രസകരമായ മലയാളം കടങ്കഥകൾ - Funny Malayalam Kadamkadha With Answers

0




👉     അങ്ങോട്ടൊന്നാടി ഇങ്ങോട്ടൊന്നാടി നേരെ നിന്നു സത്യം പറയും ഞാനാര്‌ ?

✅     ത്രാസ്സ്‌


👉     അകന്നു നിന്നു നോക്കിക്കാണും കണ്ടതെല്ലാം ഉളളിലാക്കും

✅     ക്യാമറ


👉     അകലമില്ലാത്തില, ഞെട്ടില്ലാത്തില, പുറമില്ലാത്തില വട്ടത്തിൽ

✅     പപ്പടം


👉     അട്ടത്തിട്ടൊരു കൊട്ടത്തേങ്ങ കൂട്ടിപ്പിടിക്കാൻ ഞെട്ടില്ല

✅     കോഴിമുട്ട


👉     അടികിണ്ണം നടുവടി മേൽ കുട

✅     ചേന


👉     അപ്പംപോലെ തടിയുണ്ട്‌ അല്‌പം മാത്രം തലയുണ്ട്‌ മെല്ലെ പോകും അവനാര്‌

✅     ആമ


👉     അവിടെ കണ്ടു ഇവിടെ കണ്ടു ദാ പോയ്‌….

✅     മിന്നാമിനാങ്ങ്‌


👉     അരയുണ്ട്‌ കാലുണ്ട്‌ കാൽപാദമില്ല

✅     പാന്റ് 


👉     അരയോളം നീറ്റിൽ നിന്ന്‌ അഴകുളള മകളെ പെറ്റു, മക്കളകത്തും അമ്മപുറത്തും

✅     നെല്ല്‌


👉     അടിയിൽ വട്ടക്കിണ്ണം മേലെ പച്ചപ്പന്തൽ

✅     ചേന


👉     അന്തിയാവോളം അകത്തോ പുറത്തോ അന്തിയായാലോ പുറത്തു തന്നെ

✅     ഉമ്മറപ്പടി


👉     അടയ്‌ക്കും തുറക്കും കിങ്ങിണിപ്പത്തായം

✅     കണ്ണ്‌


👉     അച്ഛനും അമ്മയും സൂര്യനും കടലും മകളെ മാലോകർക്കെല്ലാം വേണം കൂടിയാൽ തെറ്റ്‌ കുറഞ്ഞാൽ തെറ്റ്‌

