സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി മൂന്നു മുതല്‍ കോഴിക്കോട്

0



കേരളത്തിലെ സ്കൂൾ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ സംസ്ഥാനതല കലാമേളയായ സംസ്ഥാന സ്‌കൂൾ കലോത്സവം 2023 ജനുവരി 3, 4, 5, 6, 7 തീയതികളിൽ കോഴിക്കോട് നടക്കും സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം ഒക്ടോബറിൽ കോട്ടയത്താണ് നടക്കുന്നത്. സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നവംബറിൽ എറണാകുളത്തും സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റ് നവംബറിൽ തിരുവനന്തപുരത്തും നടക്കും.


Shedule Kerala State School Kalolsavam


┗➤   State level (സംസ്ഥാന  തലം)

സംസ്ഥാന സ്‌കൂൾ കലോത്സവം 2023 ജനുവരി 3, 4, 5, 6, 7 തീയതികളിൽ കോഴിക്കോട് നടക്കും 


┗➤   Distric Level(ജില്ലാ തലം)

   ഒക്ടോബർ 2022 


┗➤   Sub Distric Level(സബ്ജില്ലാ തലം)

ഒക്ടോബർ 2022 


┗➤   School Level(സ്കൂൾ തലം)

സെപ്റ്റംബർ 2022 



സ്കൂൾ കലോത്സവ ചരിത്രം

1956-ൽ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ കലോത്സവം ആരംഭിച്ചു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. സി.എസ്. വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ടർ രാമവർമ അപ്പൻ തമ്പുരാനും, ഗണേശ അയ്യർ എന്ന പ്രഥമാധ്യാപകനും ചേർന്നതാണ്‌ ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചത്. ജി.എസ്. വെങ്കടേശ്വരയ്യർ അന്ന് ഡൽഹിയിൽ അന്തർ സർവ്വകലാശാല കലോത്സവത്തിൽ കാഴചക്കാരനായിരുന്നു ഈ പരിപാടിയിൽ നിന്നും ആവേശമുൾക്കൊണ്ടാണ്‌ ,കേരളത്തിലെയും സ്കൂൾ വിദ്യാർത്ഥികൾക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹമാലോചിച്ചത്[1]. ജനുവരി 24 മുതൽ 26 വരെ എറണാകുളം എസ്സ്. ആർ.വി. ഗേൾസ് ഹൈസ്കൂളിൽ ആദ്യ യുവജനോൽസവം അരങ്ങേറി. അന്ന് ഒരു ദിവസം മാത്രമാണു കലോത്സവം ഉണ്ടായിരുന്നത് . ഏതാണ്ട് 200-ഓളം കുട്ടികൾ സ്കൂൾ തലത്തിൽ നിന്ന് നേരിട്ട് ഈ കലോത്സവത്തിലേക്ക് പങ്കെടുക്കുകയായിരുന്നു.

1975-ൽ കോഴിക്കോട് നടന്ന കലോത്സവം കലോത്സവത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തനിമയുള്ള ഇനങ്ങളായ കഥകളി സംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തത് ഈ വർഷമായിരുന്നു. കലോത്സവത്തിനു മുൻപു നടക്കുന്ന ഘോഷയാത്രയും ആരംഭിച്ചതും 1975-ൽ തന്നെ.




Tags:

സംസ്ഥാന സ്കൂള് കലോത്സവം 2022 ,Kerala State School Festival,കേരള സ്കൂൾ കലോത്സവം,കേരള സ്കൂള് കലോത്സവം ചരിത്രം,കേരള സ്കൂള് കലോത്സവം മത്സര ഇനങ്ങള്,സംസ്ഥാന സ്കൂള് കലോത്സവം 2022,സ്കൂള് കലോത്സവം മാന്വല്,kerala school youth festival,kerala school kalolsavam 2022,school youth festival items,kerala school kalolsavam manual,kerala school kalolsavam 2022 items list,kerala school kalolsavam 2022 manual,kerala school kalolsavam winners list,kerala school kalolsavam 2011 results,kerala school kalolsavam 2022 items list,The 61th edition of Kerala School Kalolsavam 2022 Schedule

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top