ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനം | പരിസ്ഥിതി ദിനം കുറിപ്പ്

0

 


 #OnlyOneEarth  #environmentday #environmentday2022

ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനം June 5 is World Environment Day

ഇന്ന് ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യം വ്യക്തമാക്കിക്കൊണ്ട്, പ്രകൃതിക്ക് മുറിവേല്‍ക്കുമ്പോള്‍ അപകടത്തിലാകുന്നത് മാനവരാശിയുടെ നിലനില്‍പ്പാണെന്ന അവബോധം പകര്‍ന്ന് നല്‍കിക്കൊണ്ട്, 1973 മുതലാണ് ഐക്യ രാഷ്ട്ര സഭയും, ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയും( യു എന്‍ ഇ പി) ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 1974 മുതല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും വളരെ പ്രാധാന്യത്തോട് കൂടി ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങി. ഒരേ ഒരു ഭൂമി എന്നതായിരുന്നു ആദ്യ പരിസ്ഥിതി ദിനത്തിന്റെ ആശയമായി ഐക്യ രാഷ്ട്ര സഭ അന്ന് അംഗീകരിച്ചത്.

ആഗോള താപനത്തിന്റെയും, കാലാവസ്ഥാ വ്യതിയാനത്തിന്റെയും വന്‍ ഭീഷണി ഡെമോക്‌ളസിന്റെ വാള്‍ പോലെ 700 കോടി ജനങ്ങളുടെയും തലക്ക് മുകളില്‍ തൂങ്ങി നില്‍ക്കുമ്പോള്‍, ഓരോ ദിവസവും നമ്മുടെ അന്തരീക്ഷവും, ചുറ്റുപാടുകളും വിഷലിപ്തമായിക്കൊണ്ടിരിക്കുമ്പോള്‍, മരങ്ങള്‍ അപകടകരമാം വിധത്തില്‍ വെട്ടി നശിപ്പിക്കപ്പെടുകയും, കാര്‍ബ്ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വായുവില്‍ അനിയന്ത്രിതമാം വണ്ണം കൂടുകയും ചെയ്യുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നാം മുമ്പെന്നെത്തേക്കാളുമേറെ ജാഗരൂകമാകേണ്ടതുണ്ട്.


ഇന്നു നമുക്കുചുറ്റും കാണുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ഒന്നു വിലയിരുത്തി നോക്കാം.

❇  മലിനീകരണം: 

ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് മലിനീകരണം.  ബാഗുകൾ, കപ്പുകൾ, ഷീറ്റുകൾ എന്നുവേണ്ട  നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു കണക്കില്ല. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അശാസ്‌ത്രീയമായ സംസ്‌കരണം മണ്ണിനെയും ജലത്തെയും വായുവിനെയും ഒരുപോലെ വിഷമയമാക്കുന്നു.

❇  രാസവസ്തുക്കൾ:  

യുക്തിരഹിതമായ കാർഷിക പ്രവർത്തനങ്ങളും രാസവസ്തുക്കളുടെ അശാസ്ത്രീയമായ ഉപയോഗവും വ്യവസായ ശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങളും എല്ലാം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവ മണ്ണിനെ നശിപ്പിക്കുന്നു, കൃഷിയെ ബാധിക്കുന്നു, കുടിവെള്ളം മലിനമാക്കുന്നു.

❇  വംശനാശം: 

മറ്റു ജീവികളുടെ ആവാസമേഖലകളിലേക്കുളള മനുഷ്യന്റെ അനാരോഗ്യകരമായ കടന്നുകയറ്റം ഒട്ടേറെ സ്പീഷിസുകളുടെ വംശനാശനത്തിനു കാരണമാകുന്നുണ്ട്.  ജനിതക വ്യതിയാനം വരുത്തിയ പച്ചക്കറികൾക്കും ധാന്യങ്ങൾക്കും ഒക്കെ ഒട്ടേറെ ഗുണങ്ങൾ പറയാനുണ്ടെങ്കിലും  അവ പ്രകൃതിയുടെ സ്വാഭാവികതയെ തളർത്തുന്നുണ്ട്.

❇ യന്ത്രവൽകൃത മത്സ്യബന്ധനമുറകൾ :

പ്രയോഗിച്ചതു മൂലം പല മൽസ്യങ്ങളും എന്നെന്നേക്കുമായി അപ്രത്യക്ഷമായി കഴിഞ്ഞെന്ന് വിഗ്ധർ പറയുന്നു.  അമിതമായ മത്സ്യബന്ധനവും കടലിലേയ്‌ക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിനും സമുദ്രജലത്തിന്റെ രാസഘടനയിൽ വ്യതിയാനം വരുത്തുന്നതിനും ഇടയാക്കുന്നു.

❇  വനനശീകരണം: 

ജനപ്പെരുപ്പത്തിന്റെയും വ്യവസായ വളർച്ചയുടെയും ഫലമായി കാടുകൾ നശിക്കുകയാണ്. പ്രകൃതിയുടെ ശ്വാസകോശങ്ങളായ മരങ്ങളെ നശിപ്പിക്കുമ്പോൾ നമ്മുടെ നിലനിൽപു തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. 

❇  ജലക്ഷാമം: 

ശുദ്ധജല ദൗർലഭ്യവും ജലമലിനീകരണവും ഇന്ന് ലോകം നേരിട്ടുകൊണ്ട ിരിക്കുന്ന പ്രധാന പരിസ്ഥിതിക പ്രശ്‌നങ്ങളാണ്.  ജീവജലം മലിനമാകുന്നതു മൂലം മനുഷ്യൻ ഉൾപ്പെടെയുള്ള  ജീവജാലങ്ങളുടെ ജീവനും ആരോഗ്യവും അപകടത്തിലാകുന്നു. ഇന്നു കാണുന്ന രോഗങ്ങളുടെ മൂന്നിൽ രണ്ടും പകരുന്നത് ജലത്തിലൂടെയാണ്



Tags:

2022 ലെ പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന പ്രസംഗം മലയാളം, Environmental Day Pledge , പരിസ്ഥിതി ദിന ക്വിസ് ,പരിസ്ഥിതി ദിന  പ്രതിജ്ഞ,ഈ വർഷത്തെ  പരിസ്ഥിതിദിന സന്ദേശം എന്താണ് ,പരിസ്ഥിതി ദിന സന്ദേശം,2022 ലെ പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിനം quotes in malayalam,പരിസ്ഥിതി ദിന പ്രസംഗം മലയാളം,ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വര്ഷം ഏത്,പരിസ്ഥിതി ദിനം കുറിപ്പ്,ലോക പരിസ്ഥിതി ദിനം എന്ന്,ലോക പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യ,2022 ലെ പരിസ്ഥിതി ദിന സന്ദേശം,2021 ലെ പരിസ്ഥിതി ദിന സന്ദേശം,2022 environment day theme,world environment day 2022 theme and host country,2022 പരിസ്ഥിതി ദിന തീം,പരിസ്ഥിതി ദിനം കുറിപ്പ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top