✅     ഉപ്പ്‌


👉     അമ്മ പരന്നിട്ട്‌ മകൾ ഉരുണ്ടിട്ട്‌

✅     അമ്മി


👉     അടിയ്‌ക്കു കൊടിത്താൽ മുടിയ്‌ക്കു ഫലിക്കും

✅     തെങ്ങ്‌


👉     അടുക്കളക്കോവിൽ മൂന്നുണ്ട്‌ തേവര്‌

✅     അടുപ്പ്‌


👉     അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു

✅     എലി


👉     അമ്പാട്ടെ പട്ടിയ്‌ക്ക്‌ മുമ്പോട്ട്‌ വാല്‌

✅     ചിരവ


👉     അകത്തേയ്‌ക്കുപോകുമ്പോൾ നാലുനിറം തിരിച്ചു വരുമ്പോൾ ഒരു നിറം

✅     മുറുക്കാൻ


👉     അമ്മ കുരുന്നനെ മകൾ മിനുങ്ങനെ മകളുടെ മകളൊരു മാണിക്യക്കല്ല്‌

✅     ചക്ക, ചുള, കുരു


👉     അമ്മയെ ഉമ്മവെച്ചു മകൻ വെന്തുമരിച്ചു

✅     തീപ്പെട്ടിക്കൊളളി


👉     അമ്മ കല്ലിലും മുളളിലും മകൾ കല്യാണ പന്തലിൽ

✅     വാഴ


👉     അമ്മ കറുമ്പി മകളു വെളുമ്പി മകളുടെ മകളൊരു സുന്ദരിക്കോത

✅     വെളളില


👉     അമ്മകിടക്കും മകളോടും

✅     അമ്മി, അമ്മിക്കുട്ടി


👉     അഴിയെറിഞ്ഞ അമ്പലത്തിൽ കിളിയിരുന്ന്‌ കൂത്താടുന്നു

✅     നാവ്‌


👉     അടിക്കൊരുവെട്ട്‌, നടുക്കൊരു കെട്ട്‌, തലയ്‌ക്കൊരു ചവിട്ട്‌

✅     നെല്ല്‌ കൊയ്‌തു മെതിയ്‌ക്കുക


👉     അടയുടെയുളളിൽ പെരുമ്പട

✅     തേനീച്ച


👉     കുഴിച്ചിട്ടാൽ ചീയില്ല വേവിച്ചാൽ വേവില്ല ചുട്ടാൽ കരിയും

✅     തലമുടി


👉     അമ്മയ്‌ക്കുവാലില്ല തലയില്ല മകൾക്കു വാലുണ്ട്‌ തലയുണ്ട്‌

✅     തീപ്പെട്ടി


👉     അക്കരെ നില്‌ക്കും കൊക്കമ്പി ഇക്കരെ നില്‌ക്കു കൊക്കമ്പി കടലിൽ ചാടും കൊക്കമ്പി കുട ചൂടിക്കും കൊക്കമ്പി ആരെന്നു പറയാമോ..?

✅     സൂര്യൻ


👉     അങ്ങേലുണ്ടൊരു അമ്മാവൻ കായ്‌ക്കാത്ത പൂക്കാ ഇലതിന്നും

✅     വെറ്റില


👉     അമ്പാട്ടെ പട്ടിക്ക്‌ വയറ്റിൽ വാല്‌

✅     കിണ്ടി


👉     അങ്ങേ വീട്ടിലെ മുത്തശ്ശിയക്ക്‌ ഇങ്ങേ വീട്ടിൽ മുറ്റമടി

✅     മുള


👉     അമ്മയെകുത്തി മകൻ മരിച്ചു

✅     തീപ്പെട്ടി


👉     അമ്മ തൊട്ടാലും അമ്മയെ ത്ട്ടാലും മകനു മരണം തന്നെ നിശ്‌ചയം

✅     തീപ്പെട്ടിക്കൊളളി


👉     അവിടെക്കുത്തി ഇവിടെക്കുത്തി ​‍ാമ്പലവും കടത്തിക്കുത്തി

✅     ഞാറുനടീൽ


👉     അടിചെടി, നടുകായ, തലയിൽ ചെടി

✅     കൈതച്ചക്ക


👉     അടിയിൽ മുളളുണ്ട്‌, നടുവിൽ കാടുച്‌ തലയിൽ പൂവുളള ജീവിയേത്‌…?

✅     പൂവൻ കോഴി


👉     അനേകം മതിൽ കെട്ടി അതിനകത്തൊരു വെളളിവടി

✅     വാഴപ്പിണ്ടി


👉     അക്കരെനിൽക്കും കൊമ്പൻ കാളയ്‌ക്ക്‌ അറുപത്തിരണ്ടു മുടിക്കയറ്‌

✅     മത്തത്തണ്ട്‌


👉     അക്കരനിൽക്കും തുഞ്ചാണി ഇക്കരെ നിൽക്കും തുഞ്ചാണി കൂട്ടിമുട്ടും തുഞ്ചാണി

✅     കൺപോള


👉     അകത്തുചെന്നാൽ പിച്ചുംപേയും

✅     മദ്യം


👉     അകലെയുണ്ടൊരു പൂന്തോട്ടം രാത്രിയിൽ മാത്രം പൂത്തുലയും

✅     നക്ഷത്രങ്ങൾ


👉     അക്കരവീട്ടിലെ തെക്കേത്തൊടിയിൽ ചക്കരകൊണ്ടൊരു തൂണുണ്ട്‌. തൂണിനകത്തൊരു നൂലുണ്ട്‌ നൂലുവലിച്ചാൽ തേനുണ്ട്‌

