കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ

0

 


#kerala #keralaofficialsymbols 

കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ | Official symbols of Kerala


✅  സംസ്ഥാനപക്ഷി – മലമുഴക്കി വേഴാമ്പൽ

വേഴാമ്പലുകൾക്കിടയിൽ ഏറ്റവും വലിപ്പമുള്ളവയാണ് മലമുഴക്കി വേഴാമ്പൽ.ഇതിനെയാണ് കേരളം സംസ്ഥാനപക്ഷിയായി സ്വീകരിച്ചിരിക്കുന്നത്. ഉയർന്നുവരുന്ന മഴുവിനെക്കണ്ട് ഭയപ്പാടോടെ കേഴുന്ന മുഴുവൻ വനജീവികളുടെയും പ്രതീകമായാണ് സംസ്ഥാനപക്ഷി എന്ന അംഗീകാരം.

വേഴാമ്പൽ മഴ കാത്തിരിക്കുന്ന ഒരു പക്ഷിയാണെന്നും കഴുത്തിൽ ഒരു ദ്വാരമുള്ളതിനാൽ മഴയായെത്തുന്ന വെള്ളമേ വേഴാമ്പലിനു കുടിക്കാനാവൂ എന്നുമുള്ള ഒരു വിശ്വാസമുണ്ട്. എന്നാൽ ഇതിനു ശാസ്ത്രീയമായ അടിത്തറയില്ല.

കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ നിത്യഹരിതമഴക്കാടുകളിലാണ് മലമുഴക്കിയെ കണ്ടുവരാറുള്ളത്. മലമുഴങ്ങുമാറുള്ള ശബ്ദവും ശക്തമായ ശക്തമായ ചിറകടിയൊച്ചയുമാണ് മലമുഴക്കി എന്ന പേര് ഈ വേഴാമ്പലിന് സമ്മാനിച്ചത്. സ്വാഭാവിക വനങ്ങളുടെ നാശം മൂലം മലമുഴക്കിവേഴാമ്പലുകൾ ഇന്നു വംശനാശഭീഷണി നേരിടുന്നുണ്ട്. ലോകപരിസ്ഥിതി സംഘടനയുടെ വംശനാശപ്പട്ടികയിൽ (IUCN Red List) മലമുഴക്കി വേഴാമ്പലിനെ ഉൾപ്പെടുത്തിയിരിക്കുന്നു.

ഇതിനെ കെണിയിൽപ്പെടുത്തുന്നതും കള്ളക്കടത്തു നടത്തുന്നതും നായാടുന്നതും നിരോധിച്ചുകൊണ്ടുള്ള നിയമങ്ങൾ രാജ്യാന്തരമായിത്തന്നെ നിലവിലുണ്ട്. ഇംഗ്ലീഷിൽ ദി ഗ്രേറ്റ് ഇന്ത്യൻ ഹോൺബിൽ (The Great Indian Hornbill ) എന്നറിയപ്പെടുന്ന മലമുഴക്കിവേഴാമ്പലിന്റെ ശാസ്ത്രീയനാമം ബുസെറോസ് ബൈകോർണീസ് (Buceros bicornis) എന്നാണ്.


✅  സംസ്ഥാനപുഷ്പം – കണിക്കൊന്ന

മേടമാസത്തിൽ വിഷുക്കാലം വന്നെത്തിയെന്നതിന്റെ നാന്ദിയായാണ് കണിക്കൊന്നയുടെ പൂവിടൽ കണക്കാക്കപ്പെടുന്നത്. പഴംതലമുറയിലെ കൃഷിക്കാർ പിൻതുടർന്നുവന്നിരുന്ന കാർഷിക കലണ്ടറനുസരിച്ച് അശ്വതി ഞാറ്റുവേലയുടെ കാലമാണ് മേടമാസം. വിരിപ്പുകൃഷിയിൽ മേടമാസാരംഭത്തിനു തൊട്ടുമുമ്പേ വിത്തിടേണ്ടതുണ്ട്. നിലമൊരുക്കി, ഉഴുത് പരുവപ്പെടുത്തി, നുരിവിത്തിടുവാൻ സമയമായെന്ന് കർഷകരെ ഓർമിപ്പിക്കാനാണ് കൊന്നപൂക്കുന്നതെന്നാണ് വിശ്വാസം. മേടമാസത്തിന്റെ ആദ്യത്തിൽ ഒന്നോ രണ്ടോ മഴ കിട്ടുക പതിവായിരുന്നു.

