശേഷം ഡോക്ടര്‍ ചോദിച്ചു :ഉപ്പ് കൂട്ടിയിട്ടുണ്ടാവും അല്ലേ ? ഏയ്,, ഉപ്പ്പെലേലു പതിവുള്ളതായിട്ടേണ്ടേയുള്ളു !എന്തായിരുന്നു ആ പതിവ് ? ഡോക്ടറുടെ ചോദ്യം കേട്ട് നമ്പൂതിരി പറഞ്ഞു :പതിവുള്ളത് ന്താച്ചാല്‍ നോം ഉപ്പ് തൊടാറില്ല്യാ , നാലഞ്ജു കഷ്ണം ഉപ്പ്മാങ്ങ കൂട്ടും, ത്രേള്ളു , ഉപ്പ്പെലക്കാര്‍ക്ക് ഉപ്പ്മാങ്ങ നിഷിദ്ധമല്ല, ആ നെലയ്ക്ക് നോക്ക്യാ പഥ്യക്കാറ്‍ക്കും കൊഴപ്പമുണ്ടാകില്ല്യല്ലോ... ലേ..!!!!!
🤣😂 വൈദ്യമ്മഠം വലിയ നാരായണന്‍ നമ്പൂതിരി ഒരു രോഗിയോട് പറഞ്ഞത് :" വല്ല പൂളക്കെഴങ്ങും ചക്കരക്കെഴങ്ങും ഇറച്ചീം മീനും ഒക്കെ വാരിവലിച്ചു തിന്നു വയറു വേദനിയ്ക്കുണൂ ന്നും വയര്‍ എളകുന്നൂ എന്നും പറഞ്ഞു വന്നാ എന്നെക്കൊണ്ടാവില്ല്യ ചികില്‍സിക്കാന്‍...നല്ല പഴപ്പുളിശ്ശേരിയോ പഞ്ചാര പ്പായസോ പാലടയോ മൂക്കറ്റം ചെലുത്തീട്ടാ ഇതൊക്കെ ഉണ്ടായത് എങ്കില്‍, ചികില്‍സിക്കാന്‍ ഒരു രസം ഉണ്ട്...!"
🤣😂 പനി ബാധിച്ച് ആശുപത്രിയിലെത്തിയതായിരുന്നു നമ്പൂതിരി. അദ്ദേഹത്തിണ്റ്റെ നാട്ടുക്കാരന്‍ തന്നെയാണ്ണ് അവിടത്തെ ഡോക്ടര്‍.പനി വരുവാന്‍ പ്രത്യേക കാരണം വല്ലതുമുണ്ടായോ തിരുമേനീ?ഡോക്ടര്‍ ചോദിച്ചു.: തലേന്നു രാത്രി സ്വല്‍പം മഞ്ഞുകൊണ്ടു. അതാവാം കാരണമെന്നു നിരീക്ക്ണു.നമ്പൂതിരിയുടെ മറുപടികേട്ട ഡോക്ടര്‍ അദ്ദേഹത്തിനു മരുന്നു കുറിക്കുന്നതിനിടയില്‍ ഒരു കുശലാന്വേഷണം.ഡോക്ടറിന്ന് പതിവിലും താമസിച്ചാണല്ലോ ഏവിടെയെത്തിയത്. പ്രത്യേകിച്ചു വല്ല കാരണവും?ഭാര്യയ്ക്കു നല്ല പനി. അതുകൊണ്ടാ വൈകിയത്. ഡോക്ടറുടെ മറുപടി കേട്ട നമ്പൂതിരി അത്ഭുതം കലര്‍ന്ന സ്വരത്തില്‍ചോദിച്ചു:ങേ, ഡോക്ടറുടെ ഭാര്യയ്ക്കു പനിയാണോ?അതേ.ഡോക്ടറേ, നോം ആദ്യം മഞ്ഞുകൊണ്ടതുകൊണ്ടാണ്ണ് പനി വന്നതെന്നല്ലേ പറഞ്ഞത്. അതു ശരിയല്ല. പനി പകര്‍ന്നതാണെന്ന് ഏപ്പോഴാണങ്ങ്ട് ഒാര്‍മ വന്നത്. പകര്‍ച്ചപ്പനിയായതുകൊണ്ട് മരുന്നിനു മാറ്റി കുറിക്കണമെങ്കില്‍ കുറിച്ചേക്കൂ!
🤣😂 എന്തു കണ്ടാലും കട്ടെടുക്കുന്ന സ്വഭാവമുള്ള ഒരു നമ്പൂരി എന്തോ രോഗം വന്നു കിടപ്പിലായി. ഡോക്ടര്‍ വന്നു പരിശോധിച്ച് ചോദിച്ചു' "മോഷനുണ്ടോ?""ഇല്ല്യ, കെടപ്പിലായതിനു ശേഷം മോഷണം ഒട്ടും തരാവ്ണില്ല്യ, ഈ കര്‍ക്കിടകത്തിന് ശേഷം മോഷണം നിര്‍ത്തി, ഡോക്ടര്‍...!"