✅     തെച്ചിപ്പൂവ്‌


👉     അമ്മയിലുണ്ട്‌ മമ്മിയിലില്ല. പമ്പയിലുണ്ട്‌ പുഴയിലില്ല. കലത്തിലുണ്ട്‌ കുടത്തിലില്ല. മൂന്നക്ഷരമുളള ഞാനാര്‌…? പറഞ്ഞാൽ നാടുതരാം രാജാവിന്റെ മകളെ തരാം പറഞ്ഞില്ലെങ്കിൽ നൂറുകടം

✅     അമ്പലം


👉     അച്ഛനെ പേടിയിലമയെപേടിയുണ്ടെലാർക്കുമവൻ ഏറ്റവുമുറ്റബന്ധു

✅     ഉപ്പ്‌


👉     അകലത്തെമുറ്റം അടിയ്‌ക്കാറില്ല

✅     ആകാശം


👉     ആയിരത്തിലുണ്ട്‌ മൂന്നിലില്ല. പനയിലുണ്ട്‌ പറയിലില്ല

✅     ആന


👉     ആടുകേറാമല ആനകേറാമല ആയിരം കാന്താരി പൂത്തിറങ്ങി

✅     നക്ഷത്രങ്ങൾ


👉     ആനയ്‌ക്കും നിലയില്ല പാപ്പാനും നിലയില്ല അമ്പാടിക്കണ്ണന്‌ അരയ്‌ക്കുവെളളം

✅     തവള


👉     ആണിക്കാലിൽ വട്ടം തിരിയും മൊട്ടത്തലയൻ കുട്ടപ്പൻ

✅     പമ്പരം


👉     ആദ്യം പൊന്തിപ്പൊന്തി പിന്നെ തൂങ്ങിത്തൂങ്ങി

✅     വാഴക്കുല


👉     ആടിയാടി അഴകനെ പെറ്റു

✅     നെല്ല്‌


👉     ആരുംകേറാ മരത്തിൻമേൽ ഇത്തിരിയുളേളാനോടിക്കേറും

✅     നീറ്‌ (പുളിയെറുമ്പ്‌)


