ശിശുദിനം പ്രസംഗം മലയാളം

0



#ShishuDinam #Shishudinampeech #speechmalayalam 

ശിശുദിനം പ്രസംഗം മലയാളം | Shishu Dinam Speech In Malayalam,


ബഹുമാനപ്പെട്ട അദ്ധ്യക്ഷൻ, വിശിഷ്ടാതിഥികളേ, പ്രിയമുള്ള പ്രിയ സഹപാഠികളേ, ഏവർക്കും എന്റെ നമസ്കാരം.ഇന്ന്  നവംബര്‍ പതിനാല്. നമ്മള്‍ ഈ ദിനം ശിശുദിനമായി ആചരിക്കുന്നു. ഈ ദിവസത്തിന്റെ പ്രത്യേകതയെന്താണെന്നറിയാമോ കൂട്ടുകാരെഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹാർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ആണ്‌ ശിശുദിനമായി ആഘോഷിക്കുന്നതെന്ന്‌ ചങ്ങാതിമാർക്ക്‌ അറിയാമല്ലോ. അന്തർദേശീയ ശിശുദിനം നവംബർ 20നാണ്‌. 117 രാജ്യങ്ങൾ പല ദിവസങ്ങളിലായി ശിശുദിനം ആഘോഷിക്കുന്നുണ്ടത്രെ! കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന വി കെ കൃഷ്‌ണമേനോനാണ്‌ അന്തർദേശീയ ശിശുദിനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്‌. 1954 ൽ ഐക്യരാഷ്‌ട്രസഭ അത്‌ അംഗീകരിക്കുകയും ചെയ്‌തു. 1889 ൽ ജനിച്ച നെഹ്‌റു കുരുന്നിലേ നല്ല വായനാശീലമുള്ള കൂട്ടത്തിലായിരുന്നു. അതുകൊണ്ട്‌ തന്നെ ബുദ്ധിമാനും. പതിനൊന്നാം വയസിൽ എഫ്‌ ടി ബ്രൂക്ക്‌ എന്ന അധ്യാപകൻ നെഹ്‌റുവിനെ വളരെയേറെ സ്വാധീനിച്ചു. അങ്ങനെയാണ്‌ വിദേശ ഭാഷാ സാഹിത്യത്തിലേക്ക്‌ അദ്ദേഹം ആകൃഷ്‌ടനാകുന്നത്‌.

ആഘോഷങ്ങൾ എന്നും ചാച്ചാജിയുടെ ഹരമായിരുന്നു. അതിനേക്കാളേറെ കൊച്ചു ചാച്ചാജിക്ക്‌ പ്രിയം ആണ്ടിലൊരിക്കൽ വന്നുചേരാറുള്ള പിറന്നാളായിരുന്നത്രേ. അന്ന്‌ വിശേഷപ്പെട്ട ഇനം ഉടുപ്പുമണിഞ്ഞ്‌ തനിക്ക്‌ വന്നുചേരുന്ന സമ്മാനങ്ങളും പ്രതീക്ഷിച്ചിരിപ്പാകും. വൈകുന്നേരം വിശേഷപ്പെട്ട ഇനം പാർട്ടിയുമുണ്ടാകും. ആഘോഷങ്ങൾ ആഹ്ളാദത്തോടെ വന്നുചേരുമ്പോൾ കൊച്ചു നെഹ്‌റുവിന്‌ ഒരു പരാതി ഉണ്ടാകും. ഇനി ഇങ്ങനെയൊരു ഹർഷാരവമുണ്ടാകാൻ ഒരു വർഷം കാത്തിരിക്കണമല്ലോ എന്ന്.  

