ആരെയും ചിന്തിപ്പിക്കുന്ന രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും Malayalam Kusruthi Chodyangal And Answers

0

Malayalam Kusruthi Chodyangal And Answers School Bell


രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും | Malayalam Kusruthi Chodyangal And Answers



ചോദ്യം  :-  തോട്ടത്തിൽ ഞാൻ പച്ച, മാർകെറ്റിൽ ഞാൻ കറുപ്പ്,വീട്ടിൽ ഞാൻ ചുവപ്പ്, ആരാണ് ഞാൻ?


ഉത്തരം :-  തേയില




ചോദ്യം  :-  എത്ര തല്ലിയാലും നുള്ളിയാലും കരയാത്ത കുട്ടി?


ഉത്തരം :- പാവക്കുട്ടി




ചോദ്യം  :-  ഒരു പോലീസുകാരൻ 3 കള്ളന്മാരെ പിടികൂടി ചോദ്യം ചെയ്തു ..ആദ്യത്തെ കള്ളനോട് ചോദിച്ചപ്പോൾ രണ്ടാമതെവാൻ ഉത്തരം പറഞ്ഞു .രണ്ടാമതവന്റെ അടുത്ത് ചോദ്യം ചോദിച്ചപ്പോൾ മൂന്നമാതെവാൻ ഉത്തരം പറഞ്ഞു ..കാരണം എന്താണ്....?


ഉത്തരം :- പോലീസുകാരന് കോങ്കണ്ണ്‍ ഉണ്ടായിരുന്നു ..




ചോദ്യം  :- ആനയും ഉറുമ്പും കൂടി ഒളിച്ചു കളിക്കുകയായിരുന്നു ..ഉറുമ്പ് ആന കാണാത്ത സ്ഥലത്ത് പോയി ഒളിച്ചിരുന്നു ..പക്ഷെ..എന്നിട്ടും ആന ഉറുംബിനെ കണ്ടെത്തി .....എങ്ങനെ..?


ഉത്തരം :- ഉറുമ്പ് ഒളിച്ചത് ഒരു അമ്പലത്തിന്റെ അകത്തായിരുന്നു .അമ്പലത്തിന്റെ പുറത്ത് ഉറുമ്പിന്റെ  ചെരുപ്പ് ഉണ്ടായിരുന്നു .....




ചോദ്യം  :- ഒരു ആണിന് ഒരു ആണിനോട് പറയാം. ഉരു പെണ്ണിന് ഒരു ആണിനോട് പറയാം. പക്ഷെ ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട്  പറയാൻ കഴിയില്ല.....?


ഉത്തരം :- കുമ്പസാരം




ചോദ്യം  :-  ചോറിന് കൂട്ടാൻ പറ്റാത്ത കറി?


ഉത്തരം :- ബേക്കറി



ചോദ്യം  :-  ലോകപ്രശസതനായ ചന്ദ്രൻ  ആര് ആണ് ........?


ഉത്തരം :- ഭൂമിയുടെ  ഉപഗ്രഹം




ചോദ്യം  :- ഒരു ആണിന് സ്വന്തം ഭാര്യയെ ഒഴിച്ച് മറ്റുള്ള എല്ലാ സ്ത്രീകളെയും ഈ രീതിയിൽ കാണാം....ഏതു രീതിയിൽ........?


ഉത്തരം :- വിധവ




ചോദ്യം  :- ഹിന്ദിക്കാർ പോക്കറ്റിൽ വയ്ക്കുന്നതും മലയാളികൾ  വീട്ടില് വയ്ക്കുനതുമായ വസ്തു ഏത് .....?


ഉത്തരം :- കലം /कलम।




ചോദ്യം  :- ആനയും ഉറുമ്പും പമ്പയിൽ  കുളിക്കാൻ പോയി ..ആന ഉറുംബിനെ ചീത്ത വിളിച്ചു ..എന്നാൽ ഉറുമ്പ് തിരിച്ചു ഒന്നും പറഞ്ഞില്ല ...എന്തുകൊണ്ട് ...?


ഉത്തരം :- കാരണം ഉറുമ്പ് ശബരിമലക്കു  പോവാൻ മാലയിട്ടിരുന്നു




ചോദ്യം  :- എപ്പോഴും തണുത്തു വിറച്ചിരിക്കുന്ന അക്ഷരം?  


ഉത്തരം :- ബി( കാരണം - എ ക്കും സി  ക്കും ഇടയിലാണ്  ബി )




ചോദ്യം  :- തല  കുത്തി നിന്നാല്‍ വലുതാകുന്നതാര്? 


ഉത്തരം :-    '6 '




ചോദ്യം  :- ഒരു ബക്കറ്റില്‍ നിറയെ വെള്ളമുണ്ട് ... ബക്കറ്റില്‍ ഒരുപാട് തുളയുന്ടെങ്ങിലും ഒരൊറ്റ തുള്ളി പോലും പുറത്തെക്കൊഴുകിയില്ല .... കാരണം? - 


ഉത്തരം :-  ബക്കറ്റില്‍  വെള്ള മുണ്ട് 




ചോദ്യം  :- ഒരു ചെറുക്കന്‍ പെണ്ണിനെ കാണാന്‍ പോയി. ചെറുക്കന് പെണ്ണിനെ ഇഷ്ട്ടമായി. പെണ്ണിനെ ചെറുക്കനും ഇഷ്ട്ടമായി. പക്ഷെ കല്യാണം നടന്നില്ല..... കാരണം? 