👉     ആശാരി മൂശാരി തൊടാത്ത മരം വെളളത്തിലിട്ടാൽ ചീയാമരം

✅     മുതല


👉     ആദ്യം കുന്തം പിന്നെക്കുഴല്‌ പിന്നെക്കൊടി

✅     വാഴയില


👉     ആനയെ തളയ്‌ക്കാൻ മരമുണ്ട്‌ ജീരകം പൊതിയാൻ ഇലയില്ല

✅     പുളിമരം


👉     ആനക്കൊമ്പിൽ നെടിയരി നിറയെ

✅     തെങ്ങിൻ പൂക്കൂല


👉     ആയിരംകുഞ്ഞുങ്ങൾക്കൊരരഞ്ഞാൺ

✅     ചൂല്‌


👉     ആനയെവെല്ലും വമ്പൻ ആരേയുംവെല്ലും വമ്പൻ വെളളം കണ്ടാൽ പത്തിമടക്കും

✅     അഗ്നി


👉     ആയിരം കണ്ണൻ ആറ്റിൽച്ചാടി

✅     വല


👉     ആയിരം കുറയരി അതിലൊരുനെടിയരി

✅     നക്ഷത്രങ്ങളും ചന്ദ്രക്കലയും


👉     ആരും നുളാനൂറ്റയിലൂടെ ആളൊരു ചിന്നൻ പാഞ്ഞു നടക്കും

✅     സൂചി


👉     ആയിരംവളളി അരുമവളളി അമ്മയ്‌ക്കതിനോടെന്തിഷ്‌ടം

✅     തലമുടി


👉     ആയിരം തിരികത്തിജ്വലിച്ചുനിന്നു അന്തിയായപ്പോളണഞ്ഞുപോയി

✅     സൂര്യൻ


👉     ആമരം ഈമരം വലിയമരം കാക്കയ്‌ക്കിരിക്കാൻ തണലില്ല

✅     പുക


👉     ആയിരം തച്ചന്മാർ തട്ടിക്കൂട്ടിയകൊട്ടാരത്തിന്‌ തുളകൾ നിറയെ

✅     തേനീച്ചക്കൂട്‌


👉     ആയിരം തിരിപൊളിച്ചു അതിനുളളിൽ വെളളിവടി

✅     വാഴപ്പിണ്ടി


👉     ഇത്തിരി മുറ്റത്തഞ്ചു കഴുക്കോൽ

✅     കൈവിരലുകൾ


👉     ഇരുട്ടിൽ തെളിയും കുഞ്ഞിക്കൂനൻ

✅     മിന്നാമിനുങ്ങ്‌


👉     ഇരുട്ടുകോരി വെയിലത്തിട്ടു

✅     എളള്‌


👉     ഈച്ചതൊടാത്തൊരിറച്ചിക്കഷ്‌ണം

✅     തീക്കട്ട


👉     ഇലയില്ലാത്തൊരു പൂവില്ലാത്തൊരു കായില്ലാത്തെകരിവളളി

✅     തലമുടി


👉     ഇരുട്ടുകാട്ടിൽ കുരുട്ടുപന്നി

✅     പേൻ


👉     ഇട്ടാൽ പൊട്ടാത്ത ഇംഗ്ലീഷ്‌ മുട്ട

✅     കടുക്‌


👉     ഇമ്മിണിയമ്മ കണ്ണെഴുതി

✅     കുന്നിക്കുരു


👉     ഇരുട്ടുപോക്കി ഇല്ലിക്കൊമ്പേൽ ഇപ്പാത്തിക്കിരി തീകൂട്ടി

✅     മിന്നാമിനുങ്ങ്‌


👉     ഇങ്ങേലുണ്ടൊരു കുണ്ടൻ ചെമ്പ്‌ അങ്ങേലുണ്ടൊരു വട്ടച്ചെമ്പ്‌ എടുക്കാനും മാറ്റാനും പറ്റില്ല

✅     കിണറും കുളവും


👉     ഇത്തിരിമുറ്റത്തഞ്ചമുരുക്ക്‌ അഞ്ചമുരുക്കിലും കൊച്ചുമുരുക്ക്‌

✅     കൈപ്പത്തി-അഞ്ചുവിരൽ, അഞ്ചുനഖം


👉     ഇത്തിരി മുണ്ടൻ ഒറ്റക്കണ്ണൻ

✅     കുന്നിക്കുരു


👉     ഇവിടെ ഞെക്കിയാലവിടെക്കറങ്ങും

✅     ഫാൻ


👉     ഇലയില്ല പൂവില്ല ചില്ലയില്ല ചോട്ടിൽ ചെന്നാൽ പെറുക്കിത്തിന്നാം

✅     ഉരൽ


👉     ഇല്ലിമേലായിരം പല്ലിമുട്ട

✅     നെല്ലിക്ക


👉     ഇപ്പോൾ കുത്തിയ പുത്തൻ കിണറിൽ ഇത്തിരിയേറെ കുളപ്പരല്‌

✅     അരിതിളയ്‌ക്കുക


👉     ഇരുവരിപ്പെണ്ണുങ്ങൾ സുന്ദരിക്കോതകൾ ഇരുവരുമൊരുമിച്ചേകരയാറുളളു

✅     കണ്ണ്‌


👉     ഇരുട്ടാട്ടിയാൽ എണ്ണകിട്ടും

✅     എളള്‌


👉     ഇടവഴിയിലൂടെ കരിവടിയോടി

✅     പാമ്പ്‌


👉     ഈച്ചതൊടാത്തൊരിറച്ചിക്കഷ്‌ണം പൂച്ചതൊടാത്തൊരിറച്ചിക്കഷ്‌ണം തൊട്ടാൽ നക്കുമിറച്ചിക്കഷ്‌ണം