പനിനീർ പൂക്കളുടെ ആരാധകനായിരുന്നു ചാച്ചാജിയെന്ന്‌ ചങ്ങാതിമാർക്കറിയാമല്ലോ. `റോസാപ്പൂവപ്പൂപ്പൻ` എന്ന വിശേഷണം തന്നെ അങ്ങനെ ഉണ്ടായതത്രെ. ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുമ്പോഴും കുഞ്ഞുങ്ങളോടൊപ്പം ചിലവഴിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പൂന്തോട്ടത്തിൽ വിടർന്നു നിൽക്കുന്ന പൂക്കളെപ്പോലെയായിരുന്നു ചാച്ചാജിയുടെ കാഴ്‌ചയിൽ കുട്ടികൾ. പൂന്തോട്ടത്തിലെ ചെടികളെ ശുശ്രൂഷിക്കുന്നതുപോലെ കുഞ്ഞുങ്ങളെയും പരിലാളിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ഭാവിപൗരന്മാരായ അവർക്കുണ്ടാകുന്ന ദോഷങ്ങൾ രാജ്യത്തെയും ബാധിക്കുമെന്നായിരുന്നു ചാച്ചാജി പറഞ്ഞിരുന്നത്‌.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‌ ശബ്‌ദമുയർത്തിയതിന്‌ നെഹ്‌റുവിനെ ജയിലിലടച്ച സംഭവം ചങ്ങാതിമാർ കേട്ടിരിക്കുമല്ലോ. ജയിലിൽ വച്ചായിരുന്നു അദ്ദേഹം തന്റെ പ്രസിദ്ധമായ `ഇന്ത്യയെ കണ്ടെത്തൽ` എന്ന ഗ്രന്ഥം രചിക്കുന്നത്‌. അതുപോലെ തന്റെ പ്രിയ മകൾ ഇന്ദിരയ്‌ക്കയച്ച കത്തുകൾ പിന്നീട്‌ `ഒരച്ഛൻ മകൾക്കയച്ച കത്തുകൾ` എന്നപേരിലും പ്രസിദ്ധമായിരുന്നു. ജയിലിനകത്തുവച്ചും ചാച്ചാജി മാതൃഭൂമിയെ സ്‌നേഹിച്ചിരുന്നൂ.

തിഹാർ ജയിലിൽ നെഹ്‌റുവിനും മറ്റു തടവുകാർക്കും കിട്ടിയിരുന്ന ആഹാരത്തിൽ കല്ലുകൾ ധാരാളമുണ്ടായിരുന്നു. ഒരിക്കൽ ജയിൽ സൂപ്രണ്ടിനോട്‌ അദ്ദേഹം വളരെ കൗതുകത്തോടെ ഇങ്ങനെ പറഞ്ഞു:  “മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ചതിനാണല്ലോ എന്നെയും എന്റെ കൂട്ടുകാരെയും ബ്രിട്ടീഷ്‌ സർക്കാർ ജയിലിലിട്ടിരിക്കുന്നത്‌. എന്നാൽ, ഇവിടെക്കിടന്നും ഞങ്ങൾ അത്‌ വളരെ ഭംഗിയായി നിറവേറ്റുന്നുണ്ട്‌…”

സൂപ്രണ്ടിന്‌ അതിശയമായി.  ഇവർ രാത്രിയോ, മറ്റോ ജയിൽ ചാടുന്നുണ്ടാകുമോ?

സൂപ്രണ്ടിന്റെ മുഖം ശ്രദ്ധിച്ചപ്പോൾ, നെഹ്‌റു സരസമായി സംഗതി വിവരിച്ചു:

“ഞങ്ങൾക്ക്‌ കിട്ടുന്ന ആഹാരത്തിൽ നിറയെ കല്ലും മണ്ണുമാ… അതാവട്ടെ, ഞങ്ങളുടെ മാതൃഭൂമിയിൽ നിന്നുള്ളതാണ്‌. അതല്ലേ നിത്യവും ഞങ്ങൾ കടിച്ചും ഇറക്കിയും സേവനമാക്കുന്നത്‌”,

ചാച്ചാ നെഹ്‌റുവിന്റെ ഉചിതമായ പ്രയോഗം കേട്ട സൂപ്രണ്ട്‌ ചിരിച്ചുപോയി.

  പ്രധാനമന്ത്രിയായിരിക്കുമ്പോഴും കുട്ടികളുമായി ഇടപഴകാൻ അദ്ദേഹത്തിനു ഉത്സാഹമായിരുന്നുവെന്ന്‌ നേരത്തെ സൂചിപ്പിച്ചുവല്ലോ. ഒരിക്കൽ അത്തരമൊരു പരിപാടിയിൽ ഒരു പെൺകുട്ടി എഴുന്നേറ്റുനിന്നുകൊണ്ട്‌ ചോദിച്ചു.

