വായനാദിനവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ്

0

#വായനദിനം #readingday #readingday2022

വായനദിനവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് | Brief note about Reading Day Malayalam


ഇന്ന് മലയാളികളുടെ വായനാദിനം. വായനയെ പ്രണയിക്കാന്‍, ഓര്‍ക്കാന്‍ ഒരു ദിനം....‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’

മലയാള ഭാഷയ്ക്ക് വളരെ വലിയ ചരിത്രമാണ് ഉള്ളത്. ദ്രാവിഡഭാഷാ ഗോത്രത്തിൽപ്പെട്ട നമ്മുടെ ഭാഷ സംസ്കൃതത്തിന്റെയും തമിഴിന്റെയും സ്വാധീനങ്ങളിലൂടെ ആദാനപ്രധാന പ്രക്രിയകളിലൂടെ പരിണമിച്ചാണ് ഇന്നത്തെ നിലയിലെത്തിയത്. ഈ മലയാളത്തെ സമ്പന്നമാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത് നമ്മുടെ വായനാശീലമാണ്. സാംസ്‌കാരിക വിനിമയത്തിൽ ചലനത്മകമായി നിൽക്കുകയാണ് മലയാളം ഭാഷാ. സംസ്‌കാര സമ്പന്നനായ വ്യക്തിയെ രൂപപ്പെടുത്തുന്ന ഒരു പ്രധാന ഘടകം അയാളുടെ വായനയാണ്. വായനയില്ലാത്ത മനസ്സ് നിശ്ചലമായ തടാകം പോലെയാണ്.ആധുനിക കാലഘട്ടത്തില്‍ വായന മരിക്കുന്നു എന്ന ആകുലതയ്ക്ക് സ്ഥാനമില്ല. പുത്തന്‍ സാങ്കേതിക വിദ്യകള്‍ വായനയുടെ പുതിയ വാതിലുകളാണ് തുറന്നു നല്‍കുന്നത്. വായന താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നു മോണിറ്ററിലേക്കു വഴിമാറി. വരുംകാല സാങ്കേതിക വിദ്യകള്‍ വായനയെ ഏതു തരത്തില്‍ മുന്നില്‍ എത്തിക്കുമെന്നു പറയാനാവില്ലെങ്കിലും ഇ റീഡറുകളിലൂടെ, മൊബൈല്‍ സ്‌ക്രീനിലൂടെ അത് മറ്റൊരു രീതിയില്‍ ജൈത്രയാത്ര തുടരുമെന്ന് തീര്‍ച്ച.

മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനമിടുകയും ചെയ്ത പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. മലയാളിക്ക് അറിവിന്റെ വാതിലുകള്‍ തുറന്നുകൊടുത്ത ഭാഷാസ്‌നേഹിക്ക് നല്‍കുന്ന ആദരമാണ് ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നത്.ജീവിതത്തിലെ സമസ്ത മേഖലയെയും കരുത്തോടെ നേരിടാനും യാഥാര്‍ത്ഥ്യബോധമുള്ള ജീവിതവീക്ഷണം രൂപപ്പെടുത്താനും വായന നമ്മെ സജ്ജമാക്കുന്നു. വായന നമുക്ക് പുത്തന്‍ അറിവുകളുടെയും,വിജ്ഞാനത്തിന്റെയും വാതായനങ്ങള്‍ തുറന്നു തരുന്നതോടൊപ്പം നല്ല ഒരു സംസ്ക്കാരത്തിന്റെ വാക്താക്കളായി അത് നമ്മളെ മാറ്റിയെടുക്കുകയും ചെയ്യുന്നു.

കുമാരനാശാന്‍, വള്ളത്തോള്‍, ചങ്ങമ്പുഴ,അയ്യപ്പപണിക്കര്‍, വൈക്കം മുഹമ്മദ്‌ ബഷീര്‍, ഉറൂബ്, ഒ.വി.വിജയന്‍, വികെഎന്‍, മാധവികുട്ടി തുടങ്ങീ എഴുത്തിനും,വായനക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച എണ്ണിയാലൊടുങ്ങാത്ത മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളായ മഹാരഥന്മാരെ ഈ വായനാ ദിനത്തില്‍ നമുക്ക് സ്മരിക്കാം. 

വായന വളരട്ടെ ....വിളങ്ങട്ടെ

“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും…

വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”

കുഞ്ഞുണ്ണി മാഷിന്റെ ഈ വരികള്‍ ഈ വായനാ ദിനത്തില്‍ ഒരോര്‍മ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്.




Tags:

വായനാ ദിനം ,വായന ദിനം ആരുടെ ജന്മദിനം,വായന ദിനം കുറിപ്പ്,വായന ദിനം പ്രസംഗം മലയാളം,ലോക വായനാ ദിനം,വായന ദിനം 2021,വായന ദിനം ലേഖനം,വായനാ ദിനം എന്നാണ്,വായന ദിനം പ്രസംഗം മലയാളം pdf,വായനാ ദിനം ക്വിസ്,വായനാദിന ക്വിസ് മത്സരം 2021,വായന ദിനം 2021,ഗ്രന്ഥശാല ക്വിസ്,വായനദിന ക്വിസ് 2021,വനിതാ ദിനം ക്വിസ്,ദേശീയ വായന മാസം,വായനാദിനം ക്വിസ് pdf,ആരുടെ ജന്മദിനമാണ് വായന ദിനമായി,reading day in kerala,reading day in india,reading day 2021,world reading day,importance of reading day,reading day wikipedia,reading day 2022,reading importance for students,what are the 10 importance of reading?,importance of reading pdf,importance of reading wikipedia,importance of reading for kids,importance of reading in pandemic,8 reasons why reading is important,reading day 2022

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top