ഉത്തരം :-   പെണ്ണിന്  ഇഷ്ടപ്പെട്ടില്ല




ചോദ്യം  :- ആവശ്യമില്ലാത്തപ്പോള്‍ എടുത്തു വെക്കും ... ആവശ്യമുള്ളപ്പോള്‍ വലിച്ചെറിയും ... എന്താണ്? 


ഉത്തരം :-   വല




ചോദ്യം  :- 'ര' യില്‍ തുടങ്ങി 'ര' യില്‍ അവസാനിക്കുന്ന ഒരു പദം പറയാമോ - 


ഉത്തരം :-   രണ്ടര




ചോദ്യം  :- തവളയുടെ മുന്‍പിലും കഴുത യുടെ പിന്‍പിലും കാണുന്നതെന്തു .


ഉത്തരം :-   ത 




ചോദ്യം  :- വെള്ളത്തില്‍ വീണാല്‍ നനയാത്ത വസ്തു ഏടാണ്?  


ഉത്തരം :-   നിഴല്‍ -




ചോദ്യം  :- ഒരു മാവിലുള്ള മാങ്ങകളുടെ എണ്ണം ഒരു കണ്ണുപൊട്ടന്‍ കൃത്യമായി  എണ്ണി‍പ്പറഞ്ഞു ... എങ്ങനെ?


ഉത്തരം :- -ഒരു  കണ്ണല്ലേ  പോട്ടിയിട്ടുളൂ ,,,,,, മറ്റേ  കണ്ണിന്നു  കുഴപ്പമൊന്നുമില്ലല്ലോ ?




ചോദ്യം  :- ഒരു  ദിവസം  ഗാന്ധിജി  കാട്ടില്‍കൂടി   നടന്നു  പോകുമ്പോള്‍  ഒരു സിംഹം  ചാടി  വീണു , എന്നിട്ട് പറഞ്ഞു.  ഇന്ദിരാ ഗാന്ധി , ഇത് കേട്ട ഗാന്ധിജി  ഓടി രക്ഷ പെട്ടു കാരണം  എന്ത്


ഉത്തരം :- സിംഹം പറഞ്ഞത് 'ഇന്നിര ഗാന്ധി' എന്നാണ് .




ചോദ്യം  :- വിശപ്പുള്ള രാജ്യം ?


ഉത്തരം :- Hungary




ചോദ്യം  :- വെള്ളത്തിൽ അലിയുന്ന പൂ ?


ഉത്തരം :- ഷാംപൂ




ചോദ്യം  :- ജനങ്ങൾക്ക് താമസിക്കാൻ പറ്റാത്ത സിറ്റി ?


ഉത്തരം :-  Electricity




ചോദ്യം  :- കടയിൽ നിന്ന് വാങ്ങാൻ കിട്ടാത്ത ജാം ?


ഉത്തരം :-  Traffic jam




ചോദ്യം  :- കാരറ്റ് മാത്രം വാങ്ങാൻ കിട്ടുന്ന കട ?


ഉത്തരം :-  സ്വർണ്ണക്കട




ചോദ്യം  :- ഫിഷ്ടാങ്കിൽ ഒരു മീൻ ചത്തപ്പോൾ ടാങ്കിലെ വെള്ളം കൂടി. എന്താണ് കാരണം ?


ഉത്തരം :-  ബാക്കിയുള്ള മീനുകൾ കരഞ്ഞതുകൊണ്ട്




ചോദ്യം  :- ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ?


ഉത്തരം :- Q




ചോദ്യം  :- ലോകത്തിലെ ഏറ്റവും ചെറിയ പാലം ?


ഉത്തരം :-  മൂക്കിൻറെ പാലം




ചോദ്യം  :- കൃഷിക്ക് ഉപയോഗിക്കാൻ പറ്റാത്ത വളം ?


ഉത്തരം :-  കോവളം






Tags:

Tags:
രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും pdf,ജനറല് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,
മലയാളം കടങ്കഥ pdf with answers,കടം കഥ ചോദ്യം ഉത്തരം,kadamkadhakal malayalam with answer,malayalam kadamkathakal with answers,കടംകഥ മലയാളം,kadamkadha malayalam,kadam kadha malayalam pdf,കടങ്കഥ മലയാളം ഉത്തരം,ജനറല് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും 2023,ജനറല് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യം,ബുദ്ധിമുട്ടുള്ള കുസൃതി ചോദ്യങ്ങള്,രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും,ഒരു മരത്തില് 10 പക്ഷികള് ഇരിക്കുന്നു,തൊട്ടുകൂട്ടാം എന്നാല് സദ്യക്കു വിളമ്പാറില്ല ഇത് എന്താണ്,മധുരമുള്ള കര കുസൃതി ചോദ്യം,കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 2020,കുടിക്കാന് പറ്റാത്ത പാല്,


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top