#examfear #exam #examtips
പരീക്ഷാപ്പേടി അകറ്റാൻ പത്ത് നിർദ്ദേശങ്ങൾ Ten Tips to Avoid Exam Phobia for Kids
✅ മുൻകാല പരാജയങ്ങളെ കുറിച്ച് ഓർത്ത് മനസ്സ് വിഷമിക്കാതിരിക്കുക. മറിച്ച് അതിൽ നിന്നും പാഠമുൾക്കൊള്ളുക. കഴിഞ്ഞ കാല പ്രകടനങ്ങളെക്കുറിച്ച് ചിന്തിച്ചതിനു ശേഷം തെറ്റുകൾ തിരുത്താൻ സന്നദ്ധത പ്രകടിപ്പിക്കുക. പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് നിരന്തരം ഓർക്കുക.*
✅ പരീക്ഷ അടുക്കട്ടെ പഠനം തുടങ്ങാം എന്ന ചിന്ത മാറ്റി, എത്രയും പെട്ടെന്നു തന്നെ പഠനം തുടങ്ങുക. നാളെ നാളെ നീളെ നീളെ ... 'നല്ല തുടക്കം പകുതി വിജയമാണ് '*
✅ പഠനത്തിന് നിങ്ങളായ രീതി ഉപയോഗിക്കുക. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക.*
✅ പരീക്ഷ എഴുതുവാനുള്ള കഴിവിനെ സംശയിക്കാതിരിക്കുക. എന്തിനെയും ശുഭാപ്തിവിശ്വാസത്തോടെ നേരിടുക. മനസ്സിലാക്കുക ശരാശരി ബുദ്ധിയും പിന്നെ ആത്മവിശ്വാസത്തോടുള്ള പ്രയത്നവും മാത്രമാണ് വിജയത്തിന്റെ കാതൽ*
✅ പരീക്ഷയ്ക്ക് ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോൾ പുതിയ പാഠങ്ങൾ പഠിക്കാതിരിക്കുക. ഈ സമയം ആവർത്തനം നടത്തുവാനുള്ളതാണ്. ടെക്സ്റ്റ് ബുക്കിൽ നിന്നുള്ള പ്രധാന കുറിപ്പുകൾക്കും സൂചനകൾക്കും കൂടുതൽ ഊന്നൽ നൽകുക.*
✅ ഓർക്കുക ... പരീക്ഷയിൽ പരാജയപ്പെടുന്നതോ കുറഞ്ഞ മാർക്ക് കൈവരിക്കുന്നതോ ഒരു വലിയ കുറ്റമല്ല. രക്ഷിതാക്കളും അധ്യാപകരും ഇത് ഉൾക്കൊണ്ട് കുട്ടികളെ പരിശീലിപ്പിക്കുവാൻ ശ്രദ്ധിക്കുക. ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കാൻ സഹായവും പ്രോത്സാഹനവും നൽകുക. പരാജയപ്പെട്ടവർക്ക് പ്രോത്സാഹനവും സഹകരണവും കൂടുതൽ നൽകാൻ ശ്രദ്ധിക്കുക.*
✅ മനസ്സിലാക്കുക ... ഒരു കുട്ടി അവന് / അവൾക്ക് പറ്റാവുന്ന രീതിയിൽ പഠിച്ച് പരീക്ഷയിൽ മാർക്ക് കുറഞ്ഞാലോ , തോറ്റാലോ കുട്ടി ഉത്തരവാദിയോ കുറ്റ വാളിയോ അല്ല. മറിച്ച് കുട്ടി പഠിക്കാതെ മാർക്ക് കുറഞ്ഞാലോ, തോറ്റാലോ കുട്ടി ഉത്തരവാദിയാണ് എന്നാൽ കുറ്റവാളിയല്ല. അതുകൊണ്ട് കുട്ടികൾ അവർക്ക് പറ്റാവുന്ന രീതിയിൽ സമയം നിജപ്പെടുത്തി പ്രതീക്ഷയോടെ പഠിക്കുക ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക. ബാക്കി വരുന്നിടത്ത് വരട്ടെ എന്ന ചിന്തയിൽ.*
✅ പഠിക്കുമ്പോൾ തോറ്റു പോകുമോ അല്ലെങ്കിൽ പ്രതീക്ഷിച്ച ഗ്രേഡ് / മാർക്ക് കിട്ടാതാകുമോ എന്ന ചിന്തയിൽ പഠിക്കാൻ ഇരിക്കരുത്. അത് പരീക്ഷാ പ്പേടി ജനിപ്പിക്കും. പകരം സ്വയം പറയുക .അല്ലെങ്കിൽ ചിന്തിക്കുക എനിക്ക് പറ്റാവുന്ന രീതിയിൽ പഠിക്കും. ഞാൻ ധൈര്യത്തോടെ പരീക്ഷയെ നേരിടും.*
✅ എല്ലാവർക്കും ഒരു പോലെ പഠിക്കുവാനോ മുഴുവൻ A+/ ഉയർന്ന മാർക്കോ വാങ്ങാൻ പറ്റണമെന്നില്ല. കാരണം എല്ലാവരും വ്യത്യസ്തരാണ്.*
✅ ഇതൊക്കെ മനസ്സിലാക്കിയിട്ടും കുട്ടി പരീക്ഷയെ വല്ലാതെ ഭയക്കുന്നുവെങ്കിൽ, മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ എന്തെങ്കിലും കാണിക്കുന്നുവെങ്കിൽ മന:ശാസ്ത്രജ്ഞനേയോ, കൗൺസിലറെയോ സമീപിക്കേണ്ടതാണ്.*
Tags:
കുട്ടികൾക്ക് പരീക്ഷാപ്പേടി അകറ്റാൻ പത്ത് നിർദ്ദേശങ്ങൾ ten Tips to Avoid Exam fear for Kids,പരീക്ഷാസമ്മര്‍ദ്ദം,മാനസികാരോഗ്യം ജീവിത വിജയത്തിന്,മാനസിക വിഭ്രാന്തി,മാനസിക ആരോഗ്യം എന്നാല് എന്ത്,മാനസിക പ്രശ്നങ്ങള്,ശാരീരിക ആരോഗ്യം എന്നാല് എന്ത്,ശിശുക്കളുടെ മാനസികാരോഗ്യം,Manasikarogyam malayalam,ഉള്ക്കണ്ട,how to overcome exam fever short speech,how to overcome exam fear pdf,exam phobia treatment,what is exam phobia,causes of exam phobia,how to overcome exam fear essay,exam phobia symptoms,how to overcome exam fear speech in english,