🤣😂 എണ്‍പതുകള്‍ താണ്ടിയ ഒരു നന്പൂരിയുടെ എഴുപതുകള്‍ കടന്ന ഭാര്യ രോഗബാധിതയായി ഐ।സി.യു. വില്‍ കിടക്കേണ്ടതായി വന്നു. ഭാര്യയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹത്തെ മകനും പൗത്രനും കൂടി ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ ഐ.സി.യു. വില്‍ അകത്തുപോകാന്‍ അനുവദിച്ചില്ല. പകരം ഒരു ജനാലയില്‍ക്കൂടി ഭാര്യയെ നോക്കികാണാന്‍ അനുവദിച്ചു. ജനാലയിലൂടെ നോക്കിക്കണ്ട് ലോബിയില്‍ വന്ന് ഇരുന്ന നന്പൂരിയോട് പൗത്രന്‍റെ "മുത്തശ്ശാ॥മുത്തശ്ശിയെ നല്ലോണം കണ്ട്വോ ?” എന്ന ചോദ്യത്തിനു വന്ന മറുപടി: “ന്‍റെ കുട്ടാ..നിന്‍റെ മുത്തശ്ശി ങ്ങ്നെ കെടക്കണത് കണ്ടാ മുത്തശ്ശന് സഹിക്ക്യോ.. അതോണ്ട് മുത്തശ്ശന്‍ തൊട്ട് അപ്രത്തെ കട്ടില്മ്‍ല് കെടന്ന ഒരു ചെറുപ്പക്കാര്യെ നല്ലോണം ഒന്നു നോക്കി...അത്ര്യന്നെ..”
🤣😂 പശുവിണ്റ്റെ വലിപ്പം നമ്പൂതിരി തണ്റ്റെ ഇല്ലത്തൊരു പശുവിനെ വാങ്ങി. അകാര്യം സുഹ്യത്തായ മറ്റൊരു നമ്പൂതിരിയോടു പറയുകയാണു."ട്ടോ നമ്പൂതിരീ, ഏല്ലത്ത് നോം ന്നൊരു പയ്യി നെ വാങ്ങി, കൂറ്റന്ന്നാച്ചാല്‍ അതികൂറ്റന്‍!""ഏകദേശം എത്ര വലിപ്പണ്ടാവും?""ദാ ആ വീടിണ്റ്റെ ഓട്ട്മ്പൊറത്തോളം ണ്ടാവും!""ഏയ്, അത്ണ്ടാവില്യ നിശ്ശം""ന്നാ, ആ വൈക്കോത്തുറോളണ്ട്, അതൊറപ്പാ!""ഏയ്, അത്രേം പോക്കള്ള ഒരു പയ്യുണ്ടാവില്ല""ന്നാ, ദാ, ആ മതിലിണ്റ്റത്രേണ്ടാവും, പിന്നൊരു കാര്യം;നമ്പുതിരി എത്ര ങ്ങട് പറഞ്ഞാലും നീ നോം ഒട്ടും കൊറക്കില്യാട്ട്വോ!"
🤣😂 മര്‍മ്മ വിദഗ്ദനായ നമ്പൂതിരി തന്നെ കുത്താന്‍ വന്ന പശുവിനെ അടിച്ചോടിക്കാന്‍നോക്കുകയാണ്. പക്ഷെ എവിടെ നോക്കിയാലും മര്‍മ്മം. മര്‍മ്മത്തടിച്ചാല്‍പശുവിനെന്തെങ്കിലും പറ്റിയാലോ? നമ്പൂതിരിയുടെ വിഷമം കണ്ട ഒരു വഴിപോക്കന്‍വടിവാങ്ങി പശുവിനെ ഒറ്റയടി. പശു ഓടറാ ഓട്ടം.ഇതു കണ്ട നമ്പൂതിരി അത്ഭുതത്തോടെ “സമര്‍ത്ഥന്‍.ദെങന്യാ നീ രണ്ടു മര്‍മ്മത്തിന്റെ എടേല് ഇത്ര കൃത്യായിട്ട് അടിച്ചേ?”
🤣😂 ഉണ്ണിനമ്പൂരി കാളയുടെ കൊമ്പുകളുടെ ഇടയില്‍ തലയിട്ടു...വിരണ്ടുപോയ കാള ഉണ്ണിയേം വലിച്ചോണ്ട് ഓടി...കണ്ടു നിന്ന കാര്യസ്ഥന്‍ നാണു ഓടി വന്ന് കാളയെ പിടിച്ച് നിര്‍ത്തി ഉണ്ണിയെ രക്ഷിച്ചു...എന്നിട്ട് ചോദിച്ചു....'എന്താ എന്റെ ഉണ്ണിനമ്പൂരീ ഈ കാണിച്ചത്..ഒരു ആലോചനേം ഇല്ലാണ്ട്....'"നാണൂ...വിഡഡിത്തം പറയാതെ ഇരിക്ക്യാ...നോം...3 നാള്‍ രാവും പകലും വളരെ വിശദമായി കുത്തീരുന്ന് ആലോചിച്ച ശേഷാ കൊമ്പിന്റെ ഇടയില്‍ തലയിട്ടത്..അറിയോ......'
