#OnlyOneEarth #environmentday #environmentday2022
പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് | Environmental Day Pledge For Students
എന്റെ നാടിനോടും, സമൂഹത്തോടും ഞാൻ ജീവിക്കുന്ന പരിസ്ഥിതിയോടും, ജീവന്റെ ഉറവിടമായ ഭൂമിയോടും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുകയോ വലിച്ചെറിയുകയോ ഇല്ലായെന്ന് ഈ പരിസ്ഥിതി ദിനത്തിൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഞാനോ എന്റെ കുടുംബാംഗങ്ങളോ ഉത്പാദിപ്പിക്കുന്ന ഖരമാലിന്യം പൊതു സ്‌ഥലത്തേയ്‌ക്ക് വലിച്ചെറിയാതെ ജൈവം, അജൈവം എന്നിങ്ങനെ തരംതിരിച്ചു ശേഖരിക്കുകയും, ജൈവ മാലിന്യം എന്റെ വീട്ടിലോ, എന്റെ സ്കൂളിലോ ശാസ്‌ത്രീയമായി സംസ്‌കരിക്കുകയും, അജൈവ മാലിന്യങ്ങൾ പുനഃചംക്രമണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്യുന്നതാണ് എന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. "Beat Plastic Pollution" എന്ന പരിസരദിന സന്ദേശം നമുക്കൊന്നായ് ഏറ്റെടുക്കാം. ഈ ഭൂമിയുടെ ഹാരിതശോഭയ്ക്ക് കോട്ടം വരുത്തുന്നതും, പ്രകൃതിയ്‌ക്ക് ദോഷം വരുത്തുന്നതുമായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഞാൻ കുറയ്‌ക്കുമെന്നും പ്രകൃതിക്കിണങ്ങുന്ന വസ്തുക്കളുടെ ഉപയോഗത്തിൽ ശ്രദ്ധിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
Tags:
2022 ലെ പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന പ്രസംഗം മലയാളം, Environmental Day Pledge , പരിസ്ഥിതി ദിന ക്വിസ് ,പരിസ്ഥിതി ദിന പ്രതിജ്ഞ,ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശം എന്താണ് ,പരിസ്ഥിതി ദിന സന്ദേശം,2022 ലെ പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിനം quotes in malayalam,പരിസ്ഥിതി ദിന പ്രസംഗം മലയാളം,ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വര്ഷം ഏത്,പരിസ്ഥിതി ദിനം കുറിപ്പ്,ലോക പരിസ്ഥിതി ദിനം എന്ന്,ലോക പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യ,2022 ലെ പരിസ്ഥിതി ദിന സന്ദേശം,2021 ലെ പരിസ്ഥിതി ദിന സന്ദേശം,2022 environment day theme,world environment day 2022 theme and host country,2022 പരിസ്ഥിതി ദിന തീം,environment day school activity,kerala school environment day special,