#SreeNarayanaGuru #guru #sng
ശ്രീനാരായണ ഗുരുവിനെ കുറിച്ച് അറിയേണ്ടതെല്ലാം Everything you need to know about Sree Narayana Guru
ശ്രീനാരായണ ഗുരു
------------------------------
ജനനം: 1856 ആഗസ്റ്റ് 20, ചെമ്പഴന്തി
അച്ഛൻ : മാടൻ ആശാൻ
അമ്മ: കുട്ടിയമ്മ
ഭവനം : വയൽവാരം വീട്
*ജനിക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നത്:
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
ഗുരുക്കന്മാർ : രാമൻപിള്ള ആശാൻ, തൈക്കാട് അയ്യ
*കേരള നവോത്ഥാനത്തിന്റെ പിതാവ്
*രണ്ടാം ബുദ്ധൻ(വിശേഷിപ്പിച്ചത്: ജി.ശങ്കരക്കുറുപ്പ്),നാണു ആശാൻ എന്നിങ്ങനെ അറിയപ്പെട്ടു.
*തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി(1967 ആഗസ്റ്റ് 21)
*മറ്റൊരു രാജ്യത്തിന്റെ(ശ്രീലങ്ക) സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി(2009)
രചനകൾ: 1.ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് (ആദ്യ രചന)
സമർപ്പിച്ചത്: ചട്ടമ്പിസ്വാമികൾക്ക്
2.അർധനാരീശ്വര സ്തോത്രം
3.ആത്മോപദേശശതകം(രചിച്ചത്:1897)
4.ശിവശതകം(അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠാ സമയത്ത് രചിച്ചത്)
*നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
*കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകൻ.
*താലികെട്ട് കല്ല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു.(ആലുവ സമ്മേളനത്തിൽ വെച്ച്)
അരുവിപ്പുറം
---------------------
-ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണി കഴിപ്പിച്ചത് : 1887
-അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ : 1888 (നെയ്യാറിൽ നിന്നെടുത്ത കല്ല് കൊണ്ട്)
-അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ചത് : 1898
- "അരുവിപ്പുറം വിപ്ലവം" എന്നറിയപ്പെടുന്നത് : അരുവിപ്പുറം പ്രതിഷ്ഠ
-അരുവിപ്പുറം ക്ഷേത്രഭിത്തിയിലെ വാക്കുകൾ :
"ജാതിഭേദം മതദ്വേഷ
മേതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകസ്ഥാനമാണിത്"
ശ്രീലങ്ക
------------
-ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം.
-ഗുരുവിന്റെ ആദ്യ ശ്രീലങ്കൻ സന്ദർശനം:1918ൽ
-ആദ്യ യാത്രയിലെ വേഷം: കാവി വസ്ത്രം
-ഗുരുവിന്റെ രണ്ടാം ശ്രീലങ്കൻ സന്ദർശനം:
1926ൽ
കണ്ടുമുട്ടലുകൾ
--------------------------
1. 1882 : ഗുരു ചട്ടാമ്പിസ്വാമികളെ കണ്ടുമുട്ടിയത്
2. 1891 : കുമാരനാശാനെ കണ്ടുമുട്ടിയത്
3. 1895: ഡോ.പൽപ്പു കണ്ടുമുട്ടിയത് :(ബാംഗ്ലൂരിൽ വെച്ച്)
4. 1912 : അയ്യങ്കാളി സന്ദർശിച്ചത് (ബാലരാമപുരത്ത് വെച്ച്)
5. 1914 : വാഗ്ഭടാനന്ദൻ കണ്ടുമുട്ടിയത്
6. 1916 : രമണമഹർഷിയെ കണ്ടുമുട്ടി.
7. 1922 : ടാഗോറിനെ കണ്ടുമുട്ടി.
-തിയ്യതി: 1922 നവംബർ 22
-സ്ഥലം: ശിവഗിരി
-രണ്ട് പേർക്കുമിടയിലെ
ദ്വിഭാഷി: കുമാരനാശാൻ
-സന്ദർശനവേളയിൽ ടാഗോറിനൊപ്പമുണ്ടായിരുന്നത് : സി.എഫ്.ആൻഡ്രൂസ്(ദീനബന്ധു)
6. 1925 : ഗാന്ധിജിയെ കണ്ടുമുട്ടി.
തിയ്യതി : 1925 മാർച്ച് 12
സ്ഥലം: ശിവഗിരി
ആശ്രമങ്ങളും പ്രതിഷ്ഠകളും
-----------------------------------------
*ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്:
കളവൻ തോട് ക്ഷേത്രത്തിൽ
*തലശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നാടത്തിയത് :
1908
*ശിവഗിരിയിൽ ശാരദ പ്രതിഷ്ഠ നടത്തിയത് :
1912
(അഷ്ടഭുജാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രമാണ് ശിവഗിരി ശാരദാ മഠം)
*ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചത് :
1913
*കാഞ്ചിപുരത്ത് നാരായണ സേവ ആശ്രമം സ്ഥാപിച്ചത് :
1916
*കണ്ണാടിപ്രതിഷ്ഠകൾ:-
കളവൻതോട്, ഉല്ലല,വെച്ചൂർ,
കാരമുക്ക്,മുരുക്കുംപുഴ
*സർവ്വമതസമ്മേളനം നടത്തിയത് : 1924 (അധ്യക്ഷൻ: ശിവദാസ അയ്യർ)
*ഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ :
പിള്ളത്തടം ഗുഹ
*എസ്.എൻ.ഡി.പി സ്ഥാപിച്ചു.