🤣😂 രണ്ടു നമ്പൂരാര് തമ്മില്‍ :"എങ്ങന്യാ...ഇക്കൊല്ലം ചക്കേം മാങ്ങേം ഒക്കെ ധാരാളം ണ്ടോ?""ഓ..ഹോ, ധാരാളം ണ്ട്...""ചക്ക്യോളം ഉണ്ടോ മാങ്ങ?""അത് ല്യ, ചക്കെന്ന്യാ വലുത് ട്ട്വോ..."58) നമ്പൂതിരിയുടെ അയല്‍ വാസിയായ രാമേശന്‍ നായര്‍ക്ക് പട്ടണത്തില്‍ ഒരു കാര്‍ വര്‍ഷോപ്പുണ്ട് . അയാള്‍ തണ്റ്റെ സ്ഥാവനത്തിണ്റ്റെ പരസ്യം നമ്പൂതിരി ഇല്ലത്തിണ്റ്റെ വെള്ളപുശിയ മതിലില്‍ എഴുതിച്ചു. എല്ലാമെഴുതിയ ശേഷമാണു അക്കാര്യ നമ്പൂതിരിയുടെ ശ്രദ്ധയില്‍ പെട്ടത്.അദ്ധേഹത്തിണ്റ്റെ മതിലിലാണെങ്കില്‍ പരസ്യം എഴുതുകയോ പതിക്കുകയോ ചെയ്യരുത് എന്നൊരു മുന്നറിയിപ്പു കൂടിയുണ്ട്.അതു അവഗണിച്ചുകൊണ്ടും നമ്പൂതിരിയോടു സാമാന്യമര്യാദയ്ക്കാണെങ്കിലും ഒരു വാക്ക് ചോദിക്കാതെയുമാണു നായര്‍ തണ്റ്റെ പരസ്യമെഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. നമ്പൂതിരി ഇതേപറ്റി രാമേശന്‍ നായരോട് ചോദിച്ചെങ്കിലും അയാള്‍ കയര്‍ത്തു സംസാരിക്കുകയാണുണ്ടായത്. ഇതങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ലെന്നു തീരുമാനിച്ചു നമ്പൂതിരി അന്നു രാത്രി തന്നെ ബ്രഷും പെയിണ്റ്റും എടുത്ത് നായര്‍ പരസ്യ എഴുതി വച്ചിരിക്കുന്ന തണ്റ്റെ മതിലിനു സമീപത്തെത്തി."എല്ലാവിധ കാറുകളുടെയും മെക്കാനിക്ക് ജോലികള്‍ക്ക് രാമേശന്‍ നായരുടെ ചന്തയ്ക്ക് മുന്‍ വശമുള്ള വര്‍ക്ഷോപ്പില്‍ സമീപിക്കുക"എന്ന പരസ്യത്തില്‍ നമ്പൂതിരി എന്തോ ചില തിരത്തലുകള്‍ നടത്തി തിരികെ ഇല്ലത്തു വന്നു കിടന്നു. പിറ്റേന്നു നേരം വെളുത്തു.നമ്പൂതിരിയുടെ മതിലിലെ പരസ്യംകണ്ട ജനം മൂക്കത്തു വിരല്‍ വച്ചു. അതുവഴി വര്‍ക്ഷോപ്പിലേക്കു പോകുകയായിരുന്ന രാമേശന്‍ നായരെ കണ്ടു ജനം കൂവി വിളിച്ചു. സംഗതി എന്തെന്നറിയാന്‍ തണ്റ്റെ പരസ്യ വാചകത്തിലേക്കു നോക്കിയ നായര്‍ ശരിക്കും ഇപ്രകമായിരുന്നു."എല്ലാവിധ കാറുകളുടെയും മെക്കാനിക് ജോലികള്‍ക്ക് രാമേശന്‍ നായരുടെ ചന്തിയ്ക്ക് മുന്‍ വശത്തുള്ള വര്‍ഷോപ്പില്‍ സമീപിക്കുക !"നമ്പൂതിരിയോടു കളിച്ചാല്‍ വിവരമറിയുമെന്ന് രാമേശന്‍ നായര്‍ അപ്പോള്‍ മനസ്സിലാക്കി....
🤣😂 എന്താ ഈ നമ്പൂരി ഫലിതം ന്നെച്ചാ രാമാ “ -- നമ്പൂരി കാര്യസ്ഥന്‍ രാമനോട് ചോദിച്ചു.“ ചില നമ്പൂരിമാരുടെ ഓരോ വിഡ്ഡിത്തങ്ങള് തിരുമേനി “ കാര്യസ്ഥന്‍ മറുപടി പറഞ്ഞു.“ ഒന്നങ്ങട്ട് വിശദാക്കാ “ -- എന്നായി നമ്പൂരികാര്യസ്ഥന്‍ ഓര്‍മ്മയിനിന്ന് ഒരു നമ്പൂരിഫലിതം തെരഞ്ഞെടുത്ത പറഞ്ഞു തുടങ്ങി.