2023 അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ വിജ്ഞാപനം പുറത്തിറങ്ങി.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 26ന് നടക്കും. പേപ്പർ ഒന്ന് പരീക്ഷ രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് 12വരെയും പേപ്പർ 2 പരീക്ഷ ഉച്ചയ്ക്ക് 1.15 മുതൽ 3വരെയും നടക്കും. ടൈം ടേബിളും വിശദവിവരങ്ങളും അടങ്ങിയ പരീക്ഷ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റ് https://pareekshabhavan.kerala.gov.in/ ൽ ലഭ്യമാണ്. സ്കൂൾ രജിസ്ട്രേഷൻ മാർച്ച് 22ന് ആരംഭിക്കും.
എൽ.എസ്.എസ്. പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത
👉 കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ (ഗവൺമെൻ്റ്/എയ്ഡഡ്/അംഗീകാരമുള്ള അൺഎയ്ഡഡ്) ഈ അധ്യയന വർഷം നാലാം ക്ലാസ്സിൽ പഠിക്കുന്നവരും രണ്ടാം ടേം പരീക്ഷയിൽ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങൾക്ക് എേഗ്രഡ് നേടിയിട്ടുള്ളവരുമായ വിദ്യാർത്ഥികൾ ഈ പരീക്ഷയെഴുതാൻ യോഗ്യരാണ്.
👉 മേൽ പറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മാത്രം ബിേഗ്രഡ് ആയ കുട്ടികൾ ഉപജില്ലാതല കലാ–കായിക–പ്രവൃത്തി പരിചയ ഗണിത സോഷ്യൽസയൻസ് മേളകളിൽ ഏതെങ്കിലും ഇനത്തിൽ എ േഗ്രഡോ ഒന്നാം സ്ഥാനമോ നേടിയിട്ടുണ്ടെങ്കിൽ അവർക്കും പരീക്ഷ എഴുതാവുന്നതാണ്.
👉 ഈ പരീക്ഷയ്ക്ക് കുട്ടികൾ ഫീസ് അടയ്ക്കേണ്ടതില്ല. അർഹതയുള്ള കുട്ടികളുടെ പേരു വിവരങ്ങൾ സ്കൂൾ ഹെഡ ്മാസ്റ്റർ ഓൺലൈനായി 22/03/2023 മുതൽ 30/03/2023 വരെ രജിസ്റ്റർ ചെയ്യേണ്ടതാണ്.