മഴയ്ക്കുമുമ്പ് മണ്ണിൽ വിത്തിറക്കിയാൽ അടിയീർപ്പത്തിന്റെ കുളിരിൽ അതു മഴ കാത്ത് കിടന്നോളും. വിത്തിടുന്നത് കർഷകരുടെ ജോലി. അതിനുമേലെ അല്പം വെള്ളം തളിക്കുന്നത് പ്രകൃതിയുടെ ജോലി. ഈ കണക്കു തെറ്റാതിരിക്കാൻ കർഷകരെ ഓർമിപ്പിക്കുകയാണത്രേ കണിക്കൊന്ന ചെയ്യുന്നത്. വേനലിന്റെ വറുതിയിലും സ്വർണവർണമാർന്ന പൂങ്കുലകളുമായി പൂത്തുലഞ്ഞുനിൽക്കുന്ന കണിക്കൊന്ന ആരെയും ആകർഷിക്കും. ‘ഗോൾഡൻ ഷവർ’ (Golden Shower) എന്ന് ഇംഗ്ലീഷുകാർ വിളിക്കുന്ന കണിക്കൊന്നയുടെ ശാസ്ത്രീയനാമം കാസ്യ ഫിസ്റ്റുല (Cassia fistula)എന്നാണ്.


✅  സംസ്ഥാന വൃക്ഷം – തെങ്ങ്

മലയാള ലിപികളിൽ ആദ്യമായി അച്ചടിമഷി പുരളുന്നതിനിടയാക്കിയ ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലെ വിവരണങ്ങളിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന സസ്യം തെങ്ങാണ്. എ ഡി ഒന്നാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനുമിടയ്ക്കാണ് തെങ്ങ് കേരളത്തിലെത്തിയതെന്നാണ് ചരിത്രകാരനായ പി.കെ. ബാലകൃഷ്ണൻ അഭിപ്രായപ്പെടുന്നത്. മലേഷ്യയിൽ നിന്നാവാം തെങ്ങ് ഇന്ത്യയിലെത്തിയതെന്ന് പ്രസിദ്ധ ചരിത്രകാരനായ ഡി ഡി കൊസാമ്പിയുടെ നിരീക്ഷണം. പതിനേഴാം നൂറ്റാണ്ടുമുതൽ പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിവരെയുള്ള കാലഘട്ടത്തിൽ ഡച്ചുകാരുടെ കാലത്താണ് തെങ്ങുകൃഷി കേരളത്തിൽ കൂടുതൽ വ്യാപകമായതെന്ന് കരുതുന്നു.

കേരളത്തിലെ അനുഷ്ഠാനകലകളുമായി വേർപെടുത്താനാവാത്ത ബന്ധം തെങ്ങിനുമുണ്ട്. തെയ്യത്തിനുള്ള മുടി തയ്യാറാക്കുന്നതിനും പടയണി, മുടിയേറ്റ്, ശീതങ്കൻ തുള്ളൽ തുടങ്ങിയവയിൽ അലങ്കാരത്തിനായും ഉപയോഗിക്കുന്നത് കുരുത്തോലയാണ്. കോക്കോസ് ന്യുസിഫെറ (Cocos nucifera) എന്നതാണ് തെങ്ങിന്റെ ശാസ്ത്രീയനാമം.