പണ്ട് ഒരു നമ്പൂരി ( A) സര്‍ട്ടിഫിക്കറ്റ് സിനിമ കാണുവാന്‍ പോയെന്നും ആ സിനിമയില്‍ ഒരു പെണ്ണ് തീവണ്ടിപ്പാളത്തിനടുത്തുള്ള കുളത്തില്‍ കൂളിയ്ക്കാന്‍ ഇറങ്ങുന്ന രംഗമുണ്ടെന്നും വസ്ത്രങ്ങള്‍ ഓരോന്നായി ഉരിയാന്‍ തുടങ്ങുമ്പോഴേയ്ക്കും അതുവഴി ഒരു തീവണ്ടി കടന്നുപോയെന്നും പറഞ്ഞു. തീവണ്ടി കടന്നുപോയിക്കഴിഞ്ഞപ്പോഴേയ്ക്കും പെണ്ണ് കുളികഴിഞ്ഞ് കയറുകയും ചെയ്തുവത്രെ. പ്രസ്തുത നമ്പൂരി രണ്ടുമൂന്നു പ്രാവശ്യം ഈ സിനിമ കാണുവാന്‍ ചെന്നപ്പോള്‍, ടിക്ക്റ്റുവാങ്ങാന്‍ വാതിയ്ക്കല്‍ നില്‍ക്കുന്ന ഒരു പരിചയക്കാന്‍ , ‘എന്താണ് എന്നും ഈ സിനിമ കാണുവാന്‍ വരുന്നതെന്ന് ചോദിച്ചുവെന്നും അപ്പോള്‍ ഒരു ദിവസമെങ്കിലും തീവണ്ടി നേരം വൈകിവരാതിരിയ്ക്കില്ലല്ലോ എന്നുവിചാരിച്ചാണ് താന്‍ ദിവസവും സിനിമകാണുവാന്‍ വരുന്നതെന്നും അല്പം ലജ്ജയോടെ പറഞ്ഞുവെത്രെ .കാര്യസ്ഥന്‍ കഥ പറഞ്ഞു നിറുത്തി.ഉടനെ നമ്പൂരി പറഞ്ഞു , “ ശര്യന്ന്യാ ട്ടോ , പണ്ടോക്കെ കൃത്യസമയത്തുതന്ന്യാ വണ്ടിയോടാ . ഇപ്പഴാ ഒരു കൃത്യോം ഒന്നും ഇല്ല്യാണ്ടായേ . അതോണ്ടാവും ഇപ്പോ അധികം ‘എ’ പടം എറങ്ങണത്60) കോവളത്തുവെച്ച് വിദേശ വനിതകളെ ‘പൂവാലന്മാര്‍ ‘ അപമാനിച്ചുവെന്ന് നമ്പൂരി പത്രത്തില്‍ വായിച്ചു.ഉടനെ നമ്പൂരി ആത്മഗതമെന്നോണം പറഞ്ഞു , “ നാണോം മാനോം ഇല്ല്യാണ്ട് പേരിനുമാത്രം ഉടുതുണീം ചുറ്റിനടക്കണ ഇവറ്റോളെ അപമാനിയ്ക്കാന്‍ ആ പൂവാലന്മാര്‍ വല്ലാണ്ട് കഷ്ടപ്പെട്ടിരിയ്ക്കും ല്ലേ
🤣😂 എത്ര ശരിയാക്കിയാലും നമ്പൂതിരിയുടെ വാച്ച് ദിവസവും അഞ്ചു മിനിറ്റ് ഫാസ്റ്റായാണൊടുന്നത്. തണ്റ്റെ വാച്ച് ശരിയാക്കുവാനായി അദ്ദേഹം ഒരു കടയില്‍ കൊടുത്തു.
തിരുമേനി നാളെ വന്നോളൂ, വാച്ച് ശരിയാക്കിവയ്ക്കാംകടക്കാരന്‍ പറഞ്ഞതനുസരിച്ച് നമ്പൂതിരി, തണ്റ്റെ വാച്ചു വാങ്ങാന്‍ പിറ്റെ ദിവസം കടയിലെത്തി. നന്നാക്കിയ വാച്ച് കടക്കാരന്‍ അദ്ദേഹത്തെ ഏല്‍പിച്ചു.എത്രയായി?പത്തുരൂപകടക്കാരണ്റ്റെ മറുപടി കേട്ട നമ്പൂതിരി പറഞ്ഞു.ങേ, പത്തുരുപയോ?! ന്താ കഥ! കഴിഞ്ഞമാസം പത്തു മിനിറ്റ് ഫാസ്റ്റായിട്ട് നോമീ വാച്ച് മറ്റൊരിടത്ത് നന്നാക്കിയതിനു പത്തു രുപയേ ആയുള്ളൂ. ഏതിപ്പോള്‍ അഞ്ചുമിനിറ്റ് ഫാസ്റ്റല്ലേയുള്ളൂ. അതിനും പത്തുരുപയോ?...!!
🤣😂 അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചുവെന്ന് നമ്പൂരി പത്രത്തില്‍ വായിച്ചു.
ഉടനെ നമ്പൂരി ആത്മഗതമെന്നോണം പറഞ്ഞു , “ എന്താ ചെയ്യാ തെമ്മാടികള് വിമാനോം കൊണ്ടാവും ശല്യോണ്ടാക്കാന്‍ വരണ് “.
🤣😂 ഒരിക്കല്‍ ഒരു നമ്പൂതിരി ശാസ്ത്രിയുമായി വാദപ്ര്‍ദിവാതത്തില്‍ ഏര്‍പ്പെട്ടു. കുചേലനാണു വിഷയം .കുചേലന്‍ തമിഴ് ബ്രഹ്ംനാണു ! ശാസ്ത്രിയുടെ വാദം കേട്ട നമ്പൂതിരി അതു ഖണ്ഡിച്ചുകൊണ്ടു പറഞ്ഞു :ഏയ് ,, കുചേലന്‍ പട്ടരാവാന്‍ വയ്യ , നിശ്ശംഅതേകുറിച്ചു നമ്പൂതിരിയ്ക്ക് എന്തേ ഇത്ര നിശ്ചയം ?ശാസ്ത്രിയുടെ ചോദ്യം കേട്ട് നമ്പൂതിരി തുറന്നടിച്ചു : അവിലായിട്ട് ദ്വാരകയില്‍ ചെന്ന കുചേലന്‍ ക്യഷണനോട് ഒന്നു അങ്ങ്വട് ചോദിച്ചു വാങ്ങാണ്ട് തിരികെപ്പോരല്ലേ ചെയ്തേ ? കുചേലന്‍ പട്ടരായിരുന്നൂന്ന്ണ്ടെങ്കില്‍ അങ്ങനെ മടങ്ങിപ്പോരില്ല്യാ നിശ്ചയം !!