✅     തീക്കട്ട


👉     ഉച്ചിക്കുടുമൻ ചന്തയ്‌ക്കുപോയി

✅     ഉലക്ക


👉     ഉണ്ണൂലിപെണ്ണിന്‌ ഒരിക്കലേപേറുളളു

✅     വാഴ


👉     ഉണ്ണാത്തരമ്മയ്‌ക്ക്‌ ഉടലെല്ലാം പെരുവയറ്‌

✅     വൈക്കോൽത്തുറു


👉     ഉരുട്ടാം പിരട്ടാം എടുക്കാൻ വയ്യ

✅     കൃഷ്‌ണമണി


👉     ഊതിയാലണയില്ല, മഴയത്തുമണിയില്ല എണ്ണ കൂടാതെ വിളക്കുകത്തും

✅     ഇലക്‌ട്രിക്‌ ബൾബ്‌


👉     ഉണ്ണുന്നുണ്ട്‌ ഉറങ്ങുന്നുണ്ട്‌ കണ്ണടയ്‌ക്കില്ല

✅     മത്സ്യം


👉     ഉണ്ടോനുണ്ടോൻ ഊരേൽ തോണ്ടി

✅     ചുണ്ണമ്പു തേയ്‌ക്കുന്നത്‌


👉     ഉണ്ടാക്കുന്നവൻ ഉപയോഗിക്കുന്നില്ല, ആവശ്യക്കാരൻ വാങ്ങുന്നില്ല, ഉപയോഗിക്കുന്നവൻ അറിയുന്നില്ല.

✅     ശവപ്പെട്ടി


👉     എല്ലെട്ടുണ്ട്‌ കാലൊന്നേയുളളു, നാടൊട്ടുക്കും പോകുന്നവനാര്‌…?