(1903 മെയ് 15, ഡോ.പൽപ്പുവിന്റെ പ്രേരണയാൽ)
കാരണമായത് : അരുവിപ്പുറം ക്ഷേത്രയോഗം
* എസ്.എൻ.ഡി.പിയുടെ ആജീവനാന്ത അധ്യക്ഷൻ
ഉദ്ധരണികൾ മഹത് വചനങ്ങൾ
-------------------------------------------------
"ഒരു ജാതി ഒരു മതം ഒരു ദൈവം"
(ജാതിമീമാസയിൽ)
"മദ്യം വിഷമാണ്,അതുണ്ടാക്കരുത്,
കൊടുക്കരുത്,കുടിക്കരുത്"
"ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ്"
"അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം എന്നത്"
(ആത്മോപദേശശതകത്തിൽ)
"സംഘടിച്ചു ശക്തരാകുവിൻ"
"വിദ്യ കൊണ്ട് പ്രബുദ്ധരാവുക"
"മതമേതായാലും മനുഷ്യൻ നന്നായാൽ മതി"
*ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥപിച്ചത് : 1928 ജനുവരി 9
*അവസാനമായി പങ്കെടുത്ത പൊതുചടങ്ങ് :
എസ്.എൻ.ഡി.പി യോഗം (1927,കോട്ടയം)
*ഗുരു സമാധിയായത് :
ശിവഗിരി (1928 സെപ്തംബർ 20)
ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത് (കുന്നിൻ പുറം)
*സമാധി സമയം ഗുരുവിന്റെ വസ്ത്രനിറം: വെള്ള
സാഹിത്യത്തിലെ ഗുരു
-----------------------------------
-ഗുരുവിന്റെ ജീവിതം ആസ്പതമാക്കിയുള്ള കെ.സുരേന്ദ്രൻ എഴുതിയ നോവൽ : ഗുരു
-ഗുരുവിനെക്കുറിച്ച് നാരായണം നോവൽ എഴുതിയത്: പെരുമ്പടവം ശ്രീധരൻ
- ഗുരുദേവകർണ്ണാമൃതം എഴുതിയത് : കിളിമാനൂ കേശവൻ
- മഹർഷി ശ്രീനാരായണ ഗുരു എഴുതിയത് : ടി.ഭാസ്കരൻ
- ഗുരുവിനെക്കുറിച്ച് യുഗപുരുഷൻ എന്ന സിനിമ സംവിധാനം ചെയ്തത് : ആർ.സുകുമാരൻ
- ശ്രീനാരായണ ഗുരു എന്ന സിനിമ സംവിധാനം ചെയ്തത് : പി.എ ബക്കർ
രചനകൾ
------------------
1.ആത്മോപദേശശതകം
2.ദർശനമാല
3.ദൈവശതകം
4.നിർവൃതി പഞ്ചകം
5.ജനനീനവരത്നമഞ്ജരി
6.അദ്വൈത ദ്വീപിക
7.അറിവ്
8.ജീവകാരുണ്യപഞ്ചകം
9.അനുകമ്പാദശകം
10.ജാതിലക്ഷണം
11.ചിജ്ജഡചിന്തകം
12.ശിവശതകം
13.കുണ്ഡലിനിപ്പാട്ട്
14.വിനായകാഷ്ടകം
15.തേവാരപ്പതികങ്ങൾ
16.തിരുക്കുറൽ വിവർത്തനം
17.ജ്ഞാനദർശനം
18.കാളീനാടകം
19.ചിദംബരാഷ്ടകം
20.ഇന്ദ്രിയവൈരാഗ്യം
21.ശ്രീകൃഷ്ണ ദർശനം
വിവർത്തന കൃതികൾ
------------------------------------
1.ഈശാവസ്യോപനിഷത്ത്
2.തിരുക്കുറൽ
3.ഒടുവിലൊഴുക്കം
* പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ&പീസ് അവാർഡ് ലഭിച്ചത് : ശശി തരൂർ
*ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ :
കന്നേറ്റി കായൽ (കരുനാഗപ്പള്ളി)
*ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത് :
നവിമുംബൈ(മഹാരാഷ്ട്ര)
Tags:
ശ്രീനാരായണഗുരു ജനിച്ചത് എവിടെ എന്ന്,ശ്രീനാരായണ ഗുരു Notes,ശ്രീ നാരായണ ഗുരു psc,ശ്രീനാരായണ ഗുരു സന്ദര്ശിച്ച ഏക വിദേശ രാജ്യം,ഗുരുവിന്റെ ഗുരു എന്നറിയപ്പെടുന്നത് ആര്,ശ്രീനാരായണ ഗുരുവിന്റെ ആത്മീയ പിന്ഗാമിയായി തിരഞ്ഞെടുത്തത് ആരെയാണ്,ശ്രീനാരായണ ഗുരു ജയന്തി,ശ്രീനാരായണ ഗുരു സന്ദേശം,ശ്രീനാരായണ ഗുരു Notes,ശ്രീനാരായണ ഗുരു നമുക്ക് നല്കിയ മഹത്തായ സന്ദേശങ്ങള്,ശ്രീനാരായണ ഗുരു സമ്പൂര്ണ്ണ കൃതികള് pdf,ശ്രീനാരായണ ഗുരു ജയന്തി,ശ്രീനാരായണ ഗുരു mock test,ശ്രീനാരായണ ഗുരു സമാധി,