🤣😂 വണ്ടിയില്‍ വച്ചു നമ്പൂരി നേരേ മുമ്പിലിരിക്കുന്ന ഒരാളോട്: എവ്ടയ്ക്കാ ? കോയമ്പുത്തൂര്‍ക്ക്. എന്താണു വിശേഷം ?ഒരാളെ കാണാനാ... അതിനു ത്യ്രൊക്കെ ബുത്ധിമുട്ടി അങ്ങട് പോണോ, ഇവട്യൊക്കെ ധാരാളാള്‍കളി ല്ല്യേ ! അവരിലാരേങ്കിലും കണ്ടാപ്പോരെ.
🤣😂 മരണപ്പാച്ചില്‍ പായുന്ന ബസ്സില്‍ കയറിയ് നമ്പൂരിയോട് കണ്ടക്ടര്‍ :എവട്യ്ക്കാ ?
അത് പറഞ്ഞിട്ടെന്താ കാര്യം. ഇതിണ്റ്റെയ്പോക്ക് കണ്ടാ അവിടെത്തണ കാര്യം സംശാ.
🤣😂 റോഡിന്റെ ഒരരികില്‍ കൂടി നടന്നു പോകുകയായിരുന്നു നമ്പൂതിരി പിന്നില്‍ നിന്നു ബസ്സു വരുന്നത് ക്ണ്ടാപ്പോള്‍ ഒന്നു കൂടി ഒതുങ്ങി മാറി ബസ്സിന്റെ വരവു നോക്കികൊണ്ടുനിന്നു. കയറാനുള്ള് ആളാണന്നു വിചാരിച്ചു ഡ്രൈവര്‍ ബസ്സ് നിര്‍ത്തി. നമ്പൂതിരി കയറാത്തത് കണ്ടു കണ്ടക്ടര്‍ :ന്താ കേര്‍ണല്ല്യേ ?ഇല്ല്യാ, കേറാണ്ടിരിക്കനാ ....ഒതുങ്ങി യെ ..
🤣😂 'ഈന്തപ്പഴമുണ്ടോ' നാട്ടിലെ ബേക്കറിയില്‍ കയറി നമ്പൂതിരി ചോതിച്ചു.
'ഈന്തപ്പഴമില്ല, തിരുമേനി കായ് വറത്തതു തരട്ടെ' കടക്കാരന്‍ ചോദിച്ചു.
ശരി, എങ്കിലതൊരു പാക്കറ്റു തന്നാട്ടെ... ഈന്തപ്പഴത്തിണ്റ്റെ കായ് വറത്തുത് നോമിതുവരെ കഴിച്ചിട്ടില്ല.
🤣😂 “ഒരു കഥകളിരങ്ങിനു മുന്നിൽ നമ്പൂരി ഇരുന്നു കളി കാണുകയാണ്.അരങ്ങിൽ ഒരു കത്തിവേഷം.സൂക്ഷ്മമായി കണ്ടുകൊണ്ടിരിക്കുന്ന നമ്പൂതിരി,ഇടക്ക് “ഛെ!”“തെറ്റി!”എന്നൊക്കെ പറയുന്നുണ്ട്.വേഷക്കാരൻ അതു ശ്രദ്ധിച്ചു.കളി കഴിഞ്ഞു മുഖം തുടക്കുമ്പോൾ വേഷക്കാരൻ ഒരാളെ വിട്ട് നമ്പൂരിയെ വരുത്തിച്ചു പറഞ്ഞു:“അങ്ങ് വലിയ ഗ്രഹിതക്കാരനാണെന്നു മനസ്സിലായി.അടിയന്റെ വേഷം കണ്ടിട്ട് ഇടക്ക് “ഛെ!” “തെറ്റി!” എന്നൊക്കെ പറയുന്നുണ്ടായിരുന്നല്ലോ.എന്താ തെറ്റിയത് എന്നു പറഞ്ഞുതന്നാൽ അടുത്ത അരങ്ങിൽ മനസ്സിരുത്താമായിരുന്നു”നമ്പൂരിയുടെ മറുപടി:“ഹേയ്,നോമിനങ്ങനെ ഈ ഊമക്കളിയായിട്ട് ഗന്ധോന്നൂല്യ.നീ ഇങ്ങനെ അനങ്ങാതിരിക്കുമ്പൊ,മുഷിച്ചിലു മാറ്റാൻ നോം നെന്റെ കിരീടത്തിലെ അലുക്കുകൾ ഒരര്ക്ക്ന്ന് ങ്ങനെ എണ്ണിത്തുടങ്ങും.ഒന്ന്,രണ്ട്,മൂന്ന്,നാല്…അപ്പൊഴ്ക്കും നീ തല വെട്ടിക്കും.അതോടെ ന്റെ എണ്ണാകെ പെഴക്കും.പിന്നീം അദ്യത്ത്ന്ന് തൊടങ്ങും.പിന്നീം നീ തലവെട്ടിക്കും.അതാ നോം “ഛെ!” “തെറ്റി!” ന്നൊക്കെ പറഞ്ഞീര്‌ന്നേ”
🤣😂 'മനസ്സിലായില്യ, മനസ്സിലായില്യ' എന്ന് ഇടയ്ക്കിടക്ക് പറഞ്ഞുകൊണ്ട് നടക്കാറുള്ള ഒരു നമ്പൂരി കുറേക്കാലം കഴിഞ്ഞപ്പോള്‍, 'മനസ്സിലായി, മനസ്സിലായി' എന്ന് പറയാന്‍ തുടങ്ങി.അത് കേട്ട ഒരാള്‍ :"എന്താ മനസ്സിലായത്?""മനസ്സിലാവില്ല്യെന്നു മനസ്സിലായി".