✅  സംസ്ഥാനമൃഗം – ആന

കരയിൽ ജീവിക്കുന്നവയിൽ വച്ച് ഏറ്റവും വലിയ ജീവിയായ ആനയാണ് കേരളത്തിന്റെ ദേശീയ മൃഗം. ഭൂമുഖത്തിലെ വിവിധ ഭാഗങ്ങളിലായി വിവിധതരം ആനയിനങ്ങൾ ജീവിച്ചിരുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ടെങ്കിലും ഏഷ്യയിലും ആഫ്രിക്കയിലും മാത്രമേ ഇന്ന് ഇവയുള്ളൂ. എണ്ണത്തിന്റെ കാര്യത്തിൽ ആഫ്രിക്കൻ ആനകളുടെ മൂന്നിലൊന്നു മാത്രമേ ഏഷ്യൻ ആനകളുള്ളൂ. വലിപ്പത്തിന്റെ കാര്യത്തിലും ആഫ്രിക്കൻ ആനയേക്കാൾ ചെറുതാണ് ഏഷ്യൻ ആന. ആനക്കൊമ്പിനായുള്ള നായാട്ടും മറ്റും ഇവയുടെ നിലനില്പിന് ഭീഷണിയുയർത്തുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഒന്നായാണ് ലോകപരിസ്ഥിതി സംഘടന ഇവയെ കണക്കാക്കുന്നത്.

എലിഫസ് മാക്സിമസ് (Elephus maximus) എന്നാണ് ശാസ്ത്രീയനാമം.


✅  സംസ്ഥാനമത്സ്യം – കരിമീൻ

2010 ലാണ് കേരള സർക്കാർ കരിമീനിനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്. മാത്രമല്ല, 2011 നെ ‘കരിമീനിന്റെ വർഷ’മായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മുൻചിറകിനോടടുത്തായി കറുത്തകുത്ത് കാണപ്പെടുന്നതിനാൽ ഈ കായൽമത്സ്യത്തിന് പേൾ സ്പോട്ട് (Pearl Spot) എന്നും പേരുണ്ട്. കൊഴുപ്പിന്റെ അളവ് കുറഞ്ഞിരിക്കുന്നതും മാംസ്യത്തിന്റെ അളവ് കൂടിയതും കരിമീനിനെ ആരോഗ്യകരമായ ഭക്ഷണമാക്കി മാറ്റി. മാത്രമല്ല, ജീവകം ബി (Riboflavin) യും ഹൃദ്രോഗസാധ്യതയെ തടയുന്ന കൊഴുപ്പമ്ളങ്ങളും (Omega-3 fatty acids) കരിമീനിൽ ധാരാളമായുണ്ട്. ഒരുകാലത്ത് കായലുകളിൽ സുലഭമായിരുന്നു കരിമീൻ. കായലിലേക്ക് അനിയന്ത്രിതമായി പുറന്തള്ളപ്പെടുന്ന രാസജൈവമാലിന്യങ്ങൾ കരിമീനിന്റെ നിലനില്പിന് ഭീഷണിയാണ്. ഇംഗ്ലീഷിൽ ഗ്രീൻ ക്രൊമൈഡ് (Green chromide) എന്നറിയപ്പെടുന്ന കരിമീനിന്റെ ശാസ്ത്രീയനാമം എട്രോപ്ളസ് സൂറാട്ടെൻസിസ്(Etroplus Suratensis) എന്നാണ്






Tags


കേരളത്തിന്റെ ഔദ്യോഗിക പാനീയം,ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നങ്ങള്,കേരളത്തിന്റെ ഔദ്യോഗിക ചിത്രശലഭം,കേരളത്തിന്റെ ഔദ്യോഗിക മത്സ്യം *,കേരളത്തിന്റെ ഔദ്യോഗിക ഭാഷ,കേരളത്തിന്റെ ഔദ്യോഗിക നൃത്തം,കേരളത്തിന്റെ ഔദ്യോഗിക തവള,കേരളത്തിന്റെ ഔദ്യോഗിക മുദ്ര,കേരളത്തിന്റെ ഔദ്യോഗിക,കേരളത്തിന്റെ ഔദ്യോഗിക ഫലം.കേരളത്തെ കുറിച്ച് വിവരണം.കേരളം അടിസ്ഥാനവിവരങ്ങള്.കേരളത്തെ കുറിച്ച് malayalam,കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം,കേരളത്തിന്റെ അയല് സംസ്ഥാനങ്ങള് ഏതെല്ലാം,കേരളത്തിന്റെ പ്രകൃതി സൗന്ദര്യം വിവരണം,കേരളത്തെ കുറിച്ച് വര്ണ്ണന,state symbols of kerala in malayalam,official animal of kerala,official fish of kerala,kerala emblem name,official tree of kerala,state flower of kerala,state bird of kerala

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top