`ചാച്ചാജി, ആൺകുട്ടികളെയാണോ പെൺകുട്ടികളെയാണോ അങ്ങേക്ക്‌ കൂടുതലിഷ്‌ടം…`

ഉടനെ മന്ദഹസിച്ചുകൊണ്ട്‌ റോസാപ്പൂവപ്പൂപ്പൻ മറുപടി പറഞ്ഞു:

`ഇവിടെ കൂടുതലുളളത്‌ പെൺകുട്ടികളാണല്ലോ. അതുകൊണ്ട്‌ പെൺകുട്ടികളെയാണ്‌ എനിക്ക്‌ കൂടുതലിഷ്‌ടം.`

  തന്റെ ആത്മകഥയിൽ ചാച്ചാജി എഴുതിയത്‌ വായിച്ചാൽ നമുക്ക്‌ അതിശയവും അഭിമാനവും തോന്നും. `ഞാനും കൂട്ടുകാരും ജയിലിൽ വെറും നിലത്തുകിടന്നാണ്‌ ഉറങ്ങിയിരുന്നത്‌. തടിയന്മാരായ എലികൾ മുഖത്തുകൂടെയും ശരീരഭാഗങ്ങളിലൂടെയും ഓടിപ്പാഞ്ഞുപോകുമ്പോൾ ഞങ്ങൾ ഞെട്ടിയുണരുമായിരുന്നു…` 

 അങ്ങനെയാണ്‌ മഹാത്മജിയും മറ്റുള്ള ആയിരക്കണക്കിന്‌ സ്വാതന്ത്ര്യസമരപ്പോരാളികളും നമ്മുടെ രാജ്യത്തിന്‌ മഹാസ്വാതന്ത്ര്യം നേടിത്തന്നത്‌ എന്നതും ഈ ശിശുദിനത്തിൽ നമ്മൾ മറന്നുകൂടാ.. ചങ്ങാതിമാരേ. 



Tags:


shishu dinam,ശിശു ദിനം പ്രസംഗം,ശിശു ദിനത്തിനെ കുറിച്ച്,ശിശുദിനം പതിപ്പ്,ശിശു ദിന പോസ്റ്റര്,ജവഹര്ലാല് നെഹ്റു,ഗാന്ധിജി ജവഹര്ലാല് നെഹ്റു വിനെ ആദ്യമായി കണ്ടു മുട്ടിയത് ഏത് വര്ഷം ആയിരുന്നു,ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്,ശിശുദിനം മുദ്രാവാക്യം,Children's day dance IN Malayalam,Children's Day Song in English Lyrics,Sisudinam song,songs for children's day,children's day song with lyricsshishu dinam poster malayalam,childrens day english songs mp3 download,top 10 songs for children's day in english,children's day speech,children's day 2021 in india,children's day celebration,children's day 2021 japan,children's day essay,14 november children's day,when is children's day in mexico,children day 2020,short speech on children's day,children's day speech in english,children's day speech in english 2021,children's day speech 2020,children's day speech for teachers,children's day speech pdf,children's day speech by principal,children's day speech in english pdf,Children’s Day speech in Malayalam,Nehru Letter For Kids,shishidinam,Children's Day,ശിശു ദിനം,ശിശുദിന പാട്ട്,ശിശുദിനം പ്രസംഗം കുട്ടികള്ക്ക്,ശിശുദിനം പ്രസംഗം കുട്ടികൾക്ക്,കുട്ടികൾക്ക് ശിശുദിനത്തിൽ കിടിലൻ പ്രസംഗം | Nehru Speech in Malayalam | Children's Day | School Bell,childrens day speech,childrens day song,childrens day,ശിശുദിനം പ്രസംഗം മലയാളം,sisudinam malayalam songs lyrics,ശിശുദിനം പ്രസംഗം കുട്ടികള്ക്ക്,ശിശുദിന പ്രസംഗം,nanma roopi yaya daivame lyrics,ശിശു ദിനം പ്രസംഗം,children's day speech in malayalam pdf,ശിശു ദിനം പ്രസംഗം മലയാളം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top