🤣😂 “കാമദേവന്റെ വേഷം എന്താവണം എന്നു ചർച്ച നടക്കുകയാണ്.നിലവിൽ ഒരു കഥയിലും ആ കഥപാത്രം വരാത്തതുകൊണ്ട് പല അഭിപ്രായവും വരുന്നു.ഒരു നമ്പൂരി പറഞ്ഞു:“പച്ചക്കാമദേവൻന്നല്ലേ പറയ്യ്യാ.അപ്പൊ പച്ചെന്നെ.നിശ്ശം.”ഉടനേ വേറൊരു നമ്പൂരി:“ശിവൻ തൃക്കണ്ണു തുറന്നപ്പോൾ കാമദേവൻ കത്തീന്നാണലോ.അപ്പൊ കത്ത്യല്ലേ വേണ്ടത്?”അടുത്ത ആൾ ഒട്ടും വൈകിയില്ല:“കത്തിക്കഴിഞ്ഞാപ്പിന്നെ കര്യല്ലേ ബാക്കീണ്ടാവൂ.അപ്പൊ കര്യാക്കണംന്നാ ന്റെ പക്ഷം”
🤣😂 “നമ്പൂരി എല്ലാ കളിക്കും മുന്നിലിരിക്കുന്നുണ്ടാവും.കളി കഴിയും വരെ എഴുന്നേൽക്കില്ല.കഥകളി കഴിഞ്ഞ്,വിളക്കും കെടുത്തിക്കഴിഞ്ഞേ ഇല്ലത്തേക്കു മടങ്ങൂ.നാട്ടിലെ അമ്പലത്തിൽ കഥകളിക്കു കഥ നിശ്ചയിക്കാൻ തർക്കമായി.അവസാനം അമ്പലക്കമ്മറ്റിക്കാർ എന്നും മുന്നിലിരുന്ന് കളി കാണുന്ന നമ്പൂരിയോടു ചോദിച്ച് നിശ്ചയിക്കാം എന്നു വെച്ചു.അവർ ചെന്നു ചോദിച്ചു:“ഏതാ തിരുമേനീ നല്ല കഥ?ഉത്താരാസ്വയംവരോ കീചകവധോ?”“അദൊന്നും നോമിനശേഷം നിശ്ശല്യ.നേരം വെളുപ്പിക്കണ പാട് നോമിനേ അറിയൂ”“പിന്നെന്തിനാ തിരുമേനി എല്ലാ കളിയും കാണണത്?”“അതോ,കളി കഴിഞ്ഞാൽ ആ ആട്ടവെളക്ക് കെടുത്തുമ്പൊ ആ കരിഞ്ഞ എണ്ണത്തിരീടെ ഒരു മണം വരാന്ണ്ട്.സഹിക്കില്യ.നിയ്ക്കത് വല്യഷ്ടാ.അതിനാ ഞാൻ ഇരിക്കണേ”
🤣😂 രാത്രി കണക്ക് കൂട്ടിക്കൊണ്ടിരിക്കുന്ന കാര്യസ്ഥന്‍, നമ്പൂരിയോട്:"ഉറക്കം വരുന്നു"നമ്പൂരി ദേഷ്യം ഭാവിച്ച്:" തനിയ്ക്കെന്താ നാവില്ല്യെ? പ്പോ വരേണ്ടെന്ന് പറയാന്‍...?"
🤣😂 ഒരു ദിവസം ഇല്ലത്ത് പോസ്റ്റ്മേന്‍ വന്നു. നമ്പൂരിയ്ക്ക് ഒരു എഴുത്തുകൊടുത്തു.നമ്പൂരി തിടുക്കത്തില്‍ എഴുത്തുപൊട്ടിച്ച് വായിച്ചുതുടങ്ങി.എഴുത്തിലെ സംബോധന “പ്രാണനാഥാ “ എന്നായിരുന്നു.അതുവായിച്ചപ്പോള്‍തന്നെ നമ്പൂരിയുടെ ഹൃദയമിടിപ്പ് കൂടുകയും മനസ്സ് കുളിരണിയുകയും ചെയ്തു. നമ്പൂരി ചുറ്റും നോക്കി; ആരുമില്ല എന്നുബോധ്യപ്പെട്ടപ്പോള്‍ വീണ്ടും വായന തുടങ്ങി. പിന്നിടങ്ങോട്ടുള്ള വാചകങ്ങള്‍ നമ്പൂരിയുടെ ഹൃദയത്തില്‍ തേന്‍ ചൊരിഞ്ഞു. കത്തിന്റെ അവസാനം “എന്ന് സ്വന്തം പ്രേമചന്ദ്രിക ‘’ എന്നെഴുതിയിരുന്നു.നമ്പൂരിയ്ക്ക് കക്ഷിയെ പിടികിട്ടി. ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെ അമ്മുവാരസ്യാരുടെ മകള്‍ . അവിവാഹിതയും കോളേജികുമാരിയും ഗ്രാമത്തിലെ സൌന്ദര്യത്തിടമ്പുമായ മധുരപ്പതിനേഴുകാരി !നമ്പൂരിയ്ക്ക് സ്വര്‍ഗ്ഗം കിട്ടിയതുപോലെയായി.ഈ അമ്പതാംവയസ്സിലും ആ മധുരപ്പതിനേഴുകാരിയ്ക്ക് തന്നോട് പ്രേമം തോന്നിയിരിയ്ക്കുന്നു.‘വേണമെങ്കില്‍ ,ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുനടന്ന അക്ഷരശ്ലോക മത്സരത്തിലെ തന്റെ മികവ് കണ്ടീട്ടാകാം അവള്‍ക്ക് തന്നോട് പ്രേമം തോന്നിയത് “-- നമ്പൂരി സ്വയം ചിന്തിച്ചു.
