ജൂൺ 19 വായനദിനം ആചരിക്കുവാൻ കാരണം

0


#വായനദിനം #readingday #readingday2022

എന്തുകൊണ്ടാണ് നമ്മൾ ജൂൺ 19 വായനാദിനം ആഘോഷിക്കുന്നത്?ജൂൺ 19 വായനദിനം ആചരിക്കുവാൻ കാരണം |   Why we celebrate June 19th Reading Day


വളരുക, ചിന്തിച്ചു വിവേകംനേടുക''എന്നീ സന്ദേശവുമായി വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ച പി എന്‍ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി സംസ്ഥാനത്ത് ആചരിക്കുന്നത്.

ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 'തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായിആചരിക്കുന്നു. 1926 ൽ അദ്ദേഹം തന്റെ ജന്മനാട്ടിൽ "സനാതനധർമ്മം' എന്ന വായനശാല സ്ഥാപിച്ചു. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ - അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ്. കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1970 ൽ പാറശ്ശാല മുതൽ കാസർകോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ് കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ് "വായിച്ചു വളരുക, ചിന്തിച്ചു. വിവേകം നേടുക' എന്നായിരുന്നു നാഥയുടെ മുദ്രാവാക്യം ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. 1977 ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിൻറെ ജനറൽ - സെൻട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളിൽപ്പെട്ട് പിന്നീട് ഗ്രന്ഥശാലാസംഘത്തിൻറെ ആരും അല്ലാതായിത്തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി) രൂപവത് കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്ത 1996 മുതൽ അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ കേരള സർക്കാരും മലയാളികളും ഇപ്പോൾ അദ്ദേഹത്തിന്റെ ദിനമായ ജൂൺ 19 വായനദിനമായി ആചരിച്ച് അദ്ദേഹത്തെ ആദരിക്കുന്നു. അന്ന് മുതൽ ഒരാഴ്ചക്കാലം വായനമായും ആചരിക്കുന്നു. ലോകമെമ്പാടും വായനാദിനം - പുസ്തകദിനം ആചരിക്കാണ് ലോകവായനാദിനം ഏപ്രിൽ 23 ( UNESCO) ആണ്





Tags:

വായനാ ദിനം ,വായന ദിനം ആരുടെ ജന്മദിനം,വായന ദിനം കുറിപ്പ്,വായന ദിനം പ്രസംഗം മലയാളം,ലോക വായനാ ദിനം,വായന ദിനം 2021,വായന ദിനം ലേഖനം,വായനാ ദിനം എന്നാണ്,വായന ദിനം പ്രസംഗം മലയാളം pdf,വായനാ ദിനം ക്വിസ്,വായനാദിന ക്വിസ് മത്സരം 2021,വായന ദിനം 2021,ഗ്രന്ഥശാല ക്വിസ്,വായനദിന ക്വിസ് 2021,വനിതാ ദിനം ക്വിസ്,ദേശീയ വായന മാസം,വായനാദിനം ക്വിസ് pdf,ആരുടെ ജന്മദിനമാണ് വായന ദിനമായി,reading day in kerala,reading day in india,reading day 2021,world reading day,importance of reading day,reading day wikipedia,reading day 2022,reading importance for students,what are the 10 importance of reading?,importance of reading pdf,importance of reading wikipedia,importance of reading for kids,importance of reading in pandemic,8 reasons why reading is important,reading day 2022

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top