✅     ശീലക്കുട


👉     എന്നും കുളിക്കും മഞ്ഞനീരാടും എന്നാലും കാഴ്‌ചയിൽ കാക്കപോലെ

✅     അമ്മിക്കല്ല്‌


👉     എന്റെയമ്മയ്‌ക്ക്‌ തോളോളംവള

✅     കവുങ്ങ്‌


👉     എണ്ണക്കുഴിയിൽ ഞാറപ്പഴം

✅     കൃഷ്‌ണമണി


👉     എന്റെ കാളയ്‌ക്ക്‌ വയറ്റിൽ കൊമ്പ്‌

✅     കിണ്ടി


👉     എല്ലാമരത്തേലും കേറുമണ്ണാൻ ശാശൂമരത്തേലടുക്കില്ല

✅     പുക


👉     എവിടേം ചെല്ലും ബഹളമുണ്ടാക്കും പിടികൊടുക്കില്ല

✅     കാറ്റ്‌


👉     എന്റെ പായമടക്കിയാലും മടക്കിയാലും തീരില്ല

✅     ആകാശം


👉     എഴുത്തുണ്ട്‌ പുസ്‌തകമല്ല, ചിത്രമുണ്ട്‌ ചുവരല്ല, വട്ടത്തിലാണ്‌ ചക്രമല്ല

✅     നാണയം


👉     എല്ലില്ലാപക്ഷിയ്‌ക്ക്‌ വാലിൻമേൽ എല്ല്‌

✅     വഴുതിനങ്ങ


👉     ഒറ്റക്കാലനൊരപ്പത്തലയൻ, നിന്നുതിരിഞ്ഞിട്ടാർപ്പും വിളിയും

✅     കടകോൽ


👉     ഒരമ്മയ്‌ക്ക്‌ മൂന്നു മുല

✅     അടുപ്പ്‌


👉     ഒരുപക്ഷിക്കായിരം കണ്ണ്‌

✅     നക്ഷത്രങ്ങളുള്ള ആകാശം


👉     ഒറ്റക്കാലൻ രാജാവിന്‌ ഓടാക്കുതിരകൾ രണ്ടെണ്ണം

✅     കുട


👉     ഒരാൾക്ക്‌ കാലിലും തൊപ്പി, തലയിലും തൊപ്പി

✅     ഉലക്ക


👉     ഒരു കലത്തിൽ രണ്ടു കറി

✅     മുട്ട


👉     ഒരാളെ ഏറ്റാൻ മൂന്നാള്‌

✅     അടുപ്പ്‌


👉     ഒരമ്മ എന്നും വെന്തും നീറിയും

✅     അടുപ്പ്‌


👉     ഒരമ്മ പെറ്റതെല്ലാം വിറച്ചു വിറച്ച്‌

✅     ആലില


👉     ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര്‌

✅     അടയ്‌ക്ക


👉     ഒരമ്മ പെറ്റതെല്ലാം വെളളപ്പട്ടാളം

✅     ചിതൽ


👉     ഒരം​‍്‌ം പെറ്റമക്കളെല്ലാം നരച്ചുനരച്ച്‌

✅     കുമ്പളങ്ങ


👉     ഒറ്റക്കണ്ണൻ ചന്തയ്‌ക്കുപോയി

✅     അടയ്‌ക്ക


👉     ഓടിച്ചെന്നൊരു കുണ്ടിൽച്ചാടിവയറുനിറച്ചുകുടിച്ചു കയറി അപ്പടിയുടനെഛർദിച്ചു

✅     വെളളം കോരുന്നത്‌


👉     ഓടും കുതിര ചാടും കുതിര വെളളം കണ്ടാൽ നിൽക്കും കുതിര

✅     ചെരുപ്പ്‌


👉     ഒരു മുനിതേങ്ങകൊണ്ട്‌ നാടാകെ കല്യാണം

✅     ചന്ദ്രനും നിലാവും


👉     ഓടാത്തമ്മയ്‌ക്കോടും കുട്ടി

✅     അമ്മിക്കുട്ടി


👉     ഓടാറുണ്ട്‌ കാലില്ല കരയാറുണ്ട്‌ കണ്ണില്ല

✅     മേഘം


👉     ഒരു പെട്ടിനിറച്ച്‌ കറുത്ത തൊപ്പിക്കാർ

✅     തീപ്പെട്ടിക്കൊളളി


👉     ഒരാളെയേറ്റാൻ നാലാൾ

✅     കട്ടിൽ


👉     ഒരു കുന്തത്തിൽ ആയിരം കുന്തം

✅     ഓലമടൽ


👉     ഒരു കോമ്പത്തൊരുകുടംചോര

✅     തെച്ചിപ്പൂവ്‌


👉     ഒരുനേരംപിന്നിൽ നിൽക്കും ഒരു നേരം മുന്നിൽ നിൽക്കും

✅     നിഴൽ


👉     ഒറ്റത്തടിമരമാണേ, വേരില്ലാമരമാണേ, തുഞ്ചത്തുകാണ്മതെന്തേ..? ഇലയോ, പൂവോ..?

✅     കൊടിമരവും കൊടിയും


👉     കപ്പയിലില്ല കുപ്പയിലുണ്ട്‌, ചൊവ്വയിലില്ല തിങ്കളിലുണ്ട്‌, ശശിയിലില്ല രവിയിലുണ്ട്‌ മൂന്നക്ഷരമുളള അവനാര്‌?