എന്തായാലും ആ മധുരസ്മരണയില്‍ നമ്പൂരി കുറച്ചുനേരം എല്ലാം മറന്ന് ഇരുന്നുപോയി.പെട്ടെന്ന് ഒരു ശബ്ദം കേട്ട് നമ്പൂരി ഞ്ഞെട്ടിപ്പോയി.നോക്കിയപ്പോഴുണ്ട് അന്തര്‍ജ്ജനം ഗൌരവത്തില്‍ മുന്നില്‍ നില്‍ക്കുന്നു.
ആരുടെയാണ് കത്ത് എന്നുചോദിച്ച് അന്തര്‍ജ്ജനം ആ എഴുത്ത് തട്ടിപ്പറച്ചു, വായനതുടങ്ങി.ഉല്‍ക്കണ്ഠയുടെ ആ നിമിഷങ്ങള്‍ ‘യുഗങ്ങള്‍’ പോലെയാണ് നമ്പൂരിയ്ക്ക് അനുഭവപ്പെട്ടത് .എന്തും സംഭവിയ്ക്കാം !
ഒരു തെറ്റും ചെയ്യാത്ത താന്‍.......താനല്ല തെറ്റുചെയ്തത് ; ആ കുട്ടിയാണ് എന്നു പറഞ്ഞാല്‍ അന്തര്‍ജ്ജനം വിശ്വസിയ്ക്കുമോ ?എങ്കിലും അല്പനേരം ഒരു സ്വര്‍ഗ്ഗീയാനുഭൂതി ലഭിച്ചില്ലെന്നുപറയാനൊക്കുമോ ?ഇതെങ്ങാനും അന്തര്‍ജ്ജനത്തിന്റെ സഹോദരന്മാരറിഞ്ഞാല്‍.....ഈശ്വരാ....... ഇനിയെന്തുചെയ്യും ?
എഴുത്തു വായിച്ചുകഴിഞ്ഞ ഉടനെ ഒരു നിമിഷം, അന്തര്‍ജ്ജനം മൌനിയായി നിന്നു.നമ്പൂരിയെ തറപ്പിച്ചുനോക്കി.നമ്പൂരി കുറ്റം സമ്മതിച്ച മട്ടില്‍ തലതാഴ്ത്തി.അന്തര്‍ജ്ജനം, പിന്നിടങ്ങോട്ട് ആ പെണ്‍കുട്ടിയെ ചീത്ത വിളിച്ചുതുടങ്ങിനമ്പൂരിയ്ക്ക് മറുപടി ഒന്നും പറയാന്‍ ഉണ്ടായില്ല.പിന്നീട് ,“തിരുമേനിയാ ഇതിനൊക്കെ കാരണക്കാരന്‍” എന്നുപറഞ്ഞ് കുട്ടികളെ നിയന്ത്രിയ്ക്കേണ്ടത് അച്ഛന്‍ നമ്പൂരിയുടെ കടമയാണെന്നുകൂടി തറപ്പിച്ചു പറഞ്ഞ് അന്തര്‍ജ്ജനം മകനെ ചീത്തവിളിച്ചുതുടങ്ങി.
എന്തിനാണ് ഈ പ്രശ്നത്തില്‍ മകനെ ചീത്ത വിളിയ്ക്കുന്നതെന്ന് നമ്പൂരിയ്ക്കുമനസ്സിലായില്ല.പെട്ടന്ന് നമ്പൂരിയുടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി.നമ്പൂരി കസേരയില്‍നിന്നെണീറ്റ് അന്തര്‍ജ്ജനത്തിന്റെ കയ്യില്‍നിന്നുകത്തുവാങ്ങി മേല്‍വിലാസം നോക്കി.ഉടതന്നെ നമ്പൂരി ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പിട്ടു.!!!
പിന്നീട് ആ നെടുവീര്‍പ്പ് രോഷത്തിന്റെ കൊടുംങ്കാറ്റായി മാറി !!
കാരണം, അത് നമ്പൂരിയുടെ മകന് വന്ന എഴുത്തായിരുന്നു!!!
🤣😂 നമ്പൂരിക്ക് അങ്ങേയറ്റം സുഖയിട്ടുള്ളതെന്താ ????അതോ, ഇരിങ്ങാലക്കുട ഉത്സവത്തിനങ്ങടെ പൂവാ!!!!
ന്ന്ട്ട്??? അതാ അങ്ങേയറ്റം സുഖയിട്ടുള്ള കാര്യം!!!ന്ന്ട്ട്??? പകല് മുഴോനും എഴുന്നള്ളത്തും മേളവും ഒട്ടന്തുള്ളലും കുറതിയാട്ടെവും ഞാണിന്മേല്‍ കളിയും ചാക്യാര്‍കൂത്തും ഒക്ക്യങ്ങട് കണ്ടു രാത്രി എഴുന്നള്ളിപ്പും കാണുക, അത് നല്ല രെസാന്നയ്! !!!അത് നല്ല രസാ. പക്ഷേങ്കില് അതോണ്ട് മാത്രെo സുഖം മുഴുവന്‍ ആവില്ല!!! .
