വീടുമായി ബന്ധപ്പെട്ട കടങ്കഥകൾ ശേഖരിക്കാൻ കൂട്ടുകാർ തയാറെടുക്കുകയാണോ? എങ്കിൽ ഇതാ കുറച്ചു കടങ്കഥകൾ. കൂടുതൽ നിങ്ങളുടെ കൈയിൽ ഉണ്ടെങ്കിൽ കമന്റ് ചെയ്യണേ...
👉 അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ
✅ അടുപ്പ്
👉 സുന്ദരൻ കുളിച്ചപ്പോൾ ചൊറിക്കുട്ടനായി.
✅ പപ്പടം
👉 അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും.
✅ തീപ്പെട്ടിയും കൊള്ളിയും
👉 മുറ്റത്തെ ചെപ്പിനടപ്പില്ല.
✅ കിണർ
👉 മൂന്നു ചിറകുള്ള വവ്വാൽ.
✅ സീലിംഗ് ഫാൻ
👉 വലവീശും ഞാൻ മുക്കുവനല്ല, നൂല് നൂൽക്കും ഞാൻ വിൽക്കാറില്ല.
✅ ചിലന്തി
👉 വായില്ല നാക്കുണ്ട്, നാക്കിന്മേൽ പല്ലുണ്ട്.
✅ ചിരവ
👉 സൂചി പോലെ ഇല വന്നു, മദ്ദളം പോലെ ഇല വിരിഞ്ഞു, ഞാനതിന്റെ കായ് തിന്നു, നീയതിന്റെ പേരു പറ.
✅ വാഴ
👉 അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു.
✅ തീപ്പെട്ടിക്കൊള്ളി
👉 അമ്മയ്ക്കതിസാരം, പിള്ളയ്ക്ക് തലകറക്കം.
✅ തിരികല്ല്
👉 അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു.
✅ ചൂല്
👉 ഇട്ടാൽ പൊട്ടാത്ത കിങ്ങിണിമുട്ട.
✅ കടുക്
👉 ഇത്തിരി പോന്ന വായ, പറ പോലെ വയറ്.
✅ കുടം
👉 ഒരമ്മ എന്നും വെന്തും നീറിയും
✅ അടുപ്പു്
👉 ഇരിക്കാം, കിടക്കാം, ഓടാം, പറക്കാനൊക്കില്ല.
✅ കസേര
👉 അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരണില്ല.
✅ അമ്മിക്കുഴ
👉 അച്ഛൻ തന്ന കാളയ്ക്കു കൊമ്പു്.
✅ കിണ്ടി
👉 അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി.
✅ വെള്ളില
👉 അമ്മ കിടക്കയിൽ, മകൾ നൃത്തശാലയിൽ.
✅ അമ്മിക്കല്ലും കുഴവിയും
👉 അമ്മ കിടക്കും, മകളോടും.
✅ അമ്മിക്കല്ലും കുഴവിയും
👉 ഒരമ്മ പെറ്റ മക്കളെല്ലാം തുള്ളി തുള്ളി.
✅ ആലില
👉 ഒരമ്മ പെറ്റ മക്കളെല്ലാം തൊപ്പിക്കാർ.
✅ അടയ്ക്ക
👉 തല വെന്താലും തടി വേവില്ല.
കൽചുമരുള്ള വീട്
👉 നട്ടാൽ മുളക്കൂല, വേലീമ്മൽ പടരൂല, നാട്ടിലെല്ലാടത്തും കറി.
✅ ഉപ്പ്
👉 നിലം കീറി പൊന്നെടുത്തു.
✅ മഞ്ഞൾ
👉 മകൻ അറയ്ക്കകത്ത്, അമ്മ പുരയ്ക്ക് പുറത്ത്.
✅ നെല്ലും വൈക്കോലും
👉 മണ്ണിൽ മുളയ്ക്കാതെ മരത്തിൽ പടർന്നു.
✅ ചിതൽ
👉 മണ്ണ് വെട്ടി വെട്ടി പൊന്ത കണ്ടു. പൊന്ത വെട്ടി വെട്ടി പാറ കണ്ടു. പാറ വെട്ടി വെട്ടി വെള്ളി കണ്ടു. വെള്ളി വെട്ടി വെട്ടി വെള്ളം കണ്ടു.
✅ തേങ്ങ
👉 മുറ്റത്തുനിൽക്കും മണികണ്ഠനാനയ്ക്ക് മുപ്പത്തിമൂന്നു് മുറിത്തുടൽ.
✅ വാഴക്കുല
👉 ഒരമ്മ കുളിച്ചുവരുമ്പോൾ മൂന്നു മക്കൾ തൊഴുത്തിരിക്കുന്നു.
✅ അടുപ്പിൻ കല്ല്
👉 ഒരമ്മ എന്നും വെന്തും നീറിയും.
✅ അടുപ്പ്
👉 ഒരാളെ ഏറ്റാൻ മൂന്നാള്
✅ അടുപ്പ്
👉 ജീവനില്ല; കാവൽക്കാരൻ
✅ സാക്ഷ