✅     താമര


👉     കടകടാ കുടുകുടു നടുവിലൊരു പാതാളം

✅     ആട്ടുകല്ല്‌


👉     കടലുകൾതാണ്ടി കറങ്ങിവരുന്ന ചെമ്പൻ പടയുടെ പേരുപറ. പറഞ്ഞില്ലെങ്കിൽ നൂറുകടം

✅     ചെമ്മീൻ


👉     കണ്ടാൽ കുരുടൻ കാശിനു മിടുക്കൻ

✅     കുരുമുളക്‌


👉     കൊച്ചിലുണ്ടൊരു കൊച്ചമ്മ കുപ്പായമിട്ടു മുറുക്കി മുറുക്കി

✅     ഉളളി


👉     കൊടുത്തു മുടിഞ്ഞു ജീവൻ പോയി

✅     മഹാബലി


👉     കണ്ടാൽ വണ്ടി തൊട്ടാൽ ചക്രം

✅     തേരട്ട


👉     കണ്ടംമുണ്ടം കണ്ടിയ്‌ക്കും കണ്ടം പോലും തിന്നില്ല

✅     കത്രിക


👉     കണ്ണുണ്ട്‌ കാണുന്നില്ല, കാതുണ്ട്‌ കേൾക്കുന്നില്ല, വായുണ്ട്‌ തിന്നുന്നില്ല

✅     പാവക്കുട്ടി


👉     കാലുപിടിച്ചാൽ തോളിൽകേറും

✅     കുട


👉     കാടുണ്ട്‌ കടുവയില്ല, കുളമുണ്ട്‌ മിനില്ല

✅     നാളികേരം


👉     കാലകത്തിയാൽ വാ പിളർക്കും

✅     കത്രിക


👉     കുഴിച്ചിട്ടാൽ മുളയ്‌ക്കില്ല, വേലിമേൽ പടരും

✅     ചിതൽ


👉     കയ്‌പുണ്ട്‌ കാഞ്ഞിരമല്ല, മാളളുണ്ട്‌ മുരിക്കല്ല

✅     പാവയ്‌ക്ക


👉     കുഴിച്ചിട്ടാൽ മുളയ്‌ക്കില്ല വേലിമേൽ പടരില്ല അക്കറികൂട്ടാത്തോരാരുമില്ല

✅     ഉപ്പ്‌


👉     കോലൊടു പറഞ്ഞത്‌ കോളാമ്പി പറയും

✅     ഉച്ചഭാഷിണി


👉     ചൂണ്ടിക്കാണിക്കുന്ന ഈ മരത്തിന്റെ പേര്‌ പറയാത്തവന്‌ നൂറ്‌ ഏത്തം

✅     ചൂണ്ടുവിരൽ


👉     ചത്താലേ മിണ്ടുളളു ചന്‌ചുച്ചാര്‌

✅     ശംഖ്‌


👉     ചില്ലിക്കൊമ്പേൽ ഗരുഡൻ തൂക്കം

✅     വവ്വാൽ(വാവൽ)


👉     ചെപ്പുനിറച്ചും പച്ചയിറച്ചി

✅     കക്ക


👉     ചോരതുടിക്കുമിറച്ചിക്കഷ്‌ണം, നീറ്റിൽ വീണാൽ കരിയും കഷ്‌ണം

✅     തീക്കട്ട


👉     ജനിക്കുമ്പോൾ ഞാൻ മരിച്ചിരുന്നു, പിന്നെയെനിക്ക്‌ ജീവൻ കിട്ടി. ഞാനാര്‌..?

✅     പക്ഷിമുട്ട


👉     ജലത്തിൽ ജനനം വർഗത്തിൽ ജന്തു മരിക്കുമ്പോൾ പേരുകേട്ട ഗായകനാര്‌

✅     കൊതുക്‌


👉     ഞാൻ നോക്കിയാലെന്നെ നോക്കും അവനാര്‌?

✅     കണ്ണാടി


👉     ഞാനോടിയാൽ കൂടെ ഓടും നിന്നാലവനും നിൽക്കും

✅     നിഴൽ


👉     ഞങ്ങളും ഞങ്ങളും ഞങ്ങളോടൊപ്പവും അതിൽ പകുതിയും അതിന്റെ പകുതിയും ഞാനും ചേർന്നാൽ 100. എന്നാൽ ഞങ്ങളെത്ര?