സുഖം മുഴുവന്‍ ആവാന്‍ പിന്നെ എന്താ വേണ്ടേ???അത്താഴ ശിവേലി കഴിഞ്ഞു രാത്രിക്ക് വിളക്കു വെച്ചാ വിസ്തരിച്ചങ്ങട് കഥകളി കാണാ!!!!അത് സാധിക്കുമോ? ???സാധിക്കും.. ന്നാലും സുഖം മുഴുവേനാവില്യ. ഇങ്ങനെ ഉത്സവം എഴുസേം രാത്രീം പകലും ഒന്നും വിടാണ്ട് ഒക്കെ അങ്ങട് കണ്ടു പിറ്റേന്ന് വെളിച്ചമ്പോള്‍ ഇളവെയിലും കൊണ്ട് ഇല്ലതങ്ങട് മടെങ്ങുവ .. എന്നിട്ട് തല നിറചെന്ന തെയ്ച്ചങ്ങേട് കുളിക്ക്‌ാ.. എന്നിട്ട് സന്ത്യ വന്ടെനെവും തെവരോക്യ കഴിചൂന്നരുത്തി ചെന്നിരുന്നങ്ങട് പുളിച്ചമോരും കൂട്ടി വയറു നിറച്ചങ്ങട് ഉണ്ണുക!!!!
അയ്യോയെന്റെ നമ്പൂരി, പുളിച്ചമോരും കൂട്ടി ഉണ്നുന്നതത്ര സുഖ???ഉണ്നുന്നതല്ല, ഊണ് കഴിഞ്ഞെച്ചു കയ്യ് കഴുകീന്നു വരുത്തി ഓടിചെന്നൊരു കേടെതങ്ങേട് കിടെക്ക്‌ാ. ന്നിട്ട് ഉറകന്ഗഡ് ഉറങ്ങുവ!!!ഇപ്പോള്‍ മനസ്സിലായി ഉറങ്ങനത നംബൂരിക് ഏറ്റെവ് വലിയ സുഖല്യെ? ???അല്ല.. ഉച്ചക്ക് ഉന്നരായീന്നു അകതുല്ലൊരു ഒന്ന് കുലുകിവിളിച്ച നെര്യങ്ങട് കന്നുമിഴിക്കണ്ടാങ്ങേട് ഉണ്ണുക --- ന്ന്ട്ട് കയ്യ് കഴുകീന്നു വെരുതീട്ടു ഒന്നൂടെങ്ങുറങ്ങുവ!!!!എന്നിട്റെണ്ട നമ്പൂരി ഉറക്കെല്ലാം സുഖംന്നു പറഞ്ഞേ???ഉരെക്കെല്ലാം സുഖംനുല്ലോണ്ട് തന്നെ!!!പിന്നെന്താ നമ്പൂരിക്ക് അങ്ങേയറ്റം സുഖയിടുള്ള കാര്യം?അങ്ങനങ്ങേട് കിടെന്നുരെങ്ങുംപോള്‍ മൂത്രം മുട്ടന്‍ ചൂടും, എന്നലെന്നെക്യില്ല, കക്കൂട്ടില്‍ കയ്യും തിരിക്യങ്ങേട് കിടെക്കും!!!അപ്പോള്‍ മൂത്രേം മുട്ടികിടെക്കല്‍ നംബൂരിക് സുഘല്ല്‍യോ?എല്ലാര്ക്കും അത്വാല്ലതസുഖമനെ..???എനിക്കതസുഖ... അതോണ്ട് തീരെ നിവെര്‍ത്തില്യണ്ടായ.. പ്പോപൂവും കിടെക്കെലെന്നയലെന്നീട്ടോടി ഓവകതു ചെന്നു, ഇരിക്കന്കൂടെ നേരല്യതോണ്ട് നിന്നിട്ടന്നെ ശരോ........ന്നു അങ്ങ് ഒഴിക്ക്കാ. "അപ്പൊ ഉണ്ടെല്ലോ ഒരു സുഖം! ആ സുഖം പോലെ ഒരു സുഖം ! ഹായ് അതൊന്നുഅനുഭവിച്ചറിയെണ്ടേ തന്യ"!! 75) ഒരു നമ്പൂരി താന്‍ ഓണക്കാലത്ത് കഴിക്കുന്ന പഴ നുറുക്കിന്‍റെ കണക്ക് പറയുന്ന കൂട്ടത്തില്‍:" ഉത്രാടത്തിനു ഒരമ്പത് പഴനുറുക്ക് കഴിയ്ക്കും, തിരുവോണത്തിന് അത്രയൊന്നും അല്ലേയ്...വയറു നിറച്ചു കഴിയ്ക്കും...!"
Tag:
നമ്പൂരി ഫലിതങ്ങൾ | Namboori Phalithangal ആശുപത്രി ഫലിതങ്ങള്,നമ്പൂതിരി ഫലിതങ്ങൾ PDF,ഫലിത കഥകള്,ഫലിത നുറുങ്ങുകള്,കുഞ്ചന് നമ്പ്യാര് ഫലിതങ്ങള്,മുട്ടസ്സു നമ്പൂതിരി,വേളി ചടങ്ങുകള്,ബ്രാഹ്മണര് ചരിത്രം,namboothiri phalithangal namboothiri phalithangal malayalam jokes, jokes in malayalamfunny malayalam, jokes in malayalam, malayalam jokes, Namboori jokes, namboori phalithangal, namboothiri in malyalam, namboothiri phalithangal, nampoothiri jokes,