✅     36


👉     ഡോക്‌ടർ വന്നു കുത്തിവെച്ചു കാശുവാങ്ങാതെ പോയി

✅     കൊതുക്‌


👉     തച്ചൻ തച്ചില്ല തച്ചുളി പാഞ്ഞില്ല എന്നിട്ടും വലിയൊരു പത്തായമുണ്ടായി

✅     വയറ്‌


👉     തലനുളളി കുഴിയിൽവെച്ചു കുഴി നിറയെ മുട്ടയിട്ടു

✅     കൂർക്ക


👉     തിന്നില്ല കുടിക്കില്ല തല്ലാതെ മിണ്ടില്ല

✅     ചെണ്ട


👉     തൂർത്താലും തൂർത്താലും തൂരാത്തൊരു പാതാളം. അതുകൊണ്ടാണാൾക്കാർക്ക്‌ വെപ്രാളം

✅     വയറ്‌


👉     തോലില്ലപ്പഴം കുരുവില്ലാപ്പഴം തൊട്ടാൽ കൈനാക്കിന്മേലയ്യയ്യോ…

✅     തിക്കട്ട


👉     ദാ കിടന്ന കരിവടി എടുക്കാന ചെന്നപ്പോളോടിപ്പോയി

✅     പാമ്പ്‌


👉     നനവേറ്റാൽ വാട്ടംതട്ടും ചൂടേറ്റാൽ വാട്ടം തിരും

✅     പപ്പും


👉     പുറത്തുകയറ്റിക്കൊണ്ടുനടക്കും, തോളിൽ തൂക്കി തല്ലു തുടങ്ങും

✅     ചെണ്ട


👉     മണിയടിച്ചാൽ മലമ്പാമ്പോടും

✅     തീവെണ്ടി


👉     മുക്കിലിരിക്കുന്ന സുന്ദരിപ്പെണ്ണിന്റെ മൂക്കുപിടിച്ചാൽ പാട്ടുവരും

✅     റേഡിയോ


👉     മൂന്നിൽ നൂറുകൂട്ടിയാൽ 4

✅     മുറുക്കാൻ


👉     രണ്ടുതോടിനൊരു പാലം

✅     മൂക്ക്‌


👉     ലഹളയിൽ മുമ്പൻ വേലയിൽ പിമ്പൻ

✅     ‘ല’ എന്ന അക്ഷരം


👉     വട്ടത്തിൽ ചവിട്ടിയാൽ നീളത്തിലോടും

✅     സൈക്കിൾ


👉     വായില്ല നാക്കുണ്ട്‌, നാക്കിന്മേൽ പല്ലുണ്ട്‌

✅     ചിരവ


👉     ശാരീവളളി ശകുന്തളവളളി വെളളത്തിലിട്ടാൽ ചീയാവളളി

✅     തലമുടി








Tags:


Easy riddles in english,riddles in english,riddles with answers,tricky riddles with answers,riddles for kids,50 hard riddles,riddles with answers for adults,funny riddle,Riddles in English hard,കടംകഥകള്‍,കടംകഥകള് in malayalam കടംകഥകള് ഉത്തരം,കുട്ടികളുടെ കടംകഥകള്,കടംകഥകള് pdfപൂമ്പാറ്റയെ കുറിച്ചുള്ള കടംകഥകള്,പുതിയ കടംകഥകള് ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട കടംകഥകള്,കടം കഥ ചോദ്യം,Riddle (കടങ്കഥ),A riddle is a statement, question or phrase having a double or veiled meaning, put forth as a puzzle to be solved. ,കടം കഥ ചോദ്യം ഉത്തരം,ഇംഗ്ലീഷ് റിഡില്സ് കടം,ഇംഗ്ലീഷ് കടങ്കഥകൾ,മലയാളം കടങ്കഥ pdf,കടങ്കഥ മലയാളം ചേന,കടങ്കഥ മലയാളം ചിരവ,കടം കഥ ചോദ്യം,Kadamkathakal Malayalam with Answer,കടങ്കഥകള് ശേഖരണം,ചിരവ വരുന്ന കടം കഥ,കടം കഥ ചോദ്യം ഉത്തരം pdf,കടംകഥ മലയാളം ഉത്തരം,കടംകഥ മലയാളം ഉത്തരം പൂമ്പാറ്റ,കട്ടില് കടംകഥ,കടംകഥ ഭക്ഷണം,കടങ്കഥകള് ശേഖരണം,കടംകഥ മലയാളം ചൂല്,പുതിയ കടംകഥകള്,കടംകഥ കിണര്,

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top